വിവാദം സൃഷ്ടിക്കപ്പെട്ടു, കക്ഷിയെഴുതിയ കഥ പ്രചരിക്കുന്നുണ്ട്; നാളെ നേര് കണ്ട് വിധിയെഴുതുക: ജീത്തു

ഹിറ്റ് കൂട്ടുകെട്ടാണ് ജീത്തു ജോസഫും മോഹന്‍ലാലും. ദൃശ്യത്തിലൂടെ ആരംഭിച്ച ആ ജനപ്രീയ കൂട്ടുകെട്ട് ഇപ്പോഴിതാ വീണ്ടും ഒരുമിക്കുകയാണ്. പുതിയ സിനിമയായ നേരിലൂടെയാണ് ജീത്തുവും മോഹന്‍ലാലുമെത്തുന്നത്. തങ്ങളുടെ മുന്‍ സിനിമകള്‍ നേടിയ വിജയം നേരും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയുമായാണ് മോഹന്‍ലാലും ജീത്തുവുമെത്തുന്നത്.

അതേസമയം കഴിഞ്ഞ ചിത്രത്തിനെതിരെ ഒരു വിവാദം ഉയര്‍ന്നു വന്നിരുന്നു. ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാരോപിച്ചായിരുന്നു ദീപു കെ ഉണ്ണി എന്ന തിരക്കഥാകൃത്ത് രംഗത്തെത്തിയത്. സിനിമയുടെ റിലീസ് തടയാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്.

Jeethu Joseph

ഇതിനിടെ ഇപ്പോഴിതാ പ്രതികരണവുമായി സംവിധായകന്‍ ജീത്തു ജോസഫ് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ജീത്തുവിന്റെ പ്രതികരണം. നേര് ' തീയേറ്ററുകളില്‍ നിന്നു കണ്ട ശേഷം നിങ്ങള്‍ പ്രേക്ഷകര്‍ വിധിയെഴുതുക നേരെന്ത് കളവെന്ത് എന്നുള്ളത് എന്നാണ് ജീത്തു പറയുന്നത്. ആ വാക്കുകള്‍ വായിക്കാം.

'നേര്' നിങ്ങളിലേക്ക് എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ള മറ്റേത് സിനിമയെയും സമീപിക്കുന്നത് പോലെ തികഞ്ഞ സത്യസന്ധതയോടെയും ഉല്‍ഹാസത്തോടെയുമാണ് 'നേര്' എന്ന ചിത്രം ഒരുക്കിയത്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍, അതും എന്റെ സിനിമയുടെ റീലീസ് അടുക്കുന്ന വേളയില്‍ ഒരു വിവാദം സൃഷ്ടിക്കപെട്ടു. 'നേര്' എന്ന സിനിമയുടെ കഥക്ക് അവകാശവാദം ഉന്നയിച്ചു മറ്റൊരാളാള്‍ രംഗത്തെത്തുകയും, അതിനായി കോടതിയെ സമീപിക്കുകയും ചെയ്ത വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ.

പ്രസ്തുത കക്ഷി എഴുതിയ കഥയുടെ സിനോപ്‌സിസ് കേസിന്റെ രേഖകളോടൊപ്പം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നാളെ ' നേര് ' തീയേറ്ററുകളില്‍ നിന്നു കണ്ട ശേഷം നിങ്ങള്‍ പ്രേക്ഷകര്‍ വിധിയെഴുതുക നേരെന്ത് കളവെന്ത് എന്നുള്ളത്, എന്ന് പറഞ്ഞാണ് ജീത്തു കുറിപ്പ് നിര്‍ത്തുന്നത്.

ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് നേരിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് താന്‍ ഇവരുമായി ഈ കഥ ചര്‍ച്ച ചെയ്തിരുന്നുവെന്നും അന്ന് തിരക്കഥയുടെ പകര്‍പ്പ് കൈമാറിയിരുന്നുവെന്നുമാണ് ദീപു പറയുന്നത്. മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടിക്കഴിഞ്ഞാല്‍ അറിയിക്കാമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പിന്നെ തന്നെ ഒഴിവാക്കിയെന്നും ദീപു ഹര്‍ജിയില്‍ പറയുന്നുണ്ട്. സിനിമയുടെ ട്രെയിലര്‍ കണ്ടതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായതെന്നും പരാതിക്കാരന്‍ പറയുന്നുണ്ട്.

Jeethu Joseph

അതേസമയം ട്വല്‍ത്ത് മാനിന് ശേഷം ജീത്തുവും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് നേര്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് സിനിമയുടെ നിര്‍മ്മാതാവ്. കോര്‍ട്ട് റൂം ഡ്രാമായാണ് നേര്. പ്രിയാമണി, ശാന്തി മായാദേവി, അനശ്വര രാജന്‍, ജഗദീഷ്, സിദ്ധീഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നാളെയാണ് സിനിമയുടെ റിലീസ്.

ജീത്തുവും മോഹന്‍ലാലും ഒരുമിക്കുമ്പോള്‍ ദൃശ്യം പോലെ ട്വിസ്റ്റുകള്‍ നിറഞ്ഞ സിനിമ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണ ട്വിസ്റ്റുകളില്ലാതെ ഇമോഷണല്‍ ഡ്രാമയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ജീത്തു പറയുന്നത്. ഇരുവരും വീണ്ടും ഒരുമിക്കുന്ന റാമിന് മുന്നോടിയായുള്ള ചിത്രമാണ് നേര്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X