For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയുടെ മുന്നില്‍ അപ്പ തൊഴുതു നിന്നില്ലേ, എത്ര മണിക്കൂറാ അമ്മേ എന്ന് മക്കള്‍ കളിയാക്കും: പാര്‍വതിയുടെ മറുപടി

  |

  മലയാള സിനിമയിലെ ജനപ്രീയ താരമാണ് ജയറാം. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകളും കഥാപാത്രങ്ങളും സമ്മാനിച്ചിട്ടുള്ള താരമാണ് ജയറാം. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി വിജയങ്ങള്‍ നല്‍കാന്‍ ജയറാമിന് സാധിച്ചിട്ടില്ല. നീണ്ടൊരു ഇടവളയ്ക്ക് ശേഷം ഇപ്പോഴിതാ ജയറാം തിരികെ വരികയാണ്. സത്യന്‍ അന്തിക്കാട് ഒരുക്കുന്ന മകള്‍ എന്ന സിനിമയിലൂടെയാണ് ജയറാമിന്റെതിരിച്ചുവരവ്. മലയാളികളുടെ പ്രിയപ്പെട്ട നടിയായ പാര്‍വതിയാണ് ജയറാമിന്റെ ജീവിതപങ്കാളി. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ എന്നും ചര്‍ച്ചയാക്കുന്ന വിഷയങ്ങളാണ്. ഇപ്പോഴിതാ തന്റേയും പാര്‍വതിയുടേയും പ്രണയകഥ തുറന്നു പറയുകയാണ് ജയറാം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജയറാം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ശങ്കരാടിയുമായി വിവാഹനിശ്ചയം കഴിഞ്ഞിട്ടും മുടങ്ങി; മതം മാറണമെന്ന് പറഞ്ഞതോടെ മുടങ്ങിയെന്ന് കവിയൂര്‍ പൊന്നമ്മ

  പത്മരാജന്‍ സാറിന്റെ സിനിമയിലാണ് ഞാനും പാര്‍വതിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നതെന്നാണ് ജയറാം പറയുന്നത്. എന്നാല്‍ അതിന് മുന്‍പ് വിവാഹിതരേ ഇതിലേ ഇതിലേ എന്ന സിനിമ ഞാന്‍ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്. അപ്പോള്‍ എന്ത് ഭംഗിയുള്ള കണ്ണാണ് എന്ത് സുന്ദരിയാണ് എന്നൊക്കെ ചിന്തിച്ചിട്ടുണ്ടെന്നും ജയറാം പറയുന്നു. പിന്നീടാണ് പത്മരാജന്‍ സാറിന്റെ സിനിമ വരുന്നത്. അച്ഛനായി അഭിനയിക്കുന്നത് മധു സാര്‍, അമ്മയായി സുകുമാരി ചേച്ചിയാണെന്നും ശോഭന നായികയാകുമ്പോള്‍ പാര്‍വതി സഹോദരിയായി അഭിനയിക്കുമെന്നും അറിയിച്ചുവെന്നും ജയറാം പറയുന്നു. ആഹാ എന്നൊരു തോന്നല്‍ ഉണ്ടായെന്നും ജയറാം പറയുന്നു.

  ''ഞങ്ങള്‍ ആദ്യമായി കാണുന്നത് 1988 ഫെബ്രുവരിയിലാണ്. ആലപ്പുഴയിലെ ഉദയ സ്റ്റുഡിയോയില്‍ ഞാന്‍ ഇരിക്കുമ്പോള്‍ പാര്‍വതി വന്നിട്ടുണ്ട് എന്ന് അവിടെ ആരോ പറഞ്ഞു. അപ്പോള്‍ കാണാന്‍ വേണ്ടി ഞാന്‍ ഇങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ സുകുമാരിച്ചേച്ചിയും പാര്‍വതിയും കൂടി നടന്നുവരികയാണ്. അപ്പോള്‍ ഞാന്‍ ചാടി എഴുന്നേറ്റ് തൊഴുത് നിന്നു. ഇരിക്കൂ ഇരിക്കൂ എന്ന് പറഞ്ഞ് അവര്‍ രണ്ട് പേരും ഇരുന്നു. ഞാന്‍ മിമിക്രിയുടെ കാസറ്റ് കേട്ടിട്ടുണ്ടെന്ന് പാര്‍വതി എന്നോട് പറഞ്ഞു. സുകുമാരി ചേച്ചി ഇരിക്കാന്‍ വീണ്ടും പറഞ്ഞിട്ടും ഞാന്‍ ഇരുന്നില്ല. എന്റെ മക്കള്‍ ഇപ്പോഴും എന്നെ കളിയാക്കും, അമ്മയുടെ മുന്‍പില്‍ തൊഴുത് നിന്ന ആളല്ലേ അപ്പാ എന്ന്. എത്ര നേരം നിന്നിട്ടുണ്ട് അമ്മാ എന്ന് അവര്‍ ചോദിക്കും. ഒരു മണിക്കൂറോളം അവിടെ തൊഴുത് നിന്നെന്ന് അവളും പറയും. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അതൊക്കെ ഒരു സന്തോഷം'' എന്നാണ് തങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയെക്കുറിച്ച് ജയറാം പറയുന്നത്.

