അങ്ങനെ മലയാളത്തിന്റെ മെഗാ സ്റ്റാർ എന്റെ പിങ്ക് പെട്ടിയുമായി വിമാനത്തില്‍; ദിലീപ് എനിക്കൊരു പേരുമിട്ടു!

മലയാളികളുടെ പ്രിയ നടനാണ് ജയറാം. സിനിമയിലെന്നത് പോലെ തന്നെ സ്‌റ്റേജിലും ജയറാം താരമാണ്. തന്റെ മിമിക്രിയും തമാശക്കഥകളുമൊക്കെയായി ഏത് സദസിനേയും കയ്യിലെടുക്കാന്‍ ജയറാമിനറിയാം. തമാശക്കഥകള്‍ അല്‍പ്പം പൊടിപ്പും തൊങ്ങലുമൊക്കെ ചേര്‍ത്ത് അതിമനോഹരമായി അവതരിപ്പിക്കാനുള്ള ജയറാമിന്റെ കഴിവ് അപാരമാണ്. ഇന്നും തന്റെ ഉള്ളിലെ ആ പഴയ സ്റ്റേജ് കലാകാരനെ ജയറാം ഉപേക്ഷിച്ചിട്ടില്ല.

ഇപ്പോഴിതാ ഈയ്യടുത്തുണ്ടായ രസകരമായൊരു കഥ പങ്കുവെക്കുകയാണ് ജയറാം.എം.എ.യൂസഫലിക്കയുടെ സഹോദരന്‍ അഷ്‌റഫലിയുടെ മകളുടെ കല്യാണത്തിനു പോയപ്പോഴുണ്ടായ കഥയാണ് ജയറാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത്. ജയറാമിന്റെ വാക്കുകളിലേക്ക്.

Jayaram

മറന്നു പോയ ഒരു പിങ്ക് പെട്ടിയുടെ ഒരിക്കലും മറക്കാനാവാത്ത കഥയാണ്. സംഭവം നടന്നത് കഴിഞ്ഞ മാസം. കൊച്ചി വിമാനത്താവളം മുതല്‍ അബുദാബി വരെ നീണ്ട പെട്ടിക്കഥയില്‍ തരിമ്പും പതിരില്ല. ലുലു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എം.എ.യൂസഫലിക്കയുടെ സഹോദരന്‍ അഷ്‌റഫലിയുടെ മകളുടെ കല്യാണത്തിനു പോകാനായാണു ഞാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്നത്.

സംവിധായകന്‍ മിഥുന്‍ മാനുവലിന്റെ 'ഏബ്രഹാം ഓസ്ലറിന്റെ' ലൊക്കേഷന്‍ തൃശൂരിലായിരുന്നു. അവിടെ നിന്നാണ് എന്റെ വരവ്. തിരക്കിട്ട ഷൂട്ടിങ്ങിനിടയില്‍ നിന്ന് എന്നെ വിടാന്‍ മിഥുന് മടിയായിരുന്നു. ഒരു തെലുങ്കു സിനിമയാണ്. പണ്ടേ കൊടുത്ത ഡേറ്റാണ് എന്നൊക്കെ മിഥുനോട് കള്ളം പറഞ്ഞ് ഞാന്‍ എയര്‍പോര്‍ട്ടിലെത്തി. കല്യാണത്തിന് ധരിക്കാനുള്ള വസ്ത്രങ്ങള്‍ ഒരു പെട്ടിയിലാക്കി. വേറൊരു ചെറിയ പെട്ടി ഹാന്‍ഡ്ബാഗേജ്. എന്റെ മകള്‍ മാളു ദുബായില്‍ നിന്നു വാങ്ങിയ ഒരു ക്യൂട്ട് പിങ്ക് പെട്ടിയാണത്. അത് കണ്ടിഷ്ടം തോന്നി ഞാന്‍ ചോദിച്ചു വാങ്ങിയതാണ്.

വിമാനത്താവളത്തിലെത്തിയപ്പോള്‍ സുഹൃത്തുക്കള്‍ ഒരുപാടുണ്ട്. ദിലീപും കുഞ്ചാക്കോ ബോബനും ആസിഫലിയും കുടുംബസമേതമുണ്ട്. എല്ലാവരും കല്യാണത്തിനാണ്. ടൂര്‍ മൂഡിലാണ്. തമാശയും വര്‍ത്തമാനവും ഇടയ്ക്ക് ഫോട്ടോയെടുപ്പുമായി സമയം പോയതറിഞ്ഞില്ല. ബോര്‍ഡിങ് അനൗണ്‍സ് ചെയ്തപ്പോള്‍ എല്ലാവരും വിമാനം കയറി. വിമാനത്തിലും ജഗപൊഗ സംസാരം. ദുബായിലെത്തിയപ്പോഴാണറിയുന്നത് എന്റെ കയ്യിലുള്ള ചെറിയ പെട്ടി ഞാന്‍ എടുത്തില്ല. നെടുമ്പാശേരിയില്‍ത്തന്നെ മറന്നിരിക്കുന്നു.

