'രണ്ടു കല്യാണവും ഒന്നിച്ച് നടത്തണമെന്നായിരുന്നു; ചക്കിയോട് സായിപ്പിനെ നോക്കാൻ പറഞ്ഞതാണ്!', നടി ആനിയോട് ജയറാം
മകൻ കാളിദാസിന്റെ വിവാഹത്തെ കുറിച്ച് ചോദിച്ച ആനിയെ പൊട്ടിച്ചിരിപ്പിച്ച കൊണ്ട് നടൻ ജയറാം പറഞ്ഞ മറുപടി വൈറലായി മാറുകയാണ്
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താര ദമ്പതികളാണ് നടൻ ജയറാമും പാർവതിയും. സിനിമകളിൽ നായികയും നായകനുമായി തിളങ്ങിയവർ ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർ ഇരുവരെയും ഹൃദയത്തോട് ചേർക്കുകയായിരുന്നു.
അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 1992 ലാണ് ഇരുവരും വിവാഹിതരായത്. വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ഇരുവരും.
ഇവരുടെ മക്കളായ കാളിദാസ് ജയറാമും ചക്കി എന്ന് വിളിക്കുന്ന മാളവികയുമെല്ലാം ഇന്ന് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സിനിമയിൽ സജീവമായ കാളിദാസ് അച്ഛനെ പോലെ തന്നെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടനായി മാറിക്കൊണ്ടിരിക്കുകയാണ്.
സിനിമയിലേക്ക് എത്തിയിട്ടില്ലെങ്കിലും താരപുത്രി എന്ന നിലയിൽ ചക്കിക്കും ആരാധകർ ഏറെയാണ്. ചക്കിയെയും ഉടനെ സിനിമയിൽ കാണാമെന്ന വിശ്വാസത്തിലാണ് പ്രേക്ഷകർ.

പ്രേക്ഷകർ ഒരുപാട് ചർച്ച ചെയ്ത പ്രണയ വിവാഹമായിരുന്നു ജയറാമിന്റെയും പർവതിയുടെയും. സെറ്റിൽ ഒളിഞ്ഞും തെളിഞ്ഞും പ്രണയിച്ച ശേഷമാണു ഇവർ വിവാഹത്തിലേക്ക് എത്തുന്നത്.
ഇപ്പോഴിതാ, അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് കാളിദാസും പ്രണയ വിവാഹത്തിന് ഒരുങ്ങുകയാണ്. അടുത്തിടെ തരിണി കലിംഗരായര്‍ എന്ന തന്റെ കാമുകിയെ കാളിദാസ് ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഓണത്തിന് ജയറാമും കുടുംബവും പങ്കുവച്ച ചിത്രങ്ങളിലാണ് തരിണിയെ ആദ്യമായി കണ്ട് തുടങ്ങിയത്. കുടുംബ ചിത്രത്തില്‍ ഒരു സുന്ദരിയെ കൂടി കണ്ടതോടെ കാളിദാസിന്റെ ഭാര്യയാവാന്‍ പോകുന്ന കുട്ടിയാണോന്നുള്ള ചോദ്യങ്ങൾ ഉയര്‍ന്നിരുന്നു.
എന്നാൽ അതിനോട് കാളിദാസോ മറ്റാരെങ്കിലുമോ പ്രതികരിച്ചിരുന്നില്ല. പിന്നീട് തുടർച്ചയായി കാളിദാസ് തരിണിക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
അതിനു ശേഷം പാർവതിയും താരിണിക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു. പിന്നീട് ഒരു വിവാഹച്ചടങ്ങിൽ വെച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തരിണിയെ പരിചയപ്പെടുത്തിക്കൊടുക്കുന്ന കാളിദാസിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു.
അതിനു ശേഷം കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ ഈ വാലന്റൈൻസ് ദിനത്തിൽ താൻ സിംഗിൾ അല്ലെന്ന് പറഞ്ഞുകൊണ്ട് തരിണിക്ക് ഒപ്പമുള്ള ചിത്രവും കാളിദാസ് പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ, കഴിഞ്ഞ ദിവസം ജയറാം പങ്കെടുത്ത ഒരു വിവാഹ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.
ആനിയും നടി സോനാ നായരും പാർവതിയെ തിരക്കുന്നതും അമ്മായി അച്ഛൻ ആകാൻ പോകുകയാണ് അല്ലേ എന്ന നടനോട് ചോദിക്കുന്നതുമാണ് വീഡിയോ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പൊട്ടിച്ചിരിപ്പിച്ചു കൊണ്ടാണ് ജയറാം അതിന് മറുപടി നൽകുന്നത്.
അമ്മായി അച്ഛൻ ആകാൻ പോവുകയാണ്. രണ്ടു വിവാഹങ്ങളും ഒരുമിച്ചു നടത്തണം എന്നായിരുന്നു എന്നും ജയറാം പറയുന്നുണ്ട്.
ചിലവ് ചുരുക്കാൻ ആണോ എന്ന് ആനി അപ്പോൾ നടനോട് ചോദിക്കുന്നുണ്ട്. ചിരിച്ചു കൊണ്ടാണ് ജയറാം പിന്നീട് സംസാരിക്കുന്നത്, മോൾ പിന്നെയും ഒരു കോഴ്സ് പഠിക്കാൻ ഇംഗ്ലണ്ടിൽ പോയി.
ഒരു സായിപ്പിനെ എങ്കിലും പിടിച്ചു കൊണ്ട് വരാൻ ആണ് ഞാൻ പറഞ്ഞത്. എന്നാൽ അപ്പാ നമ്മളെക്കാളും ദാരിദ്ര്യം പിടിച്ച ആളുകൾ ആണ് സായിപ്പന്മാർ എന്നാണ് മോള് പറഞ്ഞത്.
ജീവിക്കാൻ നിവൃത്തിയില്ലാതെയാണ് സായിപ്പന്മാർ നടക്കുന്നത്. അതുകൊണ്ട് വിളിച്ചാൽ അപ്പോൾ വരാൻ റെഡിയാണ് എന്നാണ് ചക്കി പറഞ്ഞതെന്നും ജയറാം പറയുന്നുണ്ട്.

മരുമകൾ സുന്ദരിയാണെന്നും ആനി അപ്പോൾ ജയറാമിനോട് പറയുന്നുണ്ട്. പുതുക്കോട്ടയിലെ പുതുമണവാളൻ ഉൾപ്പെടെയുള്ള സിനിമകളിൽ ആനിയും ജയറാമും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
പാർവതിയെ അന്വേഷിച്ചെന്ന് പറയണമെന്നും ആനി പറയുന്നുണ്ട്. അതേസമയം, 2021 ലെ ലിവ മിസ് ദിവാ റണ്ണറപ്പാണ് തരിണി കലിംഗരായര്‍.
വിഷ്വല്‍ കമ്യൂണിക്കേഷന്‍ ബിരുദധാരി കൂടിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീടാണ് ഇവർ പ്രണയത്തിലായത്.


Click it and Unblock the Notifications