മേലാല്‍ നടന്മാരെ പ്രണയിക്കില്ല! എന്തുകൊണ്ട് കാര്‍ത്തിക്കിനെ ഉപേക്ഷിച്ച് മുന്‍കാമുകനൊപ്പം ചേര്‍ന്നെന്ന് ജാന്‍വി

താരങ്ങള്‍ക്കിടയിലെ പ്രണയവും പ്രണയ തകര്‍ച്ചയുമൊക്കെ ബോളിവുഡില്‍ പതിവാണ്. ഈയ്യടുത്ത് വലിയ ചര്‍ച്ചയായി മാറിയ പ്രണയമായിരുന്നു ജാന്‍വി കപൂറും കാര്‍ത്തിക് ആര്യനും തമ്മിലുള്ളത്. കരണ്‍ ജോഹറുടെ ദോസ്താന 2വിന്റെ സെറ്റില്‍ വച്ചാണ് കാര്‍ത്തിക് ആര്യനും ജാന്‍വി കപൂറും പരിചയപ്പെടുന്നത്. അധികം വൈകാതെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ആ സിനിമ നിന്നു പോയെങ്കിലും ഇരുവരുടേയും പ്രണയം തുടരുകയായിരുന്നു.

കാര്‍ത്തിക് ആര്യനും ജാന്‍വി കപൂറും പ്രണയത്തിലാണെന്ന വാര്‍ത്ത അധികം വൈകാതെ വലിയ ചര്‍ച്ചയായി മാറി. ഇതിനിടെ പുറത്ത് വന്ന ഇരുവരുടേയും വിനോദ യാത്രയില്‍ നിന്നുള്ള ചിത്രങ്ങളും വൈറലായി മാറിയതോടെ പ്രണയം എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. ഇപ്പോഴിതാ തന്റെ പ്രണയ ബന്ധം തകരാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ജാന്‍വി.

Janhvi Kapoor

കഴിഞ്ഞ ദിവസം കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോഴാണ് ജാന്‍വി മനസ് തുറന്നത്. സഹോദരി ഖുഷി കപൂറും ജാന്‍വിയ്ക്ക് ഒപ്പമുണ്ടായിരുന്നു. താന്‍ ഇനിയൊരിക്കലും അഭിനേതാക്കളെ പ്രണയിക്കില്ലെന്നാണ് ജാന്‍വി പറയുന്നത്. താരങ്ങള്‍ എപ്പോഴും അവനവനെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരും മത്സരബുദ്ധിയുള്ളവരും ആയിരിക്കുമെന്നാണ് ജാന്‍വി പറയുന്നത്. അതിനാല്‍ ഒരു നടനൊപ്പം പ്രണയ ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് ഒട്ടും ആരോഗ്യകരമായിരിക്കില്ലെന്നും ജാന്‍വി പറയുന്നുണ്ട്.

തനിക്ക് വേണ്ടത് തന്നെക്കുറിച്ച് ചിന്തുക്കുള്ള ആളെയാണെന്നും ജാന്‍വി പറയുന്നുണ്ട്. അതേസമയം റിപ്പോര്‍ട്ടുകള്‍ പ്രകാരം ജാന്‍വി ശിഖര്‍ പഹാരിയയുമായി പ്രണയത്തിലാണ്. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. നേരത്തെ പ്രണയത്തിലുമാണ്. എന്നാല്‍ പിന്നീട് ഈ ബന്ധം അവസാനിപ്പിക്കുകയാണ്. ശിഖറുമായി താന്‍ വീണ്ടും അടുക്കാനുണ്ടായ കാരണവും ഷോയില്‍ ജാന്‍വി വെളിപ്പെടുത്തുന്നുണ്ട്.

ശിഖര്‍ ഫാമിലിമാന്‍ ആണെന്നാണ് ജാന്‍വി പറയുന്നത്. ''അവന്‍ ഖുഷിയ്‌ക്കൊപ്പം നിന്നിരുന്നു. അവന്‍ അച്ഛനൊപ്പം നിന്നിരുന്നു. ഉറച്ച സപ്പോര്‍ട്ട് സിസ്റ്റം പോലെ. വളരെ മാന്യമായിട്ടാണ് അവന്‍ ഇടപെട്ടത്. മറ്റൊരു മനുഷ്യന് വേണ്ടി വേറൊരാളും അങ്ങനെ നിലയുറപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല'' എന്നാണ് ശിഖറിനെക്കുറിച്ച് ജാന്‍വി പറയുന്നത്. പരിപാടിക്കിടെ തന്റെ ഫോണിലെ സ്പീഡ് ഡയലില്‍ ശിഖറിന്റെ പേര് ശിഖു എന്നാണ് സേവ് ചെയ്തിരിക്കുന്നത് എന്നും ജാന്‍വി അബദ്ധത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

Janhvi Kapoor

തന്റെ അമ്മ ശ്രീദേവിയുടെ മരണ വാര്‍ത്ത അറിഞ്ഞ നിമിഷത്തെക്കുറിച്ചും ജാന്‍വി സംസാരിക്കുന്നുണ്ട്.''കോള്‍ വരുമ്പോള്‍ ഞാന്‍ എന്റെ മുറിയിലായിരുന്നു. ഖുഷിയുടെ മുറിയില്‍ നിന്നും കരയുന്ന ശബ്ദം കേട്ടു. ഞാന്‍ കരഞ്ഞു കൊണ്ട് ഓടിച്ചെന്നു. പക്ഷെ ഞാന്‍ ഓര്‍ക്കുന്നുണ്ട്, അവള്‍ എന്നെ ഒന്ന് നോക്കി. എന്നെ നോക്കിയ അതേ നിമിഷം തന്നെ അവള്‍ കരച്ചില്‍ നിറുത്തി. അവള്‍ എന്റെ അടുത്തിരുന്ന് എന്നെ ആശ്വസിപ്പിക്കാന്‍ തുടങ്ങി. അതിന് ശേഷം ഒരിക്കല്‍ പോലും അവള്‍ കരയുന്നത് ഞാന്‍ കണ്ടിട്ടില്ല'' എന്നായിരുന്നു ജാന്‍വി കപൂര്‍ പറഞ്ഞത്.

ജാന്‍വിയ്ക്ക് പിന്നാലെ സഹോദരി ഖുഷി കപൂറും അഭിനയത്തിലേക്ക് കടന്നു വന്നിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ സീരീസായ ആര്‍ച്ചീസിലൂടെയാണ് ഖുഷിയുടെ അഭിനയ അരങ്ങേറ്റം. അതേസമയം ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ദേവാരയിലൂടെ ജാന്‍വി തെലുങ്കിലുമെത്തുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X