ദിലീപും ചാക്കോച്ചനും നെടുമ്പാശ്ശേരിയില്‍ എയര്‍പോര്‍ട്ട് മാനേജരെ വിളിച്ചു. അപ്പോഴേക്കും ഉപേക്ഷിക്കപ്പെട്ട പെട്ടി അവിടെ വലിയ ആശങ്കയ്ക്ക് കാരണമായി. സിഐഎസ്എഫിന്റെ ഡോഗ് സ്‌ക്വാഡെത്തി. പെട്ടി പരിശോധിച്ചു. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയില്‍ ചില സംശയങ്ങള്‍ ഉണ്ടായെന്നും പെട്ടിക്കുള്ളില്‍ എന്താണെന്ന് മെയില്‍ അയക്കണമെന്നും ദിലീപ് എന്നോട് പറഞ്ഞു. മെയില്‍ അയക്കാന്‍ എനിക്ക് സമ്മതമല്ല, പോയത് പോ്‌ട്ടെ എന്ന് ഞാന്‍ പറഞ്ഞു.

പക്ഷെ ദിലീപ് സമ്മതിക്കുന്നില്ല. ഒടുവില്‍ ഞാന്‍ രഹസ്യമായി മെയില്‍ അയച്ചു. അപ്പോഴേക്കും അശ്വതിയും പാര്‍വതിയും ദുബായില്‍ എഥ്തി. കാവ്യ മാധവനും അശ്വതിയും തമ്മില്‍ ചര്‍ച്ച,് ഞാന്‍ സ്ഥിരമായി സാധനങ്ങള്‍ മറന്നുവെക്കുന്നയാളാണെന്നൊക്കെയായി കാര്യങ്ങള്‍. അതു കേട്ടാല്‍ തോന്നും ഈ ലോകത്ത് മറ്റാരും പെട്ടി മറന്നിട്ടില്ലെന്ന്. പെട്ടി കളഞ്ഞ അണ്ണാനെ പോലെ ഞാന്‍ മിണ്ടാതെ നിന്നു.

ദിലീപ് തന്നെ ഒരു പോം വഴി കണ്ടെത്തി. മമ്മൂക്കയും നിര്‍മ്മാതാവ് ആന്റോ ജോസപും കൊച്ചിയില്‍ നിന്നും വരുന്നുണ്ട്. പെട്ടി അവര്‍ക്ക് കൈമാറാന്‍ പറയാം. എയര്‍പോര്‍ട്ട് അധികൃതര്‍ക്കും സമ്മതം. മമ്മൂക്ക കുടുംബ സമേതമാണ് വരുന്നത്. ആന്റോ വരാന്‍ വൈകിയാലോ എന്ന് സംശയിച്ചു മമ്മൂക്ക തന്നെ പെട്ടി വാങ്ങി. അങ്ങനെ മലയാളത്തിന്റെ മെഗാ സ്്റ്റാര്‍ എന്റെ പിങ്ക് പെട്ടിയുമായി വിമാനം കയറി.

Jayaram

വിവാഹ ദിവസം പുലര്‍ച്ചെ മമ്മൂക്കയെത്തി. രമേഷ് പിഷാരടിയുടെ കയ്യില്‍ എന്റെ പിങ്ക് പെട്ടി അദ്ദേഹം കൊടുത്തു വിട്ടു. നൂറുകണക്കിന് വിഐപികള്‍ക്ക് മുന്നിലൂടെ പാലസ് ഹോട്ടലിലെ ഷാന്‍ഡിയലറുകളെ സാക്ഷി നിര്‍ത്തി എന്റെ പിങ്ക് പെട്ട്ി വന്നു. അതോടെ ഇത്ര വിശിഷ്ടമായ പെട്ടി തുറക്കാന്‍ പിഷാരടി നിര്‍ബന്ധം തുടങ്ങി. ഒടുവില്‍ നിര്‍ബന്ധിച്ച് പിഷാരടി തന്നെ പെട്ടി തുറന്നു. അഥിലുള്ള എന്റെ രഹസ്യം പിഷാരടി കണ്ടു.

അതോടെ എനിക്കായി ടെന്‍ഷന്‍. കൊച്ചിയില്‍ നിന്നു കൊണ്ടു പോരുമ്പോള്‍ രഹസ്യം നാലെണ്ണം ഉണ്ടായിരുന്നു. ഇപ്പോള്‍ മൂന്നേയുള്ളൂ. ഒരെണ്ണം ആരെടുത്തു? ആരെ സംശയിക്കും! ആന്റോ, മമ്മൂക്ക.. അയ്യോ അങ്ങനെ ചിന്തിച്ചതു തന്നെ മഹാപരാധം. പിന്നെ സംശയിക്കേണ്ടത് പിഷാരടിയെയാണ്. അതു വായനക്കാര്‍ തീരുമാനിക്കട്ടെ എന്നു പറഞ്ഞാണ് ജയറാം കഥ അവസാനിപ്പിക്കുന്നത്.

വിവാഹ സ്ഥലത്ത് എത്തിയതും ഒരാള്‍ എന്നെ ഉച്ചത്തില്‍ വിളിക്കുന്നു ജെട്ട്‌ലീ, വിളിച്ചത് ദിലീപാണ്. അങ്ങനെ പുതിയ പേരും പഴയ പെട്ടിയുമായാണ് ഞാന്‍ അബുദാബിയില്‍ നിന്നും തിരികെ വന്നതെന്നും ജയറാം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X