അമ്പിളിച്ചേട്ടനെ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നില്ല, കണ്ടപ്പോള്‍ സങ്കടം തോന്നി

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് നടന്‍ ജഗതി ശ്രീകുമാര്‍. തലമുറ വ്യത്യാസമില്ലാതെയാണ് നടനെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നത്. അപകടത്തെ തുടര്‍ന്ന് സിനിമയില്‍ സജീവല്ലെങ്കിലും ജഗതി പ്രേക്ഷകരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ചിരിപ്പിച്ചും കരയിപ്പിച്ചും നിരവധി ചിത്രങ്ങളാണ് നടന്‍ മലയാളി പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇന്നും ജഗതിയുടെ സിനിമകള്‍പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ ഇടം പിടിക്കുന്നുണ്ട്.

ദീര്‍ഘകാലമായ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന നടന്‍ അടുത്തിടെ മമ്മൂട്ടി ചിത്രമായ സിബിഐ അഞ്ചാം പതിപ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമ പുറത്ത് ഇറങ്ങും മുന്‍പ് സിബിഐ അഞ്ചാം പതിപ്പില്‍ ജഗതി ഉണ്ടാകുമോ എന്ന് പ്രേക്ഷകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. സിനിമയില്‍ നിര്‍ണ്ണായകരംഗത്തായിരുന്നു ജഗതി പ്രത്യക്ഷപ്പെട്ടത്.

ജഗതിയെ കുറിച്ച് ജയസൂര്യ

ഇപ്പോഴിത ജഗതി തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാദീനത്തെ കുറച്ച് പറയുകയാണ് ജയസൂര്യ. ക്യാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തന്റെ ജീവിതത്തില്‍ എന്തെങ്കിലും ഒരു മാറ്റമുണ്ടായത് ഇവര്‍ക്കൊപ്പം യാത്ര ചെയ്തത് കൊണ്ടാണെന്നാണ് നടന്‍ പറയുന്നത്. ജഗതി ശ്രീകുമാര്‍ ലോകത്തിലെ മികച്ച നടനാണെന്നു താരം പറയുന്നു.

Also Read: 'ലോകം മുഴുവൻ എതിരായാലും എല്ലാം നേരിടും... പോരാടും....'; പരിഹസിച്ചവർക്കുള്ള മറുപടിയുമായി റോബിൻ!

ജയസൂര്യയുടെ വക്കുകള്‍ ഇങ്ങനെ

ജയസൂര്യയുടെ വക്കുകള്‍ ഇങ്ങനെ... ' അപകടത്തിന് മുമ്പ് വരെ മൂന്ന് നാല് സിനികളില്‍ അദ്ദേഹം അഭിനയിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനോടൊപ്പം മൂന്ന് നാല് സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ന് ഞാന്‍ എന്തെങ്കിലുമൊക്കെ ആയിട്ടണ്ടെങ്കില്‍ അതിന് കാരണം ഇവരുടെയൊക്കെ കൂടെ യാത്ര ചെയ്തത് കൊണ്ടാണ്', ജയസൂര്യ പറഞ്ഞു.

കഥാപാത്രം ആകുന്നത്

'അമ്പിളി ചേട്ടന്റെയൊക്കെ ഇന്റേണല്‍ പ്രോസസ് ഭയങ്കരമാണ്. ലോകത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ്. അത്രയധികം കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ഒരു 100 പോലീസ് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതും നൂറും വ്യത്യമാണ് ഇതൊക്കെ എങ്ങനെയാണ് ഒരു മനുഷ്യന് പറ്റുന്നത് ലൊക്കേഷനിലെത്തി മീശ ഒട്ടിച്ച് കൊണ്ടാരിക്കുമ്പോഴായിരിക്കും ആ കഥാപാത്രം ഏതാണെന്ന് തിരിക്കുന്നത്. സ്‌പോര്‍ട്ടിലാണ് സംഭാഷണം പോലും കൊടുക്കുന്നത്. ഒരു പ്രോംപിറ്റിങ്ങുമില്ലാതെയാണ് അവതരിപ്പിക്കുന്നത്.

വിഷമം തോന്നി

ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ സിബിഐ അഞ്ചാം പതിപ്പില്‍ അമ്പിളി ചേട്ടനെ കണ്ടപ്പോള്‍ ഏറെ വിഷമം തോന്നി. അദ്ദേഹത്തെ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ സംസാരിച്ചതിനെക്കാളധികം അദ്ദേഹം സിനിമയില്‍ സംസാരിച്ച ആളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കണക്ക് പരിശോധിച്ചാല്‍ എത്ര സിനിമകള്‍. .സിനിമാ സംഭാഷണങ്ങളായിരിക്കും അദ്ദേഹം ജീവിതത്തില്‍ ഏറ്റവുമധികം പറഞ്ഞിട്ടുണ്ടാവുക,' ജയസൂര്യ ജഗതിയെ കുറിച്ച് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X