ആ സിനിമയിലെ റൊമാൻസ് കണ്ടപ്പോൾ ബുദ്ധിമുട്ടുണ്ടായി; ഇത്രക്കും അറ്റാച്ച്ഡ് ആവേണ്ട ആവശ്യമില്ല: ആർതി രവി

കോളിവുഡിലെ റൊമാന്റിക് ഹീറോയാണ് ജയം രവി. അദ്ദേഹവും ഭാര്യ ആർതി രവിയും വിവാഹ ബന്ധം വേർപെടുത്തുന്നു എന്ന വാർത്തകൾ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. കുറച്ച് ദിവസങ്ങൾക്കു മുന്നേയാണ് രവി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഡിവോഴ്സിനെ കുറിച്ച് തുറന്നു പറഞ്ഞത്. അതിനു പിന്നിലെ കാരണം ഇപ്പോഴും അവ്യക്തമാണ്. അതിനു പിന്നാലെ ഭാര്യ ആർതിയും രം​ഗത്ത് എത്തിയിരുന്നു.

തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി ആ പോസ്റ്റ് പങ്കുവെച്ചതെന്നായിരുന്നു ആർതി പറഞ്ഞത്. നേരത്തെ തന്നെ ആർതി ഇൻസ്റ്റഗ്രാമിലുള്ള രവിയുടെ ചിത്രങ്ങളെല്ലാം നീക്കം ചെയ്തിരുന്നു. പക്ഷേ മാരീഡ് ടു ജയം രവി എന്ന് ഇപ്പോഴും ഒഴിവാക്കിയിട്ടില്ല. വർഷങ്ങൾക്കു മുന്നേ തന്ദി ടിവിയിലൂടെ ജയം രവിയും ആർതി രവിയും ഒരുമിച്ചുള്ള ഒരു അഭിമുഖം വീണ്ടും ഇപ്പോൾ വൈറലാവുന്നു. രവിയുടെ സൗന്ദര്യത്തെ കുറിച്ച് അവതാരിക ചോദിക്കുമ്പോൾ ആർതി മറുപടി പറയുന്നത് ഇങ്ങനെ....

Jayam Ravi and Aarthi

"ഇത്രയും സൗന്ദര്യമുള്ള ഭർത്താവ് ഉണ്ടെങ്കിൽ എന്നും ജിമ്മിൽ പോവേണ്ടി വരും. എന്റെ സൗന്ദര്യം നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ടി വരും. അദ്ദേഹത്തിന്റെ കൂടെ ഇരിക്കുമ്പോൾ എന്റെ സൗന്ദര്യത്തിനു വേണ്ടിയും ഞാൻ ശ്രദ്ധി ചെലുത്തേണ്ടി വരും. പക്ഷേ ഇതുവരെയും എന്റെ സൗന്ദര്യത്തെ കുറിച്ചോ രൂപത്തെ കുറിച്ചോ രവി മോശമായി പറഞ്ഞിട്ടില്ല. പ്ര​ഗ്നന്റ് ആയ സമയത്ത് പോലും പറഞ്ഞിട്ടില്ല. വണ്ണം വെച്ചപ്പോൾ പോലും എനിക്ക് വിഷമം ഉണ്ടാവുന്ന രീതിയിൽ പെരുമാറിയിട്ടില്ല."

ആർതിയും ജയം രവിയും വർഷങ്ങളോളം പ്രണയിച്ച ശേഷമാണ് വിവാഹത്തിലേക്ക് എത്തിയത്. ഇരുവരും തമ്മിലുള്ള ബന്ധത്തെ പറ്റി പലരും സാഹിത്യപരമായി പോലും വർണ്ണിച്ചിട്ടുണ്ട്. ജയം രവിയുടെ അടുത്ത സുഹൃത്താണ് തൃഷ. വിവാഹത്തിനു ശേഷവും പരസ്പരമുള്ള ഇവരുടെ പ്രണയത്തെ കുറിച്ച് തൃഷ തുറന്നു പറഞ്ഞിരുന്നു. ആദ്യമായി ആർതിയെ കണ്ടപ്പോൾ ഒരു സിനിമാറ്റിക് ഫീൽ ഉണ്ടായിട്ടുണ്ടെന്നാണ് രവി പറയുന്നത്.

"ആർതിയുടെ കണ്ണ് എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആദ്യമായി പരസ്പരം കണ്ടപ്പോൾ ആ കണ്ണിന് എന്തോ മാജിക്ക് ഉള്ളതായി തോന്നി. പ്രണയമാണോ എന്നൊന്നും അറിയില്ല, പക്ഷേ സിനിമയിൽ കാണുന്ന പോലെ ഒരു ബൾബ് കത്തിയ പോലുണ്ടായിരുന്നു." ജയം രവി പറഞ്ഞു. ജയം രവി കൂടുതലും റൊമാന്റിക് ചിത്രങ്ങളായിരുന്നു ചെയ്തത്. എന്നാൽ ആർതി ആ​ഗ്രഹിക്കുന്നത്ര രവി റൊമാന്റിക്ക് അല്ല. കാരണം ആർതിക്ക് ഫാന്റസി സ്റ്റൈലുകളെല്ലാം ഇഷ്ടമാണ്. പൂവ് കൊടുക്കുക, റിംഗ് കൊടുത്ത് പ്രപ്പോസ് ചെയ്യുന്നത്, ചോക്ളേറ്റ് കൊടുക്കുക ഇതെല്ലാമാണ് ആർതിക്ക് ഇഷ്ടം.

Jayam Ravi and Aarthi  Kangana

രവി കൂടുതലും റൊമാന്റിക് സിനിമകളിലാണ് അഭിനയിച്ചത്. പല സിനിമകളിലും നായികയുമായി അടുത്ത് നിൽക്കുന്ന സീനുകൾ ഉണ്ടാവാറുണ്ട്. എന്നാൽ ഒരു സിനിമ കണ്ടപ്പോൾ ഇത്രയും അറ്റാച്ച്മെന്റ് വേണ്ടായിരുന്നു എന്ന് ആർതിക്ക് തോന്നിയ ചിത്രമാണ് ധാം ധൂം. അതിനാൽ ചെറിയ പരിഭവം ഉണ്ടായിട്ടുണ്ട്. ആ ചിത്രത്തിലെ പാട്ടുകളും പ്രണയവുമെല്ലാം ആ കാലത്ത് യുവാക്കൾക്ക് ലഹരിയായിരുന്നു. ഇന്നും അതിലെ ബി.ജി.എം സോഷ്യൽ മീഡിയയിൽ തരം​ഗം സൃഷ്ടിക്കുന്നുണ്ട്. കങ്കണ റണൗത്തും ജയം രവിയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ധാം ധൂം.

ബ്രദർ, ജെനി, കാഥലിക്ക നേരമില്ലൈ എന്നീ സിനിമകളാണ് അടുത്തടുത്തായി പുറത്തിറങ്ങാൻ ഇരിക്കുന്നത്. സിനിമാ തിരക്കുകൾക്കിടയിലാണ് വിവാഹ മോചന വാർത്തകളെ ശരി വെക്കുന്ന തരത്തിൽ രവിയുടെ പോസ്റ്റ് എത്തിയത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവർക്കുമിടയിൽ സ്വരച്ചേർച്ചകൾ ഉണ്ട്. വാർത്തകൾ വെറും അഭ്യൂഹങ്ങളായിരിക്കും എന്നോർത്തെങ്കിലും പല വഴിത്തിരിവുകളാണ് ജയം രവി ആർതി കേസിൽ വരുന്നത്.

More from Filmibeat

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X