നാ​ഗാർജുന എന്റെ ദേഹത്ത് ചാടി വീണ് അടിച്ചു, കണ്ടു നിന്നവരും അടിക്കാൻ വന്നു; അനുഭവം പങ്കുവെച്ച് ജെ.ഡി

ടോളിവുഡിലെ ഏറ്റവും വലിയ താര കുടുംബമാണ് അക്കിനേനി. എപ്പോഴും വാർത്തകളിൽ നിറയുന്ന താര ദമ്പതികളാണ് നാ​ഗാർജുനയും അമല അക്കിനേനിയും. ടോളിവുഡ് സിനിമയുടെ ഭാ​ഗ്യ ദമ്പതികളാണ് ഇരുവരും. ഇപ്പോൾ നാ​ഗാർജുനയെ കുറിച്ച് ചില ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് തെലു​ഗു സിനിമകളിലൂടെ പോപ്പുലറായ താരം ജെ.ഡി ചക്രവർത്തി. ജെഡിയും നാ​ഗാർജുനയും ഒരുമിച്ച് അഭിനയിച്ച ശിവ എന്ന് ചിത്രത്തിലെ ചില സംഭവങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഈ പ്രശ്നം തന്റെ ഏറ്റവും മോശം അനുഭവങ്ങളിലൊന്നാണെന്നും താരം പറയുന്നു.

1989ൽ രാം ​ഗോപാൽ വർമ്മ സംവിധാനം ചെയ്ത തെലു​ഗു ചിത്രമാണ് ശിവ. ചിത്രത്തിൽ നാ​ഗാർജുനയും അമലയും ആയിരുന്നു നായികാ നായകൻമാരായി എത്തിയത്. ചിത്രം ആ കാലത്ത് വൻ ഹിറ്റായിരുന്നു. ചിത്രത്തിൽ നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് ജെ.ഡി എത്തുന്നത്. ശിവയിലെ ഒരു സംഭവത്തെ കുറിച്ച് ജെ ഡി പറയുന്നത് ഇങ്ങനെ.

J D

"അന്നപൂർണ്ണ സ്റ്റൂഡിയോയിലൂടെ ഞാൻ ഒരു ദിവസം നടന്ന് പോകുകയാണ്. അപ്പോൾ നാ​ഗാർജുന എതിരെ നടന്നു വന്നു. പിന്നെ പരസ്പരം മുഖത്ത് നോക്കാതെ ഇടിച്ചു. ശരിക്കും അവിടെ ഞാൻ ഒരു ക്ഷമ പറഞ്ഞാൽ ആ വഴക്ക് നടക്കില്ല. പക്ഷേ ഞാൻ അങ്ങനെ ഒരാൾ ആയിരുന്നില്ല. ഞാൻ ഒരുപാട് മോശമായി സംസാരിച്ചു. അപ്പോൾ അണ്ണൻ പറഞ്ഞു നമ്മൾ രണ്ടാളെയും ആരും ഇതുവരെ കണ്ടിട്ടില്ല. നമ്മൾ വഴക്കിടുന്നതും ആരും കണ്ടില്ല. ഇനി കൂടുതൽ ഒന്നും ആലോചിക്കാനില്ല എന്ന് പറഞ്ഞ് അദ്ദേഹം എന്റെ ദേഹത്ത് ചാടി വീണ് അടിച്ചു.

അദ്ദേഹം എന്നെ അടിച്ചപ്പോൾ ആരും അദ്ദേഹത്തിന്റെ കൂടെ നിന്നില്ല. എല്ലാവരും പിൻവാങ്ങി. മാന്യമായി പെരുമാറണമെന്നും അവർ നാ​ഗാർജുനയോട് വിനയപൂർവ്വം പറഞ്ഞു. എന്നാൽ അദ്ദേഹം എന്നെ വലിച്ചിഴച്ച് അടിച്ചു. അപ്പോൾ അവിടെ ജോലി ചെയ്യുന്ന കുറച്ച് ആളുകൾ ഇത് കണ്ട് എന്നെ അടിക്കാൻ വന്നു. ഇത് ശ്രദ്ധയിൽ പെട്ടയുടൻ നാ​​ഗാർജുന എന്നെയും കൊണ്ട് നേരെ അവിടെയുള്ള കഫേയിലേക്ക് പോയി. നാ​ഗാർജുന പെട്ടെന്ന് ഞെട്ടിപ്പോയി, ശരിക്കും അവർ എന്നെ അടിച്ചിരുന്നെങ്കിൽ എന്തു ചെയ്തേനെ. എന്ന് ചോദിച്ചു.

സത്യത്തിൽ അതൊരു പ്ലാൻ ആയിരുന്നു. സംവിധായകൻ രാം ​ഗോപാൽ വർമ്മയുടെ ബുദ്ധി. ഈ സീനിൽ ഒരു ഫൈറ്റ് ഉണ്ട്. അതായത് ഇതൊരു ഷൂട്ടിം​ഗ് ആണെന്ന് ആളുകൾ അറിഞ്ഞാൽ അത് കാണാൻ വേണ്ടി എല്ലാവരും വരും. ജനങ്ങളെ കൺട്രോൾ ചെയ്യാൻ സാധിക്കില്ല. മാത്രമല്ല ഇത്തരത്തിൽ ആരും അറിയാതെ സീൻ ഷൂട്ട് ചെയ്യുമ്പോൾ ചിലപ്പോൾ റിയൽ ഫൈറ്റ് ഉണ്ടായേക്കാം, അതും സിനിമയിൽ ഉപയോ​ഗിക്കാൻ സാധിക്കും.

അതിനായി ഞങ്ങൾ രണ്ടാളും ഒള്ള സ്ഥലത്തെല്ലാം രാം ​ഗോപാൽ വർമ്മ ക്യാമറ വെച്ചിരുന്നു. എന്റെ ജീവിതത്തിൽ ആ രം​ഗം ഞാൻ മറക്കില്ല. ജെ.ഡി പറഞ്ഞു. ആദ്യ ചിത്രമായതിനാൽ ജെ.ഡിയെ സാധാരണക്കാർക്ക് അറിയില്ല. തീർച്ചയായും നാ​ഗാർജുനയെ പോലൊരാളുടെ കൂടെ ഫൈറ്റ് ചെയ്യുന്നത് കണ്ടാൽ ആളുകൾ തെറ്റിദ്ധരിക്കും.

J D

ശ്രീദേവി കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള താരമാണ് അമല. അവളെ അമല ​ഗാരു എന്ന് വിളിക്കുന്നത് ഇഷ്ടമല്ല. നമ്മൾ എല്ലാവരും സുഹൃത്തുക്കളാണെന്നാണ് അമല പറയാറ്. അതിനാൽ തന്നെ അമല എന്ന് മാത്രം വിളിച്ചാൽ മതിയെന്നും പറയുമായിരുന്നു.

ശിവ എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ ജെഡി ചക്രവർത്തി പിന്നീട് ഹിന്ദി, തമിഴ്, മലയാളം സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഈയിടെ ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത ദയ എന്ന വെബ് സീരീസിലും ജെ.ഡി ഉണ്ടായിരുന്നു. കരിയറിലെ മികച്ച വേഷങ്ങളിലൊന്നായിരുന്നു ദയയിലൂടെ ലഭിച്ചത്.

Read more about: nagarjuna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X