അഞ്ച് മിനുറ്റ് മുണ്ടില്ലാതെ ആള്‍ക്കൂട്ടത്തിന് നടുവില്‍! ഉദ്ഘാടനത്തിന് പോയ ജയറാമിന്റെ മുണ്ട് പോയി
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നടന്‍ താരം എന്നതിലൊക്കെ ഉപരിയായ ജയറാം മലയാളികളുടെ വീട്ടിലെ ഒരംഗത്തെ പോലെ സുപരിചിതനാണ്. ഇന്നും ജയറാമിന്റെ സിനിമകള്‍ ടിവിയില്‍ വന്നാല്‍ കാണാന്‍ മലയാളികളുണ്ട്. ഇപ്പോഴിതാ മലയാളത്തിലേക്ക് ഒരിടവേളയ്ക്ക് ശേഷം മടങ്ങിയെത്തുകയാണ് ജയറാം. മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ഓസ്ലറിലൂടെയാണ് ജയറാമിന്റെ തിരിച്ചുവരവ്.
നല്ല രസകരമായി കഥ പറയാന്‍ അറിയുന്ന താരം കൂടെയാണ് ജയറാം. ഇപ്പോഴിതാ ആള്‍ക്കൂട്ടത്തിന് നടുവില്‍ വച്ച് തന്റെ മുണ്ട് അഴിഞ്ഞു പോയ കഥ പങ്കുവെക്കുകയാണ് ജയറാം. പുതിയ സിനിമയായ ഓസ്ലറിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം മനസ് തുറന്നത്.

''ശരിക്കും നടന്നതാണ്. എന്റെ നാട്ടുകാരായ പെരുമ്പാവൂരുകാര്‍ക്കെല്ലാം അറിയാം. പത്രത്തില്‍ വരികയും ചെയ്തിരുന്നു. തുണിക്കടയില്‍ വസ്ത്രാക്ഷേപം എന്ന് പറഞ്ഞ്. എന്റെ നാട്ടിലെ ഒരു തുണിക്കടയുടെ ഉദ്ഘാടനത്തിന് പോയതായിരുന്നു. സില്‍ക്ക് മുണ്ടായിരുന്നു ധരിച്ചിരുന്നത്. എന്റെ നാടായതിനാല്‍ എന്നെ കാണാന്‍ അവിടെയൊരു ജനസമുദ്രം തന്നെയുണ്ടായിരുന്നു. അപ്പോള്‍ എന്റെ മനസില്‍ വന്നത്, എന്റെ നാട്ടുകാര്‍, എന്റെ കൂടെ പഠിച്ചവര്‍, എന്നെ അറിയുന്നവര്‍, അപ്പോള്‍ അവരുടെ മുന്നില്‍ ഞാന്‍ കാറില്‍ പോയി റ്റാറ്റ വീശി കാണിച്ച് ഇറങ്ങിയാല്‍ എങ്ങനെയാണ്!'' ജയറാം പറയുന്നു.
വണ്ടി നിര്‍ത്താന്‍ പറഞ്ഞു. ഇറങ്ങി എല്ലാവര്‍ക്കും കൈ കൊടുത്ത് കൊടുത്ത് പോയി. പോണ വഴിക്ക് ഓരോരുത്തരായി മുണ്ടില്‍ ചവിട്ടി ചവിട്ടിയാണ് ഉദ്ഘാടനം ചെയ്യേണ്ട കടയുടെ മുന്നിലെത്തുന്നത്. അവിടെ എത്തിയതും മുണ്ട് താഴേക്ക് പോയി. ഏതോ ഒരു ചെക്കന്‍ അതും എടുത്ത് ഓടി. ഷര്‍ട്ടിന് ഇറക്കമുള്ളതിനാല്‍ രക്ഷപ്പെട്ടു. ഇന്നോ മറ്റോ ആയിരുന്നുവെങ്കില്‍ ക്യാമറ അടിയില്‍ കൂടെ വന്നേനെ. അന്ന് അവരോട് പറഞ്ഞപ്പോഴേക്കും ക്യാമറ ഓഫാക്കിയെന്നും ജയറാം പറയുന്നു.
അഞ്ച് മിനുറ്റോളം മുണ്ടില്ലാതെ അവിടെ നിന്നു. അപ്പോഴേക്കും ആരോ പോയി ആ ചെക്കന്റെ കയ്യില്‍ നിന്നും ആ മുണ്ട് വാങ്ങി കൊണ്ടു വന്നു. ആരോ പറഞ്ഞു തുണിക്കടയല്ലേ ഒരു മുണ്ടെടുത്ത് കൊടുക്കെന്ന്. ഏയ് അത് പറ്റില്ല, ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെന്നാണ് കട ഉടമ പറഞ്ഞത്. നാട മുറിച്ചിട്ടില്ല. വിത്ത് കത്രികയാണ് നില്‍ക്കുന്നത്. എല്ലാവര്‍ക്കും അറിയാവുന്നതാണ് ഈ കഥയെന്നും അദ്ദേഹം പറയുന്നു. അതേസമയം താന്‍ മനസില്‍ കൊണ്ടു നടക്കുന്ന കുറ്റബോധത്തെക്കുറിച്ചും ജയറാം സംസാരിക്കുന്നുണ്ട്.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കുറ്റബോധമായി ഞാന്‍ മനസില്‍ കൊണ്ടു നടക്കുന്ന വേദന എന്നാണ് അതേക്കുറിച്ച് ജയറാം പറയുന്നത്. നടന്‍ ജഗതി ശ്രീകുമാറുമായി ബന്ധപ്പെട്ടതായിരുന്നു സംഭവം.

ജഗതിച്ചേട്ടന്‍ ഒരിക്കല്‍ പെരുമ്പാവൂര്‍ വഴി പോയപ്പോള്‍ വീട്ടില്‍ വന്നിരുന്നു. അന്ന് അട എന്ന് ഞങ്ങള്‍ വിളിക്കുന്ന പലഹാരം ഉണ്ടാക്കിയിരുന്നു. പിന്നെ അമ്മയുടേതായ ചില ചട്ട്‌നിയൊക്കെയും ഉണ്ടായിരുന്നു. അത് ജഗതിച്ചേട്ടന് ഒരുപാട് ഇഷ്ടമായി. കുറേക്കാലം എപ്പോള്‍ കണ്ടാലും അതിന്റെ റെസിപ്പി ഒന്ന് പറഞ്ഞു താ അനിയാ എന്ന് പറയുമായിരുന്നു എന്നാണ് ജയറാം പറയുന്നത്.
എന്നാല്‍ താന്‍ എന്നും പോകുമായിരുന്നുവെന്നാണ് ജയറാം പറയുന്നത്. ഇതുവരെ കൊടുക്കാന്‍ പറ്റിയിട്ടില്ല. അതൊരു കടം പോലെ കിടക്കുകയാണ്. അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരുമ്പോള്‍ എനിക്കിത് പറഞ്ഞു കൊടുക്കണം. എന്റെ അമ്മ ഇപ്പോഴില്ല. പക്ഷെ എനിക്ക് അറിയാം. ഞാന്‍ പറഞ്ഞു കൊടുക്കുമെന്നും ജയറാം പറയുന്നു.


Click it and Unblock the Notifications