ഏറ്റവും കഠിനമായ വര്‍ഷം, കണ്ണീരൊപ്പിയവര്‍ക്ക് നന്ദി; സങ്കടപ്പെടുത്തിയവരോട് മാപ്പ്; വികാരഭരിതയായി ജാസ്മിന്‍

ബിഗ് ബോസിലൂടെയാണ് ജാസ്മിന്‍ ജാഫര്‍ താരമാകുന്നത്. ബിഗ് ബോസ് വീടിന് അകത്തും പുറത്തും കടുത്ത വിമര്‍ശനങ്ങളും എതിര്‍പ്പുകളും നേരിടേണ്ടി വന്ന വ്യക്തി കൂടിയാണ് ജാസ്മിന്‍. സോഷ്യല്‍ മീഡിയയില്‍ നിന്നുമുണ്ടായ കടുത്ത ആക്രമണത്തെ അതിജീവിച്ച് മുന്നോട്ട് പോവുകയാണ് ജാസ്മിന്‍. സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമാണ് ഇന്ന് ജാസ്മിന്‍.

ഇപ്പോഴിതാ തന്റെ കഴിഞ്ഞ വര്‍ഷത്തെക്കുറിച്ചുള്ള ജാസ്മിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. തന്റെ ജീവതത്തിലെ ഏറ്റവും കഠിനമായ ഒരു വര്‍ഷമാണ് കഴിഞ്ഞു പോയതെന്നാണ് ജാസ്മിന്‍ പറയുന്നത്. തന്നെ സംബന്ധിച്ച് 2024 നേട്ടങ്ങളും നഷ്ടങ്ങളും ഒരുപോലെയുള്ള വര്‍ഷമാണെന്നാണ് ജാസ്മിന്‍ പറയുന്നത്. ജാസ്മിന്റെ കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Jasmine Jaffer

''24 വര്‍ഷങ്ങള്‍ക്കിടയില്‍ ഏറ്റവും കഠിനമായ വര്‍ഷമായിരുന്നു ഈ 2024 ഒരുപാട് ആളുകളെ തിരിച്ചറിയാന്‍ പറ്റിയ വര്‍ഷം. ഒരുപാട് നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും വര്‍ഷം എനിക്ക് ഒരുപാട് സങ്കടങ്ങളും ഒരുപാട് സന്തോഷങ്ങളും നല്‍കിയ വര്‍ഷം. എന്തൊക്കെ സംഭവിച്ചിട്ടും എത്രയൊക്കെ ബുദ്ധിമുട്ട് വന്നിട്ടും എന്റെ കൈവിടാതെ കൂടെ നിന്നവരോട് എന്നെ ഒരുപാട് സ്‌നേഹിച്ചവരോട് എന്റെ കണ്ണീര്‍ ഒപ്പിയവരോട് ഒരുപാട് ഒരുപാട് നന്ദി.

'അണ്ണാ, കിളികള്‍ ഒന്നും ഇല്ലേ?'; പരിഹാസ കമന്റിന് ചുട്ട മറുപടിയുമായി ഗോപി സുന്ദര്‍

അതുപോലെതന്നെ ഞാന്‍ അറിഞ്ഞും അറിയാതെയും സങ്കടപ്പെടുത്തിയവരോടും മനസ്സറിഞ്ഞു മാപ്പ്. അങ്ങനെ ഈ വര്‍ഷവും കടന്നുപോയി ഒരുപാട് തിരിച്ചറിവുകളുടെ വര്‍ഷം ഞാന്‍ എന്താണ് എന്ന് എന്നെ പഠിപ്പിച്ച വര്‍ഷം 2024. കൊഴിഞ്ഞു പോയതെല്ലാം പോകട്ടെ ഇനി തളിര്‍ക്കാനുള്ളത് നോക്കാം 2025 സ്വാഗതം''.

