ഇഷ്ടപ്പെടുന്ന വസ്ത്രം ഇടുന്നതിൽ എന്താണ് ഇത്ര പ്രശ്‌നം! ചോദിക്കുന്നവർ വിചാരിച്ചാലേ ഇതൊക്കെ അവസാനിക്കൂ: ജീവ

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ദമ്പതികളാണ് ജീവ ജോസഫും അപര്‍ണ തോമസും. അവതാരകരായ ഇരുവരും ടെലിവിഷൻ ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതരാകുന്നത്. അവതാരകരായി ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. കഴിഞ്ഞ എട്ട് വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്ന ഇരുവരെയും മാതൃക ദമ്പതിമാരായാണ് ആരാധകർ വിശേഷേപ്പിക്കാറുള്ളത്.

യൂട്യൂബിൽ ഇവർ പങ്കുവയ്ക്കുന്ന വീഡിയോകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കോവിഡ് സമയത്താണ് ഇവർ യൂട്യൂബ് ചാനലും മറ്റുമായി സജീവമാകുന്നത്. അടുത്തിടെ കുറച്ചുകാലം യൂട്യൂബിൽ നിന്നും വിട്ടുനിന്ന ഇരുവരും പുതിയ ചാനലുമായി തിരിച്ചുവരവ് നടത്തിയിരുന്നു. ഇൻസ്റ്റാഗ്രാമിലും മറ്റും ഇവർ പങ്കുവയ്ക്കുന്ന പോസ്റ്റുകളും വൈറലായി മാറാറുണ്ട്. അതേസമയം വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങും വിമർശങ്ങളുമൊക്കെ ഇവർക്കു കേൾക്കേണ്ടി വരാറുണ്ട്.

Jeeva Joseph, Aparna

ഇപ്പോഴിതാ അതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ജീവയും അപർണയും. മിർച്ചി മലയാളത്തിന് നൽകിയ പുതിയ അഭിമുഖത്തിൽ നിങ്ങൾ ഇത് അറിയേണ്ട എന്ത് ആവശ്യമില്ല എന്ന് തോന്നിയ ഏതെങ്കിലും ചോദ്യങ്ങൾ സോഷ്യൽ മീഡിയയിലെ ആളുകളിൽ നിന്ന് ഉണ്ടായിട്ടുണ്ടോ എന്ന എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അപർണയും ജീവയും. കുറെയുണ്ടെന്ന് പറഞ്ഞ് അപർണയാണ് സംസാരിച്ചു തുടങ്ങിയത്.

'അയ്യോ ചേച്ചി, എന്ത് തടിയാ, തടി കുറച്ചു കൂടെ, അയ്യോ മെലിഞ്ഞ പോലെ ഇരിക്കുന്നല്ലോ, എട്ട് വർഷമായി കുട്ടികളായില്ലേ, ഒരു കുഞ്ഞികാൽ, ഒന്ന് അന്നൗൻസ്മെന്റ് എന്ന് ഇട്ടാൽ പോലും കുഞ്ഞ് ആയി എന്നാവും കമന്റ്. പിന്നെ അച്ഛനെയും അമ്മയെയും വീഡിയോയിൽ കൊണ്ടുവരാതെ എന്താണ്. നിങ്ങളുടെ ഒപ്പം ഇവരെ കാണുന്നില്ലല്ലോ അവരെ കാണുന്നില്ലല്ലോ, അവരായിട്ട് വഴക്കായോ ഇങ്ങനെ ഒരാവശ്യമില്ലാത്ത ചോദ്യങ്ങളാണ് വരുന്നത്', അപർണ പറഞ്ഞു.

