For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇങ്ങനെ നടന്നാല്‍ മതിയോ, അഭിനയിക്കണ്ടേ? സിനിമയിലെത്തിച്ച ഫോണ്‍ കോളിനെ പറ്റി ജീവ

  |

  മലയാളികള്‍ക്ക് സുപരിചിതനാണ് ജീവ. അവതാരകനായി കയ്യടി നേടിയ താരമാണ് ജീവ. സോഷ്യല്‍ മീഡിയയിലും സജീവമാണ് ജീവ. താരത്തിന്റെ ഭാര്യ അപര്‍ണയുടേയും വീഡിയോകളും ഫോട്ടോഷൂട്ടുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ്‌വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ജീവ അഭിനയിക്കുന്ന പുതിയ സിനിമയായ 21 ഗ്രാംസ് റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലേക്ക് താന്‍ എത്തിയ വഴിയെക്കുറിച്ച് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് ജീവ. താരത്തിന്റെ വാക്കുകളിലേക്ക്.

  ഇന്റര്‍വ്യുവിലെ വാക്കുകള്‍ തെറ്റിദ്ധരിച്ചതാണ്; മരക്കാറിനെ പറ്റി പറഞ്ഞതില്‍ വ്യക്തത വരുത്തി വീണ

  അവതാരകനായ സരിഗമപയില്‍ ഒരു ദിവസം അതിഥിയായി അനൂപേട്ടന്‍ എത്തുകയായിരുന്നു. ഒരുപാട് ഇഷ്ടമുള്ള നടനാണ്. അനൂപേട്ടന്‍് തന്നെ ഒരുപാട് ആഗ്രഹിച്ച വേദിയായിരുന്നു അത്. അദ്ദേഹം ഒരുപാട് സംസാരിച്ചു. നമുക്ക് ഒട്ടും മനസിലാക്കാത്ത ഇംഗ്ലീഷില്‍ അനൂപേട്ടന്‍ എന്തൊക്കയോ പറഞ്ഞു. അതില്‍ സരിഗമപ എന്ന ഷോയുണ്ടായിരുന്നു. ജഡ്ജസ് ഉണ്ടായിരുന്നു. കുട്ടികളെ കഴിവിനെ പറ്റി, അവരുടെ പെര്‍ഫോമന്‍സിനെ പറ്റി ഒക്കെ പറഞ്ഞു. എന്നിട്ട് മെല്ലെ നിര്‍ത്തി. അപ്പോള്‍ ഇത്രയൊക്കെ പറഞ്ഞില്ലേ, രണ്ട് ഇംഗ്ലീഷ് എനിക്കൂടെ താ എന്ന് ഞാന്‍ പറഞ്ഞു.

  Recommended Video

  മമ്മൂക്ക എന്റെ ഫോട്ടോ മാത്രേകണ്ടുള്ളൂ.. ചിരിപ്പിച്ച് കൊന്ന് ജീവ | Filmibeat Malayalam

  ഇവന്റെ ആത്മാര്‍ത്ഥ എനിക്ക് ഒത്തിരി ഇഷ്ടമായെന്നും സിനിമയാണ് ഇവന്റെ ആഗ്രഹമെന്നും പറഞ്ഞു. ഞാന്‍ വിളിച്ചാല്‍ നീ വരുമോ എന്നു ചോദിച്ചു. ഒന്ന് വിളിച്ച് നോക്കൂ. ഞാന്‍ വീട്ടിലുണ്ടാകും എന്ന് ഞാന്‍് മറുപടി നല്‍കി. അങ്ങനെ ആ ഷോ കഴിഞ്ഞു. പോകാന്‍ നേരവും അനൂപേട്ടന്‍ പറഞ്ഞു, ഞാന്‍ നിന്നെ വിളിക്കുമെന്ന്. പിന്നെ ഒന്ന് രണ്ട് മാസം കഴിഞ്ഞ് ഞാന്‍ വീണ്ടും അദ്ദേഹത്തെ കണ്ടു. അപ്പോള്‍ ചോദിച്ചു, നിനക്ക് സിനിമയിലൊന്നും അഭിനയിക്കണ്ടേ എന്ന് ചോദിച്ചു. വേണം, പക്ഷെ ആരും വിളിക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. ശരി നീ എന്റെ നമ്പര്‍ നോട്ട് ചെയ്‌തോ എന്ന് പറഞ്ഞ് നമ്പറും തന്ന് പോയി. അപ്പോള്‍ തന്നെ ഞാന്‍ വാട്‌സ് ആപ്പില്‍ മെസേജും അയിച്ചിരുന്നു.

