എന്നെ പെണ്ണുകാണാന്‍ വന്ന ആദ്യത്തെ ആളാണ്; ലാലു അലക്‌സിനെപ്പറ്റി ജയഭാരതി

മലയാള സിനിമയുടെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ജയഭാരതി. അന്ന് ജയഭാരതി ചെയ്ത കരുത്തുറ്റ നായിക വേഷങ്ങള്‍ കാലങ്ങള്‍ക്കിപ്പുറവും ചര്‍ച്ചായകപ്പെടുന്നതാണ്. ഇന്നത്തെ തലമുറയ്ക്ക് പോലും പ്രചോദനമാകാന്‍ ജയഭാരതിയിലെ അഭിനേത്രിയ്ക്കാകും. വേറിട്ട ഒട്ടനവധി കഥാപാത്രങ്ങളെ ജയഭാരതി വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ട്. ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു ജയഭാരതി.

പിന്നീട് അമ്മ വേഷങ്ങളിലും ജയഭാരതി നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അഭിനയത്തില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് ജയഭാരതി. ഈയ്യടുത്ത് ജയഭാരതി വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞത് അമ്മ യോഗത്തിലൂടെയാണ്. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയഭാരതി അമ്മ യോഗത്തിന് എത്തിയത്. തറവാട്ടിലേക്കുള്ള തിരിച്ചുവരവ് എന്നാണ് അമ്മ യോഗത്തിലേക്ക് വന്നതിനെക്കുറിച്ച് ജയഭാരതി പറഞ്ഞത്.

Jayabharathi

പിന്നാലെ ജയഭാരതിയ്‌ക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറി. അന്നത്തേയും ഇന്നത്തേയും രതിനിര്‍വ്വേദം താരങ്ങള്‍ ഒരുമിച്ചുള്ള ചിത്രം വൈറലായി മാറിയിരുന്നു. അമ്മ യോഗത്തിന് വന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കുടുംബത്തിലേക്ക് വരേണ്ടതല്ലേ എന്നായിരുന്നു ജയഭാരതിയുടെ പ്രതികരണം. അമ്മയെക്കുറിച്ച് ചെന്നൈയിലും ചര്‍ച്ചകള്‍ നടക്കാറുണ്ടെന്നും ജയഭാരതി പറഞ്ഞിരുന്നു.

നല്ല നിലയിലാണ് സംഘടന പോകുന്നത്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നല്ലതാണെന്നാണ് എല്ലാവരും പറയുന്നതെന്നും ജയഭാരതി പറഞ്ഞു. അതേസമയം കാലങ്ങള്‍ക്ക് ശേഷം വരുന്നതു കൊണ്ട് തന്നെ കുറച്ച് പേരയെ തനിക്ക് അറിയൂവെന്നാണ് ജയഭാരതി പറയുന്നത്. തന്റെ കൂടെ അഭിനയിച്ചവരായി കുറച്ച് പേരെയുള്ളൂവെന്നും താരം പറഞ്ഞു. അമ്മ യോഗത്തിന് വരണമെന്നത് ആഗ്രഹമായിരുന്നു എന്നും താരം പറഞ്ഞു.

ഇതിനിടെ രസകരമായ തമാശകളും ജയഭാരതി പറയുന്നുണ്ട്. ലാലു അലക്‌സ് തന്നെ പെണ്ണുകാണാന്‍ വന്നതാണെന്ന് ജയഭാരതി പറഞ്ഞ് ചിരിക്കുള്ള വകയായി മാറി. എന്നാല്‍ ജീവിതത്തിലല്ല സിനിമയില്‍ മാത്രം. നക്ഷത്രങ്ങളെ കാവല്‍ എന്ന സിനിമയില്‍ ജയഭാരതിയെ പെണ്ണുകാണാന്‍ ചെല്ലുന്ന ആളായി അഭിനയിച്ചത് താനാണെന്നാണ് ലാലു അലക്‌സ് പറഞ്ഞത്. പെണ്ണുകാണാന്‍ വന്ന സമയത്ത് പുറകിലൂടെ പോയി എന്നെ ഇഷ്ടമല്ലെന്ന് ഞാന്‍ പറയുന്നുണ്ടെന്നും, സോമനായിരുന്നു ചിത്രത്തിലെ നായകനെന്നും ജയഭാരതി പറയുന്നു.

Jayabharathi

അതേസമയം മലയാളം അറിയാത്ത താന്‍ മലയാളത്തിലെ വലിയ താരമായി മാറിയതിന് നന്ദി പറായനുള്ളത് പ്രേക്ഷകരോടാണെന്നും താരം പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജയഭാരതി അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുന്നത്. മോഹന്‍ലാല്‍ നായകനായ ഒന്നാമന്‍ ആണ് അവസാനമായി അഭിനയിച്ച ചിത്രം. പിന്നീട് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഇടയ്ക്ക് മകനൊപ്പം യുഎസിലേക്കും പോയിരുന്നു.

മലയാളം കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ജയഭാരതി. രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ജയഭാരതിയെ തേടിയെത്തി. 1990 ല്‍ ദേശീയ ചലച്ചിത്രപുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും താരത്തെ തേടിയെത്തിയിട്ടുണ്ട്. 1969 ല്‍ പുറത്തിറങ്ങിയ കാട്ടുകുരങ്ങ് എന്ന ചിത്രത്തിലൂടെയാണ് ജയഭാരതി നായികയായി മാറുന്നത്. പിന്നീട് മിന്നും താരമായി മാറി. നസീര്‍, മധു, വിന്‍സന്റ്, ജയന്‍, എംജി സോമന്‍, കമല്‍ഹാസന്‍, രജനീകാന്ത് തുടങ്ങിയവര്‍ക്കെല്ലാം ഒപ്പം അഭിനയിച്ചിട്ടുണ്ട്. ജയഭാരതിയും സോമനും എഴുപതുകളിലെ ഹിറ്റ് ജോഡിയായിരുന്നു.

Read more about: jayabharathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X