twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വരനെ ആവശ്യമുണ്ട് സിനിമയില്‍ നായികയാകേണ്ടിയിരുന്നത് ചക്കി, പിന്നെയാണ് കല്യാണി വന്നത്: ജയറാം

    |

    മലയാള സിനിമയിലെ താരകുടുംബമാണ് ജയറാമിന്റേയും പാര്‍വതിയുടേയും. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരജോഡിയാണ് പാര്‍വതിയും ജയറാം. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ കാളിദാസും സിനിമയിലേക്ക് എത്തുകയായിരുന്നു. ഇന്ന് സ്വന്തമായൊരു ഇടം നേടിയെടുത്ത നടനാണ് കാളിദാസ്. മലയാളത്തിലും തമിഴിലുമെല്ലാം കയ്യടി നേടാന്‍ കാളിദാസിന് സാധിച്ചിട്ടുണ്ട്.

    അപമാനിച്ചവര്‍ക്ക് മുന്നില്‍ തലയില്‍ കവര്‍ ഇട്ട് മുടി മറച്ച് ബ്ലെസ്ലി; അവന്റെ കരച്ചില്‍ കാണാന്‍ പ്രേക്ഷകരുണ്ട്!അപമാനിച്ചവര്‍ക്ക് മുന്നില്‍ തലയില്‍ കവര്‍ ഇട്ട് മുടി മറച്ച് ബ്ലെസ്ലി; അവന്റെ കരച്ചില്‍ കാണാന്‍ പ്രേക്ഷകരുണ്ട്!

    കാളിദാസിന് പിന്നാലെ സഹോദരി മാളവികയും സിനിമയിലേക്ക് വരുമെന്ന സൂചനകള്‍ ലഭിച്ചിരുന്നു. അധികം വൈകാതെ തന്നെ മാളവികയും സിനിമയിലെത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്. തന്റെ അഭിനയ അരങ്ങേറ്റത്തിന്റെ ചില സൂചനകള്‍ മാളവികയും നല്‍കിയിരുന്നു. പോണ്ടിച്ചേരിയുടെ ആദിശക്തി തിയറ്റര്‍ നടത്തിയ അഭിനയ കളരിയില്‍ പങ്കെടുത്ത മാളവികയുടെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഇതോടെയാണ് മാളവികയുടെ അരങ്ങേറ്റം ഉടനെയുണ്ടാകുമെന്ന ചര്‍ച്ചകളും സജീവമായി മാറുന്നത്.

    മകളുടെ അരങ്ങേറ്റത്തെക്കുറിച്ച് ജയറാം

    ഇപ്പോഴിതാ തന്റെ മകളുടെ അരങ്ങേറ്റത്തെക്കുറിച്ച് ജയറാം മനസ് തുറന്നിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം മനസ് തുറന്നത്. മാളവികയെ തേടി നേരത്തെ തന്നെ മലയാളത്തില്‍ അഭിനയിക്കാനുള്ള അവസരം വന്നിരുന്നുവെന്നാണ് ജയറാംപറയുന്നത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ കൂടിയായ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലേക്കായിരുന്നു മാളവികയെ തേടി അവസരമെത്തിയത്. പിന്നീട് ഈ വേഷത്തിലേക്ക് കല്യാണി പ്രിയദര്‍ശന്‍ എത്തുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

    വരനെ ആവശ്യമുണ്ട്

    'സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലേക്ക് ആദ്യം വിളിച്ചത് ചക്കിയെ ആയിരുന്നു. ആ സമയത്ത് ദുല്‍ഖര്‍ പ്രൊഡ്യൂസ് ചെയ്യുമെന്ന് മാത്രമേ തീരുമാനിച്ചിരുന്നുള്ളൂ. അങ്ങനെ അനൂപ് മദ്രാസില്‍ വന്ന് ചക്കിയോട് കഥ പറഞ്ഞു. എല്ലാം നന്നായിട്ടുണ്ടെന്നും എന്നാല്‍ മെന്റലി ഒരു സിനിമ ചെയ്യാന്‍ താന്‍ പ്രിപ്പയര്‍ ആയിട്ടില്ലെന്നുമായിരുന്നു ചക്കിയുടെ മറുപടി. കുറേ നിര്‍ബന്ധിച്ചു. അതിന് ശേഷമാണ് ആ വേഷം കല്യാണി ചെയ്തത്'' എന്നാണ് ജയറാം പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, സുരേഷ് ഗോപി, ശോഭന എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ വരനെ ആവശ്യമുണ്ട് മികച്ച വിജയമായി മാറുകയും ചെയ്തിരുന്നു. തുടര്‍ന്നും മകളെ തേടി അവസരം വന്നിരുന്നുവെന്നും ജയറാം പറയുന്നുണ്ട്.

