നിന്നെക്കൊണ്ട് പറ്റില്ലെന്ന് പലരും പറഞ്ഞതാണ്; മനസിലായതോടെ തിരിച്ച് വീട്ടിലേക്ക് പോന്നു: ജാസ്മിന്‍

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ജാസ്മിന്‍ ജാഫര്‍. തന്റെ സോഷ്യല്‍ മീഡിയ വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ജാസ്മിന്‍ പിന്നീട് ടെലിവിഷനിലുമെത്തി. ബ്യൂട്ടി ടിപ്‌സും റീലുകളുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ജാസ്മിന്‍. ഇപ്പോഴിതാ തന്റെ ചാനലിനെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ജാസ്മിന്‍.

മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജാസ്മിന്‍ മനസ് തുറന്നത്. വീഡിയോകളിലെ തന്റെ സംസാര ശൈലിയെ പലരും വിമര്‍ശിക്കുന്നുണ്ടെന്നാണ് ജാസ്മിന്‍ പറയുന്നത്. ഗംഗയെ പോലെയാണ് സംസാരമെന്ന് പലരും പറയാറുണ്ടായിരുന്നു. എന്നാല്‍ താന്‍ എന്നും ഒരേ പോലെയാണ് സംസാരിക്കാറുള്ളതെന്നാണ് ജാസ്മിന്‍ പറയുന്നത്.

Jasmine Jafar

താന്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് അവതരിപ്പിക്കാറുള്ളത്. സംസാരരീതി മാറ്റണമെന്ന് തോന്നിയിട്ടില്ല. വീട്ടിലും സുഹൃത്തുക്കളോടുമൊക്കെ സംസാരിക്കുന്ന രീതി തന്നെയാണ് വീഡിയോയിലുമെന്നാണ് ജാസ്മിന്‍ പറയുന്നത്. അതേസമയം സോഷ്യല്‍ മീഡിയയിലൂടെ ഇത്ര വലിയൊരു വളര്‍ച്ച താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ജാസ്മിന്‍ പറയുന്നത്. കഷ്ടപ്പെട്ടിട്ടാണെങ്കിലും കയറി വരണം എന്നത് മാത്രമായിരുന്നു ജാസ്മിന്റെ ആഗ്രഹം.

യൂട്യൂബില്‍ നിന്നും വരുമാനം കിട്ടി തുടങ്ങിയതോടെ ചെയ്യാന്‍ ഒരുപാടുണ്ടായിരുന്നു. വാപ്പ അറ്റാക്കൊക്കെ വന്ന് വയ്യാതിരിക്കുകയായിരുന്നു. അദ്ദേഹത്തോട് ജോലിക്ക് പോവണ്ട എന്ന് പറഞ്ഞു. നമുക്ക് കഴിഞ്ഞ പോകാനുള്ളത് ഇങ്ങനെ കിട്ടുന്നുണ്ടല്ലോ എന്നായിരുന്നു ജാസ്മിന്‍ വാപ്പയോട് പറഞ്ഞത്. വീടുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ജാസ്മിന്‍. അധികനാള്‍ വീടുമായി അകന്നു നില്‍ക്കാനാകില്ല. കുറച്ച് ദിവസം മാറി നിന്നാല്‍ തന്നെ വേഗം ഓടി വീട്ടിലെത്തുന്നതാണ് ശീലം.

Jasmine Jafar

മാംഗ്ലൂരില്‍ പഠിക്കാന്‍ പോയപ്പോള്‍ നിന്നെക്കൊണ്ട് പറ്റില്ലെന്ന് പലരും പറഞ്ഞിരുന്നതാണ്. പക്ഷെ ജാസ്മിന്‍ കേട്ടില്ല. എന്നാല്‍ അവിടെ എത്തിയതോടെ സംഗതി മാറി. എങ്ങനെയെങ്കിലും വീട്ടില്‍ തിരിച്ചെത്തിയാല്‍ മതിയെന്നായി. ഉമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണമൊക്കെ വല്ലാതെ മിസ് ചെയ്യാന്‍ തുടങ്ങി. ഇതോടെ താന്‍ വീട്ടിലേക്ക് തിരിച്ച് പോന്നുവെന്നാണ് ജാസ്മിന്‍ പറയുന്നത്. ഇങ്ങനെയുള്ള താന്‍ കല്യാണം കഴിച്ചാല്‍ എന്ത് ചെയ്യുമെന്നൊക്കെ ചോദിക്കുന്നവരുണ്ട് എന്നാല്‍ അതൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നാണ് ജാസ്മിന്‍ പറയുന്നത്.

നേരത്തെ ജാസ്മിന്‍ ജോഷ് ടോക്കിലൂടെ തന്റെ ജീവിത കഥ പങ്കുവച്ചിരുന്നു. മീന്‍ കച്ചവടത്തിലൂടെയാണ് പിതാവ് തങ്ങളെ നോക്കിയിരുന്നതെന്നും താരം പറയുന്നുണ്ട്. തുടക്കത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് സാമ്പത്തിക പ്രശ്‌നങ്ങള്‍ ആരംഭിച്ചുവെന്നും താരം പറയുന്നു. അമ്പത് ലക്ഷത്തോളം കടം വന്നുവെന്നും രാവിലെ കണ്ണ് തുറക്കുന്നത് തന്നെ കടക്കാരുടെ വിളി കേട്ടു കൊണ്ടായിരുന്നുവെന്നും ജാസ്മിന്‍ ഓര്‍ക്കുന്നുണ്ട്.

അത്ത ഗള്‍ഫില്‍ പോയെങ്കിലും ജോലി ഇല്ലാതെയാവുകയും കഷ്ടപ്പെടുകയും ചെയ്തു. ഈ സമയത്ത് താന്‍ പട്ടിണി എന്താണെന്ന് അറിഞ്ഞു. കുറച്ച് ചോറും ഒരു ഉണക്കമീനും മൂന്ന് പേര്‍ പങ്കിട്ട് കഴിക്കുമായിരുന്നുവെന്നും ജാസ്മിന്‍ പറഞ്ഞിരുന്നു. ഒട്ടും താല്‍പര്യമില്ലാതെയാണ് സ്‌കൂളില്‍ പോയിരുന്നത്. വല്ലാതെ ജഡ്ജ് ചെയ്യുമായിരുന്നുവെന്നും കുട്ടികള്‍ തന്നെ അവഗണിച്ചിരുന്നുവെന്നും ജാസ്മിന്‍ നേരത്തെ പറഞ്ഞിരുന്നു.

ഭക്ഷണം കഴിക്കാന്‍ ചെല്ലുമ്പോള്‍ കുട്ടികള്‍ എഴുന്നേറ്റ് മാറിപ്പോകുമായിരുന്നുവെന്നും താരം പറയുന്നു. കണ്ണീര് വീണ് ചോറ്റു പാത്രം നിറഞ്ഞിട്ടുണ്ടെന്നും ആ ചോറ് കഴിക്കേണ്ടി വരുന്ന അവസ്ഥ വല്ലാത്തൊരു അനുഭവമായിരുന്നുവെന്നും ജാസ്മിന്‍ മുമ്പ് പറഞ്ഞിരുന്നു.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X