twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്തു ചെയ്തിട്ടും ശരിയാകുന്നില്ല, ഒരു വഴിയുമില്ലാതെ വന്നപ്പോള്‍ മമ്മൂക്കയെ വിളിച്ചു; അനുഭവം പറഞ്ഞ് ജയസൂര്യ

    |

    മലയാള സിനിമയിലെ മിന്നും താരങ്ങളില്‍ ഒരാളാണ് ജയസൂര്യ. സിനിമാ കുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെയാണ് ജയസൂര്യ മലയാള സിനിമയില്‍ സ്വന്തമായി ഒരിടം നേടിയെടുത്തത്. മിമിക്രി വേദികളിലൂടെയാണ് ജയസൂര്യ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷനിലൂടെ ജനപ്രിയനായി മാറുകയായിരുന്നു. സിനിമയിലെത്തിയ ശേഷവും ധാരാളം വെല്ലുവിളികളെ ജയസൂര്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

    Also Read: 'എന്റെ പണം മുഴുവൻ ഞാൻ തന്നെ ഉപയോഗിക്കണം, മരിക്കുമ്പോൾ ബാങ്ക് ബാലൻസ് സീറോയായിരിക്കണം'; നൈല ഉഷ!Also Read: 'എന്റെ പണം മുഴുവൻ ഞാൻ തന്നെ ഉപയോഗിക്കണം, മരിക്കുമ്പോൾ ബാങ്ക് ബാലൻസ് സീറോയായിരിക്കണം'; നൈല ഉഷ!

    തുടക്കത്തില്‍ കോമഡിയ്ക്ക് പ്രാധാന്യമുള്ള നായക വേഷങ്ങളായിരുന്നു കൂടുതലും ചെയ്തിരുന്നതെങ്കില്‍ നായകനില്‍ നിന്നും വില്ലനിലേക്കും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലേക്കുമൊക്കെ ചുവടുവച്ച് തന്നിലെ പ്രതിഭ തെളിയിക്കുകയായിരുന്നു. മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവുമൊക്കെ നേടാന്‍ ജയസൂര്യയ്ക്ക് സാധിച്ചിരുന്നു.

    മമ്മൂട്ടി

    മമ്മൂട്ടി തനിക്ക് ഗുരുതുല്യനാണെന്നാണ് ജയസൂര്യ പറയുന്നത്. അഭിനയത്തില്‍ തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാവുമ്പോള്‍ മമ്മൂട്ടിയെ വിളിച്ചാണ് ഹെല്‍പ്പ് ചോദിക്കാറുള്ളതെന്നും ജയസൂര്യ പറയുന്നു. മമ്മൂട്ടി എന്ത് കാര്യവും ചോദിക്കാന്‍ പറ്റിയ റഫറന്‍സാണെന്നും ജയസൂര്യ പറയുന്നുണ്ട്. പിന്നാലെയാണ് ലുക്കാച്ചുപ്പിയുടെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവം താരം പങ്കുവെക്കുന്നത്.

    ''മമ്മൂക്കയൊക്കെ ഗുരുതുല്യരാണ്. ദൂരെ നിന്ന് കണ്ട ആള്‍ക്കാരൊക്കെ എപ്പോള്‍ വേണമെങ്കിലും വിളിക്കാനുള്ള സ്വാതന്ത്ര്യം തരുന്നത് തന്നെ ഏറ്റവും വലിയ കാര്യമാണ്. ഒരു ദിവസം ലുക്കാ ചുപ്പിയുടെ ഷൂട്ട് കഴിഞ്ഞ് അടുത്ത പടത്തില്‍ ഉടന്‍ തന്നെ ജോയിന്‍ ചെയ്യണമായിരുന്നു. കഥാപാത്രത്തിലേക്ക് കയറാന്‍ നല്ല ബുദ്ധിമുട്ടായിരുന്നു. ഷോട്ട് എടുക്കാന്‍ നിക്കുകയാണ്. എന്തു ചെയ്യണമെന്ന് അറിയില്ല. ഒരു വഴിയും കിട്ടുന്നില്ല'' എന്നാണ് ജയസൂര്യ പറയുന്നത്.