    കഥ കേട്ടിട്ടുണ്ട്


    ''അതിന് ശേഷം ജയം രവി ഒരു സിനിമയിലേക്ക് ചക്കിയെ വിളിച്ചിരുന്നു. ചക്കിയെ കുട്ടിക്കാലം മുതലേ ജയം രവിക്ക് അറിയാം. ചക്കി വരുന്നോ എന്ന് ചോദിച്ചിരുന്നു. ഇപ്പോള്‍ തെലുങ്കിലും തമിഴിലുമൊക്കെയായി കുറേ കഥ കേട്ടിട്ടുണ്ട്. ഈ വര്‍ഷം തന്നെ ഏതെങ്കിലും ഒരു പടം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്'' എന്നും ജയറാം പറയുന്നുണ്ട്. ഇതോടെ ഉടനെ തന്നെ താരകുടുംബത്തില്‍ നിന്നും മറ്റൊരാള്‍ കൂടി സിനിമയിലെത്തുന്നത് കാണാം എന്ന കാര്യത്തില്‍ ഉറപ്പായിരിക്കുകയാണ്. നേരത്തെ ജയറാമും മാളവികയും അഭിനയിച്ച പരസ്യ ചിത്രം ചര്‍ച്ചയായി മാറിയിരുന്നു. അതേസമയം സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന സിനിമയിലൂടെ ജയറാം വീണ്ടുമെത്തുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്.

    Recommended Video

    12th Man Teaser Reaction | Mohanlal | Unni Mukundan | Jeethu Joseph | FilmiBeat Malayalam
    മകള്‍

    മകള്‍ എന്ന സിനിമയുടെ പേരിന് പിന്നിലും മാളവികയാണെന്ന് നേരത്തെ ജയറാം പറഞ്ഞിരുന്നു. 'സാധാരണ സത്യന്‍ അന്തിക്കാട് സിനിമകള്‍ക്ക് വളരെ വൈകിയാണ് ടൈറ്റില്‍ ഇടുന്നത്. അത് മനഃപൂര്‍വമല്ല. അദ്ദേഹം കുറച്ച് ആലോചിച്ചാണ് പേരിടുന്നത്. ഈ സിനിമയുടെ അവസാന ദിവസം ഞാന്‍ ചോദിച്ചു, 'പേര് ഒന്നും ആയില്ലേ?'. 'ആയിട്ടില്ല, ഒന്നും കിട്ടാതിരിക്കില്ല', സത്യന്‍ അന്തിക്കാട് മറുപടിയായി പറഞ്ഞു. അന്ന് എന്റെ മകള്‍ ഷൂട്ടിങ് കാണാന്‍ അവിടെ വന്നിരുന്നു. കാക്കനാട് ആയിരുന്നു ലൊക്കേഷന്‍. മോള് വന്നതുകാരണം ഷൂട്ട് കാണാന്‍ കുറേ കുടുംബങ്ങളും അവിടെ എത്തിയിരുന്നു. ആരാ കൂടെ എന്ന് അവര്‍ ചോദിച്ചപ്പോള്‍, 'മകളാണ്, എന്റെ മകള്‍' എന്ന് ഞാന്‍ വിളിച്ചു പറഞ്ഞു. സത്യന്‍ അന്തിക്കാട് അത് കേട്ടു. എന്നിട്ട് എന്റെ അടുത്തുവന്നു പറഞ്ഞു, 'ഇതാണ് നമ്മുടെ ടൈറ്റില്‍ മകള്‍''' എന്നാണ് ജയറാം പറയുന്നത്.

    അമ്മയുടെ മുന്നില്‍ അപ്പ തൊഴുതു നിന്നില്ലേ, എത്ര മണിക്കൂറാ അമ്മേ എന്ന് മക്കള്‍ കളിയാക്കും: പാര്‍വതിയുടെ മറുപടിഅമ്മയുടെ മുന്നില്‍ അപ്പ തൊഴുതു നിന്നില്ലേ, എത്ര മണിക്കൂറാ അമ്മേ എന്ന് മക്കള്‍ കളിയാക്കും: പാര്‍വതിയുടെ മറുപടി

    അച്ഛന്‍ മകളെ അഭിമാനത്തോടെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുന്നത് കണ്ടതോടെയാണ് മകള്‍ എന്ന പേര് നല്‍കാന്‍ സത്യന്‍ അന്തിക്കാട് തീരുമാനിക്കുന്നതെന്നാണ് ജയറാം പറയുന്നത്. അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം മീര ജാസ്മിന്‍ മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന സവിശേഷതയും മകള്‍ക്കുണ്ട്. ദേവിക സഞ്ജയ് ആണ് ചിത്രത്തില്‍ മീരയുടേയും ജയറാമിന്റേയും മകളായി എത്തുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ജയറാമും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2010ല്‍ പുറത്തിറങ്ങിയ 'കഥ തുടരുന്നു' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചത്. മീരയുടേയും ജയറാമിന്റേയും ശക്തമായൊരു തിരിച്ചുവരവായിരിക്കും സിനിമ എന്നാണ് ആരാധകരുടെ പ്രതീക്ഷ.

    Read more about: jayaram
    English summary
    Jayaram About Daughter Malavika Jayaram's Film Debute
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X