'നിന്റെ ഭാര്യയുടെ വസ്ത്രധാരണം നിനക്കു ശ്രദ്ധിച്ചുകൂടെ എന്നാണ് എന്നോട് ചോദിക്കുന്നത്. ഇതിലൊന്നും നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ചോദിക്കുന്നവർ തന്നെ തീരുമാനിക്കേണ്ട കാര്യമാണ്. വിദ്യാഭ്യാസമുണ്ടെന്ന് പറഞ്ഞിട്ടോ, ലോകം വലുതാകുന്നു എന്ന് പറഞ്ഞിട്ടോ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പലരും ഇടുങ്ങിയ ചിന്താഗതിയിലേക്ക് പോകുന്നു എന്നാണ് പല ചോദ്യങ്ങളും കേൾക്കുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളത്. പണ്ട് ഇത്രയും പ്രശ്നങ്ങൾ ഇല്ലായിരുന്നു എന്ന് തോന്നുന്നു',

'മറ്റൊരാളുടെ പേഴ്‌സണൽ കാര്യങ്ങളാണ് ഈ ചോദ്യം ചെയ്യുന്നത്. നമ്മൾ ഇതിനെ കുറിച്ച് എത്ര സംസാരിച്ചിട്ടും കാര്യമില്ല. ചോദിക്കുന്നവർ ഇത് നമ്മൾ ചോദിക്കേണ്ടത് ആണോയെന്ന് സ്വയം മനസ്സിൽ ചിന്തിക്കുകയാണ് വേണ്ടത്. ചിലർ ഇത് ഒഴിവാക്കി വിടും. ചിലർ മറുപടി കൊടുക്കും. എന്നാൽ രണ്ടും ചെയ്യാത്തവരെ ഇത് ബാധിക്കും. അതാണ് പ്രശ്‌നം', ജീവ പറയുന്നു.

Jeeva Joseph, Aparna

'എട്ട് വർഷമായി കുട്ടികളിലെ എന്നൊക്കെ ചോദിക്കുമ്പോൾ, ഞങ്ങൾ കുറച്ചു കഴിഞ്ഞേ അതിനെ കുറിച്ച് ചിന്തിക്കുന്നുള്ളു. അല്ലെങ്കിൽ എന്റെ ഭാര്യ ഇപ്പോൾ കൺസീവ് ചെയ്യാൻ ഞാൻ മനസു കൊണ്ട് തയ്യാറല്ലെന്ന് പറഞ്ഞിട്ടുണ്ടാകും. അതിനെ ഞാൻ ബഹുമാനിക്കുന്നു. അതിന്റെ ഇടയിൽ നിങ്ങൾ പ്ലാൻ ചെയ്യുന്നില്ലേ എന്നുള്ള ചോദ്യങ്ങളുടെയൊന്നും ആവശ്യമില്ല. പിന്നെ ഈ വസ്ത്രധാരണ രീതി. ഇഷ്ടപ്പെടുന്ന വസ്ത്രം ഇടുന്നതിൽ എന്താണെന്നേ ഈ പ്രശ്നം? തായ്‌ലൻഡിലെ ബീച്ചിൽ സാരി ഉടുത്ത് നടക്കാൻ പറ്റുമോ' ജീവ ചോദിക്കുന്നു.

ഭാര്യയെ അഴിച്ച് വിട്ടേക്കുകയാണോയെന്ന് സ്ത്രീകളടക്കം തനിക്ക് മെസേജ് അയക്കാറുണ്ടെന്ന് അടുത്തിടെ ജീവ തുറന്നു പറഞ്ഞിരുന്നു. നീയൊരു ഭർത്താവാണെന്ന് പറഞ്ഞ് നടക്കാൻ നാണമില്ലേ. നീ അവളെ അഴിച്ച് വിട്ടേക്കുകയാണോ. നീ ആണാണോ എന്നൊക്കെ ചോദിച്ചാണ് മെസേജുകൾ. ഞാന്‍ പറയുന്നിടത്ത് എന്റെ ഭാര്യ നില്‍ക്കുന്നതാണോ ആണത്തം?ഭാര്യക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യിക്കാതിരിക്കുന്നിടത്താണോ ആണത്തമുള്ളത്. അതൊന്നും എനിക്ക് മനസിലാക്കാന്‍ പറ്റാത്ത കാര്യങ്ങളാണെന്നാണ് ജീവ പറഞ്ഞത്.

More from Filmibeat

Read more about: jeeva
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X