കൈ പുറകില്‍ കെട്ടി സേതുരാമയ്യരെ അനുകരിച്ച കുട്ടി, ഇന്ന് അതേ സിനിമയില്‍! ഓര്‍മകളിലൂടെ ജയകൃഷ്ണന്‍
വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും എസ്എന്‍ സ്വാമിയും മധുവും കൈകോര്‍ത്ത ചിത്രമാണ് സിബിഐ 5. മലയാള സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റ് പരമ്പരയാണ് സിബിഐ 5. ഈ പരമ്പരയിലെ അഞ്ചാമത്തെ സിനിമ ഇപ്പോള്‍ തീയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. നാലാം ഭാഗം പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഞ്ചാം ഭാഗം എത്തുന്നത്. അതുകൊണ്ട് തന്നെ ഏറെ ആകാംഷയോടെയായിരുന്നു സിബിഐ അഞ്ചാം ഭാഗത്തിനായി ആരാധകര്‍ കാത്തിരുന്നത്.
1988 ല്‍ ആരംഭിച്ച പരമ്പര ഇപ്പോള്‍ 2022 ല്‍ എത്തി നില്‍ക്കുകയാണ്. മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രമാണ് സേതുരാമയ്യര്‍ സിബിഐ. ജീവിതത്തില്‍ ഒരിക്കലെങ്കിലും സേതുരാമയ്യരെ പോലെ കൈകള്‍ പിന്നില്‍ കെട്ടി അങ്ങോട്ടും ഇങ്ങോട്ടും നടക്കാത്തവരായി ആരുമുണ്ടാകില്ലെന്നതാണ് വസ്തുത. അത്രേമാലാണ് ആ കഥാപാത്രത്തിന് മലയാളികളുടെ മനസിലുള്ള സ്ഥാനം.

ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയ താരമാണ് ജയകൃഷ്ണന്‍. സിഐ ജോസ് മോന്‍ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ ജയകൃഷ്ണന്‍ എത്തുന്നത്. സിബിഐ പരമ്പരയിലെ ഒന്നാം ഭാഗം ഭാഗമിറങ്ങിയപ്പോള്‍ താന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നുവെന്നാണ് ജയകൃഷ്ണന്‍ പറയുന്നത്. ഇന്ന് സിബിഐ സീരീസിന്റെ ഭാഗമാകാന്‍ സാധിച്ചതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ജയകൃഷ്ണന്‍.
ഫെയ്‌സ്ബുക്കിലെ സിനിമാ പ്രേമികളുടെ ഗ്രൂപ്പായ മൂവി സ്റ്റ്രീറ്റില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ജയകൃഷ്ണന്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

സേതുരാമയ്യര്‍ സിബിഐ എന്ന പേരും കഥാപാത്രവും മലയാളികള്‍ ഹൃദയത്തിലേറ്റിയതാണ് . സിബി ഐ സിനിമകളോട് മിക്കവര്‍ക്കും വൈകാരികമായ ഒരു അടുപ്പമുണ്ട്. 34 വര്‍ഷത്തിന് ശേഷം ഒരു കഥാപാത്രം ആവര്‍ത്തിക്കപ്പെടുമ്പോള്‍..എന്നെ സംബന്ധിച്ചടുത്തോളം ഓര്‍മകളിലേക്കുള്ള ഒരു തിരിച്ചുപോക്ക് കൂടിയാണ്. സിബിഐ ഡയറിക്കുറിപ്പ് എന്ന ക്ലാസിക് സിനിമ തിരശ്ശീലയില്‍ അത്ഭുതം സൃഷ്ടിച്ചപ്പോള്‍ അതുകണ്ട് അമ്പരന്നു പോയ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്നു ഞാന്‍. അഭിനയം മോഹങ്ങള്‍ ഒന്നുമില്ലാതെ സിനിമ ഭ്രമവുമായി നടന്ന ഒരു സാധാരണ വിദ്യാര്‍ഥി.കുഴിമറ്റം എന്ന എന്റെ ഗ്രാമത്തിനടുത്തുള്ള ചിങ്ങവനം സെന്‍റ് ജോർജ് തിയേറ്ററില്‍ ആണ് ഞാന്‍ സിബിഐ ഡയറിക്കുറിപ്പ് കണ്ടത്.

പിന്നീട് വായ കൊണ്ട് ട്യൂണ്‍ ഉണ്ടാക്കി പുറകില്‍ കയ്യുംകെട്ടി ഞാനും സേതുരാമയ്യരെ അനുകരിച്ച് നടന്നിട്ടുണ്ട്. ഇന്ന് 34 വര്‍ഷങ്ങള്‍ക്ക് ശേഷം സിബിഐ സീരീസിലെ അഞ്ചാം പതിപ്പില്‍ സി ഐ ജോസ് മോന്‍ എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്രയും പ്രാധാന്യമേറിയ കഥാപാത്രത്തെ എന്നെ എല്പിച്ച സംവിധായകന്‍ കെ മധു സര്‍ തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി സര്‍ നന്ദി!
Recommended Video

34 വര്‍ഷങ്ങള്‍ക്കിപ്പുറവും അതേ ഊര്‍ജ്ജസ്വലതയോടെ സിനിമയില്‍ സേതുരാമയ്യര്‍ ആയി പകര്‍ന്നാടുന്ന...(ആ കരുതലും നന്മയും കൂടെ വര്‍ക്ക് ചെയ്തവര്‍ ഒരു തവണയെങ്കിലും അറിഞ്ഞിട്ടുണ്ടാവും)മമ്മുക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി....സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ സാറിനോടും പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര കടപ്പാട് ..എല്ലാത്തിലുമുപരി ഈ സിനിമ കണ്ടു വന്‍ വിജയമാക്കിയ പ്രിയ പ്രേക്ഷകര്‍ക്ക് നന്ദി! എല്ലാ നന്മകളും ആശംസിക്കുന്നു.
സിബിഐ 5 ദ ബ്രെയിന്‍ എന്ന പരമ്പരയിലെ അഞ്ചാം ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ മധുവാണ്. എസ്എന്‍ സ്വാമിയുടേതാണ് തിരക്കഥ. സ്വര്‍ഗചിത്ര അപ്പച്ചന്‍ ആണ് നിര്‍മ്മാണം. മമ്മൂട്ടിക്കൊപ്പം മുകേഷ്, സായ് കുമാര്‍,രഞ്ജി പണിക്കര്‍, അനൂപ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, കനിഹ, അന്‍സിബ, രമേഷ് പിഷാരടി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ജഗതി ശ്രീകുമാര്‍ ഈ ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരിക്കുകയാണ്.


Click it and Unblock the Notifications