    ലുക്കാ ചുപ്പി

    ''തലേദിവസം വെളുപ്പിനെ മൂന്ന് മണിക്ക് ലുക്കാ ചുപ്പിയുടെ ഷൂട്ട് കഴിഞ്ഞ് രാവിലെ പുതിയ ലൊക്കേഷനിലെത്തി 7: 30ന് മേക്കപ്പിട്ട് നില്‍ക്കുകയാണ്. ഞാന്‍ ഉടനെ മമ്മൂട്ടിയെ വളിച്ചു. മമ്മൂക്ക ഇങ്ങനൊരു സംഭവമുണ്ട് എന്ന് പറഞ്ഞു. അതിങ്ങനെ ചെയ്താല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്കൊക്കെ ഇതൊന്നുമല്ല. അത് കിട്ടിയപ്പോള്‍ എനിക്ക് ഓക്കെ ആയി. എന്ത് കാര്യവും ചോദിക്കാന്‍ പറ്റിയ വലിയ റഫറന്‍സാണ് മമ്മൂക്ക'' ജയസൂര്യ വ്യക്തമാക്കുന്നു.

    താനൊക്കെ ഒരു മാസം ഒരു സിനിമ ചെയ്യുന്നവരാണ്, ചിലപ്പോള്‍ അടുത്ത മാസം സിനിമയുണ്ടാകില്ല. എന്നാല്‍ മമ്മൂക്കയൊക്കെ ഒരു ദിവസം രണ്ട് സിനിമയൊക്കെ ചെയ്തിരുന്ന കാലമുണ്ടെന്ന് ജയസൂര്യ ചൂണ്ടിക്കാണിക്കുന്നു. അന്നത്തെ കാലത്ത് ഒരു കഥാപാത്രത്തില്‍ നിന്നും അടുത്ത കഥാപാത്രത്തിലേക്ക് സ്വിച്ച് ചെയ്യാനുള്ള സമയം തീരെ കുറവായിരുന്നുവെന്നും ജയസൂര്യ പറയുന്നു. അതിനാല്‍ എന്തെങ്കിലും സൂത്രപ്പണികള്‍ അവരുടെ കൈയ്യില്‍ ഉണ്ടാകുമെന്നാണ് ജയസൂര്യ പറയുന്നത്. അതൊക്കെ അവര്‍ തനിക്ക് പകര്‍ന്നു നല്‍കുന്നുവെന്നത് വളരെ വലിയ കാര്യമാണെന്നും ജയസൂര്യ പറയുന്നു.

    മമ്മൂക്കയും ലാലേട്ടനും

    മമ്മൂക്കയും ലാലേട്ടനുമൊക്കെ പുസ്തകമൊക്കെ എഴുതണമെന്നും വരും തലമുറയ്ക്ക് അത് സ്റ്റാനിസ്ലാവ്സ്‌കിയുടെ പുസ്തകം പോലെ വലിയ റഫറന്‍സാവുമായിരിക്കുമെന്നും ജയസൂര്യ അഭിപ്രായപ്പെട്ടു. അതേസമയം, ജൂണ്‍ ലൂഥറാണ് ഒടുവില്‍ പുറത്തിറങ്ങിയ ജയസൂര്യയുടെ ചിത്രം. അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ചിത്രം മേയ് 27നാണ് റിലീസ് ചെയ്തത്. കുറ്റാന്വേഷണ കഥയായിരുന്നു ജോണ്‍ ലൂഥര്‍. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടായിരുന്നു ജയസൂര്യ വേഷമിട്ടത്. ചിത്രത്തിന് നിരൂപക പ്രശംസ നേടാന്‍ സാധിച്ചിരുന്നു.

    അണിയറയില്‍

    നിരവധി സിനിമകളാണ് ജയസൂര്യയുടേതായി ആരാധകര്‍ കാത്തിരിക്കുന്നത്. ഈശോ, എന്താടാ സജി, റൈറ്റര്‍, ആട് 3, കത്തനാര്‍, തുടങ്ങിയ സിനിമകളാണ് ജയസൂര്യയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. കടമറ്റത്ത് കത്തനാരായി ജയസൂര്യ എത്തുന്ന ചിത്രമായ കത്തനാര്‍ രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് സിനിമയാണ്. സൂപ്പര്‍ ഹിറ്റായി മാറിയ ആട് ടുവിന്റെ മൂന്നാം ഭാഗത്തിനായും ആരാധകര്‍ കാത്തിരിക്കുകയാണ്.

    Read more about: jayasurya
    English summary
    Jayasurya Reveals How Mammootty Helped Him While Shooting For Luka Chuppi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X