ജാസമിന്റെ കുറിപ്പിന് കമന്റുമായി ഒരുപാട് പേരാണ് എത്തുന്നത്. 'ഒരായുസ്സ് മുഴുവന്‍ അനുഭവിക്കേണ്ടത് ഒരു 2024 ല്‍ അനുഭവിച്ചല്ലേ. പോട്ടേ സാരമില്ലെന്നേ.
നല്ലത് കൂടെ കൂട്ടാനും , ചീത്തത്തില്‍ നിന്ന് പാഠം പഠിക്കാനും കഴിഞ്ഞല്ലോ! അതുമതി!' എന്നായിരുന്നു ഒരാളുടെ കമന്റ്. ജാസ്മിനെ ആശ്വസിപ്പിച്ചും അഭിനന്ദിച്ചും നിരവധി പേരെത്തുന്നുണ്ട്. ജാസ്മിന്‍ തങ്ങള്‍ക്ക് പ്രചോദനമാണെന്നും ചിലര്‍ പറയുന്നുണ്ട്.

'നാട്ടുകാരെയും, സമൂഹത്തെയും പേടിച്ചു നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും വേണ്ടെന്നു വെക്കണ്ട ഒരു ആവശ്യവും ഇല്ല. നിന്റെ ഇഷ്ടങ്ങള്‍ നിന്റെ മാതാപിതാക്കളെ മാത്രം കണ്‍വിന്‍സ് ചെയ്താല്‍ മതി. എത്രയൊക്കെ എതിര്‍ത്താലും നമ്മുടെ സന്തോഷം കാണാനാണ് അവര്‍ ആഗ്രഹിക്കുന്നത് 2024 ല്‍ കിട്ടിയതൊന്നും നഷ്ടപെടാതിരിക്കട്ടെ 2025 ഒരു പുതിയ തുടക്കം ആകട്ടെ. ഗബ്രിയുടെ നല്ല യാത്രകള്‍ ചെയ്യാനും, വ്യത്യസ്തമായ ഭക്ഷണങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്യാനും കഴിയട്ടെ' എന്നായിരുന്നു മറ്റൊരു കമന്റ്.

Jasmine Jaffer

'ബിഗ്ബോസില്‍ കൂടുതല്‍ അറിയാന്‍ പറ്റി.എല്ലാവരും ഒറ്റപ്പെടുത്തിയപ്പോള്‍ കുറ്റപെടത്തിപ്പോള്‍ കൂടുതല്‍ കൂടുതല്‍ നിന്നെ ചേര്‍ത്ത് നിര്‍ത്താന്‍ തോന്നി. നീ കരഞ്ഞപ്പോ കൂടെ കരയുകയും നീ ചിരിച്ചപ്പോള്‍ കൂടെ ചിരിക്കുകയും ചെയ്തു. ജാസൂ നമ്മള്‍ ഒകെ നിന്റെ കൂടെ ഉണ്ടായിരുന്നു. ഇനിയും ഉണ്ടാവും. നല്ലത് കൂടെ കൂട്ടണം. തെറ്റില്‍ നിന്നും പഠിക്കാനും തിരുത്താനും പറ്റി ജാസു. ഇനിയും പഴേ പോലെ എല്ലാവരേം കണ്ണടച്ച് വിശ്വസിക്കില്ല ജാസൂ. ഒരുപാട് കയറ്റവും ഉറക്കവും നന്മകളും തിന്മകളും ഉണ്ടായ ഈ വര്‍ഷം ശെരിക്കും ജാസുന് കുറേ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ലൈഫില്‍ പ്രചോദനം ആയി തോന്നും. നാളെ ഈ കനല്‍ വഴികള്‍ താണ്ടി മുന്നോട്ട് പോയ നിന്നെ ഓര്‍ക്കുമ്പോള്‍ നീ തന്നെ സ്വയം പറയും ' ജാസൂ U did it ' എന്ന്. എന്നും നന്മകള്‍ ആശംസിക്കുന്നു. ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ സാധിക്കട്ടെ. എന്നും ഒരു പുഞ്ചിരിയോടെ ജീവിതത്തെ നേരിടാന്‍ സാധിക്കട്ടെ. ഒരുപാട് സ്‌നേഹം ജാസൂ' എന്നാണ് മറ്റൊരു പ്രതികരണം.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X