  അന്നത്തെ കാലത്ത് മൊബൈലോ വാട്സ് ആപ്പോ ഇല്ല. കത്തെഴുതണം. അല്ലെങ്കില്‍ ലാന്‍ഡ്ഫോണില്‍ വിളിക്കണം എന്നതായിരുന്നു അവസ്ഥയെന്നാണ് ജയറാം പറയുന്നത്. ഒറ്റപ്പാലത്ത് ലൊക്കേഷനാവുമ്പോള്‍ അവിടെ ചെറുതുരുത്തി ജങ്ഷനില്‍ ഉള്ള പബ്ലിക് ബൂത്തില്‍ ഫോണ്‍ ചെയ്യാനായി ഞാന്‍ പോകുമ്പോഴേ എല്ലാവര്‍ക്കും അറിയാം പാര്‍വതിയെ വിളിക്കാനാണെന്ന് എന്നും ജയറാം ഓര്‍ക്കുന്നു. ഞാന്‍ തിരിച്ചിറങ്ങുമ്പോള്‍ ഇവരൊക്കെ എന്നെ നോക്കുമായിരുന്നുവെന്നും എന്നാല്‍ തനിക്ക് പിന്നീടാണ് ഇതൊക്കെ മനസിലായതെന്നും ജയറാം പറയുന്നു.

  താനും പാര്‍വതിയും തമ്മില്‍ പ്രണയത്തിലാണെന്ന് ശ്രീനിവാസന്‍ കണ്ടു പിടിച്ച കഥയും ജയറാം പറയുന്നുണ്ട്. തലയണമന്ത്രം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു അത്. '''തലയണമന്ത്രം സിനിമയുടെ സെറ്റില്‍ വെച്ച് ശ്രീനിയേട്ടനാണ് ഞാനും പാര്‍വതിയും തമ്മില്‍ പ്രണയമുണ്ടെന്ന കാര്യം കണ്ടുപിടിക്കുന്നത്. ഇങ്ങനെ ഒരു ന്യൂസ് കേള്‍ക്കുന്നുണ്ട്. അത് എങ്ങനെ കണ്ടുപിടിക്കുമെന്ന് സത്യന്‍ അന്തിക്കാട് ചോദിച്ചു. വഴിയുണ്ടെന്ന് ശ്രീനിവാസന്‍ പറഞ്ഞു. രണ്ട് പേര്‍ക്കും ഇപ്പോള്‍ സീനില്ലേ ഞാന്‍ ഇപ്പോള്‍ കണ്ടുപിടിച്ചു തരാം എന്ന് ശ്രീനിവാസന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ അവിടേക്ക് വന്ന് എല്ലാവരോടും സംസാരിച്ച ശേഷം മുറിയിലേക്ക് പോയി. ഉടന്‍ തന്നെ ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാടിനോട് സംഗതി ഉള്ളതാണെന്ന് പറഞ്ഞു'' എ്ന്നാണ് ജയറാം പറയുന്നത്.

  കൃത്യമായി ഇന്റിമസി രംഗം ഷൂട്ട് ചെയ്ത് ദിവസം തന്നെ ഭാര്യ വന്നു, സൗമ്യയുടെ പ്രതികരണത്തെ കുറിച്ച് പിഷാരടി

  Recommended Video

  പ്രഭാസും ജയറാമും,ഹോ എന്തൊരു പൊളിയാണിവർ | Radhe Shyam Press Meet | Oneindia Malayalam

  എങ്ങനെയാണ് കണ്ടു പിടിച്ചതെന്ന ചോദ്യത്തിന് ശ്രീനിവാസന്‍ തനിക്ക് നല്‍കിയ മറുപടിയും ജയറാം ഓര്‍ക്കുന്നുണ്ട്. സത്യന്‍ അന്തിക്കാടും ഉര്‍വശിയും പാര്‍വതിയും ഞാനും എല്ലാവരും ഇരിക്കുമ്പോഴാണ് നീ വന്നത്. ഞങ്ങളുടെ എല്ലാവരുടേയും അടുത്ത് നീ സംസാരിച്ചു. പാര്‍വതിയെ നോക്കുക പോലും ചെയ്തില്ല. അപ്പോള്‍ തന്നെ ഞാന്‍ അത് ഉറപ്പിച്ചു എന്നായിരുന്നു ശ്രീനിയേട്ടന്റെ മറുപടി എന്നാണ് ജയറാം പറുന്നത്.

  Read more about: jayaram parvathy
  English summary
  Jayaram Talks About His Love Story With Parvathy And How They Met
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X