എന്നെ കളഞ്ഞിട്ട് പോയതല്ല, പിരിഞ്ഞത് പരസ്പര ധാരണയോടെ; അസ്ല ഇപ്പോള്‍ സുഹൃത്തല്ലെന്നും ജാസ്മിന്‍
സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ജാസ്മിന്‍ ജാഫര്‍. യൂട്യൂബ് ചാനലുകളിലൂടേയും ഇന്‍സ്റ്റഗ്രാം വ്‌ളോഗുകളിലൂടേയുമാണ് ജാസ്മിന്‍ ശ്രദ്ധ നേടുന്നത്. പിന്നാലെ കുക്ക് വിത്ത് കോമഡിയിലൂടെ ടെലിവഷനിലും ജാസ്മിന്‍ ജാഫര്‍ സാന്നിധ്യം അറിയിച്ചു. ജാസ്മിന്റെ വ്യക്തിജീവിതം എന്നും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായി മാറിയിരുന്നു. ജാസ്മിന്റെ വിവാഹ നിശ്ചയം നടന്നതും പിന്നീടത് തകര്‍ന്നതുമെല്ലാം വാര്‍ത്തയായി മാറിയിരുന്നു.
ഇപ്പോഴിതാ തന്റെ വിവാഹം വേണ്ടെന്ന് വച്ചതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ജാസ്മിന്‍. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച ക്യു ആന്റ് എ വീഡിയോയിലൂടെയായിരുന്നു ജാസ്മിന്‍ മനസ് തുറന്നത്. കമന്റുകളിലെല്ലാം എല്ലാവരും എന്താണ് മൂന്നാക്കമയുമായി പിരിയാനുള്ള കാരണം എന്ന് ചോദിക്കുന്നത് കാണാറുള്ളതിനാലാണ് താന്‍ പ്രതികരിക്കുന്നതെന്ന് ജാസ്മിന്‍ വ്യക്തമാക്കാറുണ്ട്.

താനും മൂന്നാക്കയു ഇപ്പോഴു സംസാരിക്കാറുണ്ടെന്നാണ് ജാസ്മിന്‍ പറയുന്നത്. തങ്ങള്‍ അടിച്ചു പിരിഞ്ഞുവെന്നാണ് പലരും കരുതുന്നത് എന്നാല്‍ അങ്ങനെയല്ലെന്നും പരസ്പര ധാരണയോടെയാണ് പിരിഞ്ഞതെന്നും ജാസ്മിന്‍ പറയുന്നുണ്ട്. തന്നെ കളഞ്ഞിട്ട് പോയതല്ലെന്നും തങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും അതിനാല്‍ ഒത്തു പോവില്ലെന്ന് മനസിലായെന്നുമാണ് ജാസ്മിന്‍ ബ്രേക്കപ്പിനെക്കുറിച്ച് പറയുന്നത്.
പിരിഞ്ഞുവെങ്കിലും തങ്ങള്‍ തമ്മില്‍ ഇപ്പോഴും വഴക്കില്ലെന്നും ജാസ്മിന്‍ പറയുന്നു. അതിനാലാണ് തങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പരസ്പരം ഫോളോ ചെയ്യുന്നതെന്നും ജാസ്മിന്‍ പറയുന്നു. ഒരിക്കല്‍ റിലേഷന്‍ഷിപ്പില്‍ ആയതിനാല്‍ പിന്നീട് സുഹൃത്തുക്കളായിരിക്കാന്‍ സാധിക്കില്ലെന്നും തങ്ങള്‍ ഇപ്പോള്‍ എന്തെങ്കിലും അത്യാവശ്യം വന്നാല്‍ മാത്രം സംസാരിക്കുന്നവരാണെന്നും ജാസ്മിന്‍ പറയുന്നു. വളരെ അടുത്തറിയുന്ന രണ്ട് അപരിചിതര്‍ എന്നാണ് ജാസ്മിന്‍ തന്നേയും മുന്നാക്കയേയും വിശേഷിപ്പിക്കുന്നത്.
പിരിഞ്ഞപ്പോള്‍ വീട്ടുകാര്‍ പിന്തുണയുമായി കൂടെ തന്നെയുണ്ടായിരുന്നുവെന്നും ചോദ്യങ്ങളും വിമര്‍ശനങ്ങളും വല്ലാതെയായതോടെ വീട്ടുകാരും കുറ്റപ്പെടുത്തിയിട്ടുണ്ടെന്നും ജാസ്മിന്‍ പറയുന്നു. അതേസമയം ഇനിയുമൊരു വിവാഹത്തിന് തയ്യാറാകുമോ എന്ന ചോദ്യത്തിനും ജാസ്മിന്‍ മറുപടി പറയുന്നുണ്ട്. എന്നെ ഞാനായി അംഗീകരിക്കുന്ന, എനിക്ക് ഇഷ്ടപ്പെടുന്നൊരാള്‍ വന്നാല്‍ തീര്‍ച്ചയായും ഞാന്‍ കല്യാണം കഴിക്കുമെന്നാണ് ഭാവിയെക്കുറിച്ച് ജാസ്മിന്‍ പറയുന്നത്.
ഞങ്ങള്‍ രണ്ടു പേര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും ദേഷ്യമൊന്നുമില്ലെന്ന് നേരത്തെ തന്നെ ജാസ്മിന്‍ പറഞ്ഞിരുന്നു. ഇത് കേള്‍ക്കുന്നവര്‍ക്ക് തോന്നിയേക്കാം ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങളൊന്നും നമ്മള്‍ കണ്ടിട്ടില്ലല്ലോ എന്ന്. നമ്മളുടെ വ്യക്തിജീവിതം വേറെ ഈ ജീവിതം വേറെ. അതൊന്നും ആരേയും കാണിക്കാന്‍ നമ്മള്‍ ഒട്ടും ആഗ്രഹിക്കില്ലെന്നും താരം പറഞ്ഞിരുന്നു.

വിവാഹം വേണ്ടെന്ന് വച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണം നേരിടാറുണ്ട് ജാസ്മിന്‍. ഈയ്യടുത്ത് തന്നെ പരിഹസിക്കാനും ആക്രമിക്കാനും വന്നവര്‍ക്ക് ജാസ്മിന്‍ നല്‍കിയ മറുപടി കയ്യടി നേടിയിരുന്നു.
മറ്റൊരു യൂട്യൂബറായ അസ്ല മാര്‍ലിയെക്കുറിച്ചും ജാസ്മിന്‍ സംസാരിക്കുന്നുണ്ട്. ഇരുവരും നേരത്തെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരുമിച്ച് കാണാറാതായതോടെ സോഷ്യല്‍ മീഡിയയില്‍ പലരും അത് ചൂണ്ടിക്കാണിച്ചിരുന്നു. ജാസ്മിന്റെ പ്രണയം തകര്‍ന്നതിന് പിന്നിലെ കാരണം അസ്ലയാണോ എന്ന് നേരത്തെ സോഷ്യല്‍ മീഡിയ ചോദിച്ചിരുന്നു. അന്ന് തനിക്ക് അതില്‍ പങ്കില്ലെന്ന് വ്യക്തമാക്കി അസ്ല രംഗത്തെത്തുകയും ചെയ്തിരുന്നു. അതേസമയം, അസ്ല മാര്‍ലിയുമായ ഇപ്പോള്‍ സൗഹൃദമില്ല, ബന്ധമില്ല, നാട്ടില്‍ വന്നപ്പോള്‍ കാണാന്‍ പോയിട്ടില്ല എന്നാണ് ജാസ്മിന്‍ പറയുന്നത്.


Click it and Unblock the Notifications