  അത് കഴിഞ്ഞ ഒന്നര ആഴ്ച കഴിഞ്ഞതും എന്നെ അനൂപേട്ടന്‍ വിളിച്ചു. നീ എന്നുമെന്നും ഇങ്ങനെ ആങ്കറിംഗ് ചെയ്ത് നടന്നാല്‍ മതിയോ, സിനിമയിലൊന്നും അഭിനയിക്കണ്ടേ എന്ന് ചോദിച്ചു. ഞാന്‍ വിളിച്ചാല്‍ നീ വരുമോ എന്ന് ചോദിച്ചു. ഉറപ്പായും വരുമെന്ന് ഞാനും പറഞ്ഞു. അങ്ങനെയാണെങ്കില്‍ നിന്നെ രണ്ട്് ദിവസം കഴിയുമ്പോള്‍ ബിബിന്‍ എന്നയാള്‍ വിളിക്കുമെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ഇവിടെ എത്തിയത്.

  പ്രീസ്റ്റിലേക്ക് എത്തുന്നതും ഷോയിലൂടെയാണ്. ഷോ കണ്ട് ഇഷ്ടപ്പെട്ട് ബി ഉണ്ണികൃഷ്ണന്‍ സര്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. കാര്യങ്ങളൊക്കെ സംസാരിച്ചു. നോക്കട്ടെടാ എന്നും പറഞ്ഞു. പിന്നെ ഒരു ദിവസം വിളിച്ചു, വലിയ സാധനമൊന്നുമല്ലെടാ, മമ്മൂക്കയുടെ പടമാണെന്ന് പറഞ്ഞു. മമ്മൂക്കയുടെ പടമാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ഓക്കെയായി. മമ്മൂക്ക നില്‍ക്കുമ്പോള്‍ പിന്നിലൂടെ പോകുന്ന കഥാപാത്രം ആണെങ്കിലും മതിയെന്ന് മട്ടിലാണ് ഞാന്‍. പക്ഷെ ആ കഥാപാത്രം ചെറുതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതിന് അതിന്റേതായ പ്രാധാന്യമുണ്ട്. മഞ്ജു ചേച്ചിയുടെ മുഖത്ത് നോക്കി ദേഷ്യപ്പെടുന്നുണ്ട്. മമ്മൂക്ക എന്റെ ഫോട്ടോ കാണുന്നത് മാത്രമേയുള്ളൂ. ഒരു കോമ്പിനേഷന്‍ സീനില്‍ ഇല്ലെന്ന വിഷമമുണ്ടെന്നും ജീവ പറയുന്നു.

  അനൂപ് മേനോന്‍ നായകനായി എത്തുന്ന 21 ഗ്രാംസ് നാളെയാണ് തീയേറ്ററുകളിലെത്തുക. ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ലിയോണ ലിഷോയ്, അനു മോഹന്‍, രഞ്ജിത്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബിബിന്‍ കൃഷ്ണയാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ജിത്തു ദാമോദര്‍ ആണ് സിനിമയുടെ ഛായാഗ്രഹണം. ദീപക് ദേവിന്റേതാണ് സംഗീതം.

  Read more about: jeeva
  English summary
  Jeeva Tells How Got A Role In 21 Grams And The Priest Because Of Sa Re Ga Ma Pa
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X