അക്കാര്യത്തില്‍ ഞാന്‍ തികഞ്ഞ പരാജയമായിരുന്നു, എന്നെക്കൊണ്ട് അതൊന്നും പറ്റില്ല! തുറന്ന് പറഞ്ഞ് ജയറാം

ശക്തമായൊരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് ജയറാം. തുടര്‍ പരാജയങ്ങള്‍ക്കും ഇടവേളയ്ക്കും ശേഷം ജയറാം തിരിച്ചു വരുന്നത് ഓസ്ലറുമായാണ്. മിഥുന്‍ മാനുവല്‍ തോമസ് എന്ന ഹിറ്റ് മേക്കര്‍ ഒരുക്കുന്ന സിനിമയില്‍ ജയറാം ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് എത്തുന്നത്. അനശ്വര രാജനും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ ട്രെയിലര്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ഇപ്പോഴിതാ സിനിമാ മേഖലയിലെ മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് ജയറാം. താന്‍ എവിടെയാണ് പരാജയമാകുന്നതെന്നും തന്റെ വിനയത്തെക്കുറിച്ചുമെല്ലാം ജയറാം സംസാരിക്കുന്നുണ്ട്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം സംസാരിക്കുന്നത്. ജയറാമിന്റെ വിനയത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Jayaram

എനിക്ക് സംസാരിക്കാതിരിക്കാന്‍ പറ്റില്ല. അന്നൊക്കെ എല്ലാവരും വട്ടം കൂടിയിരുന്ന് സംസാരിക്കുമായിരുന്നു. ഇന്ന് കാരവനിലേക്ക് പോകുന്നതിനാല്‍ ആരേയും കിട്ടുന്നില്ല. എനിക്ക് പറ്റാത്തൊരു കാര്യമാണ് അതൊക്കെ. അതുപോലെ മൂന്ന് നാല് ബൗണ്‍സേഴ്‌സ് കൂടെ നടക്കുന്നതും. ഞാന്‍ അവരോട് പറയുക, ഒരു കസേരയിട്ട് ഇരുന്നോളൂ ഞാന്‍ പോയിട്ട് വരാം എന്നാണ്. എനിക്കിഷ്ടം ഇപ്പോഴും അമ്പലപ്പറമ്പില്‍ ചെണ്ട കൊട്ടാനാണ്. ഇപ്പോഴും പോകുന്നുണ്ട്. അമ്പലപ്പറമ്പിലെ മിമിക്രിയില്‍ നിന്ന് തുടങ്ങിയതാണ്. അതാകുമ്പോള്‍ എല്ലാവരുമായി അടുത്തിടപഴകാന്‍ പറ്റും. കൈ തന്ന് നന്നായിട്ടുണ്ട് എന്ന് പറയുന്നതില്‍ കിട്ടുന്ന സന്തോഷം ദൂരെ നിന്ന് ടാറ്റ തന്നാല്‍ കിട്ടില്ലെന്നാണ് ജയറാം പറയുന്നത്.

ഞാനിത് ആരേയും കുറ്റം പറയുന്നതല്ല. സിനിമയ്ക്ക് ഇതൊക്കെ ആവശ്യമാണ്. ക്രൗഡ് ആവശ്യമാണ്. പിആര്‍ വര്‍ക്ക് ആവശ്യമാണ്. നമ്മള്‍ നമ്മളെ തന്നെ ബൂസ്റ്റ് ചെയ്യണം. പണ്ടത്തേത് പോലെയല്ല. നമ്മള്‍ നമ്മളെ തന്നെ ബിസിനസ് ചെയ്യണം. അതൊക്കെ സിനിമയ്ക്ക് ആവശ്യമാണ്. പക്ഷെ ഞാന്‍ അതിലൊക്കെ പരാജയപ്പെട്ടുവെന്നേ എനിക്ക് പറയാനാകൂ. നൂറ് ശതമാനവും അതില്‍ പരാജയമായ മനുഷ്യനാണ് ഞാന്‍ എന്നും അദ്ദേഹം പറയുന്നു.

ഹൈദരാബാദില്‍ ഷൂട്ടിന് പോകുമ്പോള്‍ എയര്‍പോര്‍ട്ട് ഫോട്ടോഗ്രഫി എന്നൊന്നുണ്ട്. അതിനായിട്ടുള്ളവര്‍. അവര്‍ സെറ്റില്‍ വന്ന് ബാക്കിയെല്ലാവരോടും സംസാരിക്കുന്നതിനിടെ എന്റെയടത്തും വരാറുണ്ട്. സാര്‍ ഇന്ന് എയര്‍പോര്‍ട്ടില്‍ പോകുന്നുണ്ടോ എന്ന് ചോദിച്ച്. വിത്ത് ഫാന്‍ അടക്കം ആകും അവര്‍ വരിക. എല്ലാം ഉണ്ടാകും. ആള്‍ക്കാരേയും അവള്‍ തന്നെ കൊണ്ടു വരും. എയര്‍പോര്‍ട്ടിലൂടെ പത്ത് പേരുടെ നടുവിലൂടെ ഞാന്‍ നടന്നു വരുന്നത് എടുത്ത് അന്ന് തന്നെ അവര്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുമെന്നും ജയറാം പറയുന്നു.

Jayaram

വേറൊരു ടൈപ്പുണ്ട്. ഞാന്‍ മാസ്‌കും ഹൂഡിയുമൊക്കെയിട്ട് ഒളിച്ച് പോകണം. അപ്പോള്‍ പുറകില്‍ നിന്നും വന്ന് കണ്ട് പിടിക്കണം. ഹേയ് ജയറാം എന്നൊക്കെ പറഞ്ഞ് ആളും ബഹളവുമാകുന്നു ഒടുവില്‍ ഞാന്‍ മാസ്‌ക് ഒക്കെ മാറ്റുന്നത്. അങ്ങനെ പല ടൈപ്പുണ്ട്. അതിന് ഏജന്‍സിയുണ്ട്. എനിക്ക് ഇതൊന്നും പറ്റില്ല. അതിനാലാണ് ഞാന്‍ പരാജയമാണെന്ന് പറയുന്നത്. അങ്ങനെയുള്ള കാര്യങ്ങളില്‍ ഞാന്‍ നൂറ് ശതമാനം ഫെയിലിയറാണെന്നും അദ്ദേഹം പറയുന്നു.

അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, ജഗദീഷ്, സെന്തില്‍ കൃഷ്ണ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഓസ്ലര്‍. കുറ്റാന്വേഷണ കഥയാണ് ഓസ്ലര്‍ പറയുന്നത്. മിഥുനും രന്‍ദീര്‍ കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

More from Filmibeat

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X