ഭാഗ്യയുടെ താലികെട്ട് സമയം മനസില്‍ കണ്ടത് ചക്കിയുടെ കല്യാണം; 2024 ലെ ഏറ്റവും വലിയ സന്തോഷം
ഒരിടവേളയ്ക്ക് ശേഷം ബോക്‌സ് ഓഫീസിലേക്ക് ശക്തമായി തിരികെ വന്നിരിക്കുകയാണ് ജയറാം. തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് മലയാളത്തില്‍ നിന്നും നാളുകളായി വിട്ടു നില്‍ക്കുകയായിരുന്നു ജയറാം. അഞ്ച് വര്‍ഷത്തിനിടെ ഒരു മലയാളം സിനിമയില്‍ മാത്രമായിരുന്നു ജയറാം അഭിനയിച്ചിരുന്നത്. അതേസമയം തമിഴിലും തെലുങ്കിലുമെല്ലാം സജീവമായി തന്നെ അഭിനയിക്കുകയും ചെയ്തിരുന്നു ജയറാം.
തമിഴിലും തെലുങ്കിലുമെല്ലാം ജയറാം കയ്യടി നേടുമ്പോള്‍ മലയാളത്തിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. ആ കാത്തിരിപ്പ് അവസാനിപ്പിച്ച് ശക്തമായി തിരികെ വന്നിരിക്കുകയാണ് ജയറാം. മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ ഓസ്ലര്‍ എന്ന സിനിമയിലൂടെയായിരുന്നു ജയറാമിന്റെ തിരിച്ചുവരവ്.

മികച്ച പ്രതികരണമാണ് ഓസ്ലറിന് പ്രേക്ഷകര്‍ നല്‍കിയത്. ഈ വര്‍ഷത്തെ ആദ്യത്തെ വിജയമായി മാറാന്‍ ഓസ്ലറിന് സാധിച്ചു. ഓസ്ലര്‍ ജയറാമിനൊപ്പം പ്രധാന വേഷത്തില്‍ മമ്മൂട്ടിയും എത്തിയിരുന്നു. ജയറാമും മമ്മൂട്ടിയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരുമിക്കുന്നത്. റിലീസിന് മുമ്പ് വരെ രഹസ്യമാക്കി വച്ചതായിരുന്നു മമ്മൂട്ടിയുടെ വേഷം. അതിന്റെ ഫലം ലഭിക്കുകയും ചെയ്തു. ഇപ്പോഴിതാ തന്റെ തിരിച്ചവരവിനെക്കുറിച്ചും മറ്റും ജയറാം സംസാരിക്കുകയാണ് ജയറാം.
മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം മനസ് തുറന്നത്. കഴിഞ്ഞ ദിവസം നടന്ന നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുത്തതിനെക്കുറിച്ചും തന്റെ മക്കളുടെ കല്യാണത്തെക്കുറിച്ചുമൊക്കെ ജയറാം സംസാരിക്കുന്നുണ്ട്. 2024ലെ ഏറ്റവും വലിയ സന്തോഷമെന്നു പറയുന്നത് കണ്ണന്റെയും ചക്കിയുടെയും വിവാഹങ്ങളാണെന്നാണ് ജയറാം പറയുന്നത്. ഈയ്യടുത്തായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയങ്ങള്‍ നടന്നത്. സുരേഷിന്റെ വീട്ടിലെ കല്യാണം എന്നാല്‍ എന്റെ വീട്ടിലെ കല്യാണം പോലെതന്നെയാണ്. ഭാഗ്യയുടെ താലികെട്ട് സമയത്ത് ഞാന്‍ മനസ്സില്‍കണ്ടതും ഗുരുവായൂരില്‍ ചക്കിയുടെ കല്യാണം നടക്കുന്നതാണെന്നും ജയറാം പറയുന്നു.
തന്റെ ഇടവേളയെക്കുറിച്ച് ജയറാം സംസാരിക്കുന്നുണ്ട്. മറ്റുഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു. തമിഴില്‍ പണ്ടുമുതലേ ധാരാളം അവസരങ്ങള്‍ ലഭിച്ചിരുന്നു. തെലുങ്കിലും കന്നഡയിലും ചിത്രങ്ങള്‍ വന്നു. മലയാള സിനിമ എനിക്ക് അമ്മവീടാണ്. അവിടെ എനിക്ക് വീണ്ടും ഒരു എന്‍ട്രി കിട്ടുമെന്നും അത് എത്ര വൈകിയായാലും എന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നുമുള്ള ബോധ്യം ഉണ്ടായിരുന്നുവെന്നാണ് ജയറാം പറയുന്നത്. അതുകൊണ്ടാണ് മനഃപൂര്‍വം ഇടവേളയെടുത്തതെന്നും താരം വ്യക്തമാക്കി.
35 വര്‍ഷത്തിനു മുകളിലായി പ്രേക്ഷകര്‍ എന്നിലര്‍പ്പിച്ചിട്ടുള്ള വിശ്വാസംകൊണ്ടാവാം ഓസ്ലര്‍ പോലൊരു മെഡിക്കല്‍ ത്രില്ലര്‍ ചിത്രത്തിന് ഇത്ര വലിയ സ്വീകരണം ലഭിച്ചതെന്നും ജയറാം പരുന്നുണ്ട്. ഞാന്‍ പെരുമ്പാവൂരിലെ തിയറ്റലെത്തിയപ്പോള്‍ 60 വയസ്സിനു മുകളിലുള്ള അമ്മമാരും മക്കളും പേരക്കുട്ടികളും അടക്കം 20ല്‍ അധികം ടിക്കറ്റുകളാണ് ഓരോ കുടുംബവും ഈ ചിത്രം കാണാനായി എടുത്തതെന്നും ജയറാം ചൂണ്ടിക്കാണിച്ചു. വളരെ കാലത്തിനുശേഷമാണ് തിയറ്ററില്‍ ഇത്തരമൊരു ചലനം ഉണ്ടാകുന്നത്. കുടുംബചിത്രങ്ങള്‍ കൂടുതല്‍ ചെയ്തതുകൊണ്ടാവാം ആളുകള്‍ക്ക് ഇപ്പോഴും ഇത്രയധികം സ്‌നേഹമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ ചെയ്യാത്ത തരത്തിലൊരു കഥാപാത്രമാണ് ഓസ്ലറില്‍ താന്‍ അവതരിപ്പിക്കുന്നത്. ഡാര്‍ക് ഷെയ്ഡുള്ള ഇത്തരം കഥാപാത്രം ആദ്യമായാണ് തേടിയെത്തുന്നതെന്നും ജയറാം ഓസ്ലര്‍ തിരഞ്ഞെടുക്കാനുള്ള കാരണമായി പറയുന്നുണ്ട്. പൊലീസ് ഓഫിസറാണെങ്കിലും ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍മൂലം രൂപത്തിലും ഭാവത്തിലും ഒട്ടേറെ മാറ്റങ്ങള്‍ വന്ന, അകാല വാര്‍ധക്യം ബാധിച്ച തരത്തിലുള്ള മേക്കോവറിലായിരുന്നു തന്റെ കഥാപാത്രമെത്തിയതെന്നും ജയറാം പറഞ്ഞു.
മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാമിനേയും മമ്മൂട്ടിയേയും കൂടാതെ അനശ്വര രാജന്‍, സെന്തില്‍ കൃഷ്ണ, സൈജു കുറുപ്പ്, അര്‍ജുന്‍ അശോകന്‍, ജഗദീഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.


Click it and Unblock the Notifications