For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിന്‍സിപ്പാള്‍ അച്ഛനോട് പറഞ്ഞു, ആര്‍ട്സ് വിട്ടാല്‍ ഇവള്‍ തീവ്രവാദിയാകും; സ്‌കൂള്‍ കാലത്തെക്കുറിച്ച് ജുവല്‍

  |

  തന്റെ അവതരണ ശൈലികൊണ്ടാണ് ജുവല്‍ മേരി മലയാളികളുടെ കയ്യടി നേടുന്നത്. അവതരണ രംഗത്ത് സാന്നിധ്യം അറിയിച്ച ശേഷമാണ് ജുവല്‍ മേരി സിനിമയിലെത്തുന്നത്. മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു അഭിനയ ജീവിതത്തിന്റെ തുടക്കം. അഭിനയത്തിനും അവതരണത്തിനും പുറമെ എഴുത്തുകാരിയെന്ന നിലയിലുമൊക്കെ ജുവല്‍ മേരി കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.

  Also Read: ആ സിനിമയില്‍ നിന്നും മമ്മൂക്ക എന്നെ പുറത്താക്കി, പിന്നീട് മമ്മൂക്ക എന്നോട് മാപ്പ് പറഞ്ഞു: അഞ്ജു

  ഇപ്പോഴിതാ തന്റെ സ്‌കൂള്‍ കാല ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ജുവല്‍ മേരി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജുവല്‍ മേരി മനസ് തുറന്നത്. സ്‌കൂളില്‍ ഞാന്‍ ഗജപോക്കിരിയായിരുന്നുവെന്നാണ് ജുവല്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഞാനൊരു ഗജപോക്കിരിയായിരുന്നു. ക്ലാസിലൊന്നും ഇരിക്കാന്‍ ഇഷ്ടമില്ലായിരുന്നു. മനപ്പൂര്‍വ്വം ഇറക്കി വിടാന്‍ അലമ്പ് കളിക്കുമായിരുന്നു. സ്ഥിരമായി ഔട്ട് സ്റ്റാഡിംഗ് പെര്‍ഫോമര്‍ ആയിരുന്നു. ആദ്യം വരാന്തയില്‍ മുട്ടി കുത്തി നിര്‍ത്തും. പിന്നെ അവര്‍ക്ക് ബോറടിക്കുമ്പോള്‍ പ്രിന്‍സിപ്പാല്‍ന്റെ റൂമിന് മുന്നില്‍ നിര്‍ത്തും. ഞാനും കുറേ അലമ്പ് ബോയ്സും എന്നായിരുന്നു അന്ന്. ക്ലാസ് എടുക്കുമ്പോള്‍ ബെഞ്ചില്‍ കൈയ്യും പൊക്കി നിര്‍ത്തിച്ചിട്ടുണ്ടെന്നാണ് ജുവല്‍ പറയുന്നത്.

  Also Read: കല്യാണം കഴിച്ചാല്‍ ശരിയാവില്ലെന്ന് ചിന്തിച്ചതാണ്; സനലുമായി പ്രണയിച്ച് വിവാഹം കഴിച്ചതിനെ പറ്റി സരയു മോഹന്‍

  ഞാന്‍ നല്ല അലമ്പായിരുന്നു. ആണ്‍പിള്ളേരെ കയറി ഇടിക്കുമായിരുന്നു. അവന്മാര്‍ എന്നേയും ഇടിക്കുമായിരുന്നു. എന്നെ പെണ്‍കുട്ടി എന്നതില്‍ അവര്‍ കൂട്ടിയിട്ടില്ല. അളിയന്‍-അളിയന്‍ ബന്ധമാണ്. സസ്പെന്‍ഷനായിട്ട് കിട്ടേണ്ടി വന്നിട്ടില്ല. പ്ലസ് ടുവിലാകുമ്പോഴേക്കും അഞ്ച് സ്‌കൂള്‍ മാറിയിട്ടുണ്ട്. അലമ്പ് മാത്രമല്ല, പ്രേമമൊക്കെ പൊട്ടി ഇമോഷണലായിട്ടൊക്കെയുണ്ട്. ഒരു തവണ നന്നാക്കാന്‍ വേണ്ടി ഗേള്‍സ് സ്‌കൂളില്‍ കൊണ്ടു നിര്‍ത്തിയിട്ടുണ്ടെന്നും താരം പറയുന്നു.

  അവിടെ നിന്നും ഇറങ്ങിയപ്പോള്‍ വൈസ് പ്രിന്‍സിപ്പാള്‍ അച്ഛനോട് പറഞ്ഞത് ഇവളെ ആര്‍ട്സ് കോളേജില്‍ വിടരുത് വിട്ടാല്‍ ഇവള്‍ തീവ്രവാദിയാകുമെന്നാണ്. അങ്ങനെയാണ് ഞാന്‍ നഴ്സിംഗ് കോളേജിലെത്തിയത്. അടിച്ച് തൂക്കി കോളേജില്‍ കൊണ്ട് ചെന്ന് എറിഞ്ഞതാണ്. അവിടെ നിന്നും ഒരു തവണ ഞാന്‍ ചാടിപ്പോന്നതാണ്. ഭയങ്കര ലഹളമൊക്കെയുണ്ടാക്കി, ഞാന്‍ ചത്തുമെന്ന് ആത്മഹത്യ ഭീഷണിയൊക്കെ മുഴക്കി. പ്രിന്‍സിപ്പാള്‍ അച്ഛനെ വിളിച്ചു. അച്ഛന്‍ വന്ന് പട പടാന്ന് രണ്ടെണ്ണം തന്നിട്ട് കേറിപ്പോടിയെന്ന് പറഞ്ഞു. അന്ന് ലോണൊക്കെയുണ്ട്. ഒന്നും ചെയ്യാന്‍ പറ്റില്ലായിരുന്നുവെന്നാണ് ജുവല്‍ പറയുന്നത്.

  ഗതികേടുകൊണ്ടാണ് ആങ്കറാണ്. പത്തിന്റെ പൈസയില്ലാതിരുന്ന സമയത്താണ്. ഒരു സുപ്രഭാതത്തില്‍ ഞാന്‍ കാനഡയില്‍ പോകേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. വീട്ടില്‍ ഭയങ്കര അടിയും ബഹളവുമായിരുന്നു. ബുക്കൊക്കെ കൊണ്ടിട്ടിട്ട് ഇത് കത്തിക്ക് എന്നെ ഇതിലിട്ട് കത്തിക്ക് എന്നൊക്കെ പറഞ്ഞു. ചില സമയത്ത് ഞാന്‍ ഇമോഷണലി വെരി വൊളറ്റൈല്‍ ആണ്. എന്റെ കുടുംബക്കാര്‍ അതിന്റെ പേരില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.

  അന്നത്തെ തലമുറയിലെ തൊണ്ണൂറ് ശതമാനം ആള്‍ക്കാര്‍ക്കും ഇമോഷണ്‍സിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ല. ഒന്നെങ്കില്‍ അനുസരിക്കുക, അല്ലെങ്കില്‍ റിബലാവുക എന്നതാണ്. ബാലന്‍സ് ചെയ്ത് പോകാനറിയില്ല. എനിക്ക് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നായിരുന്നു. വീട്ടുകാര്‍ക്ക് പ്രശ്നമായി. പോക്കറ്റ് മണിയ്ക്ക് വേണ്ടിയാണ് ഇവന്റുകള്‍ക്കായി പോകാന്‍ തുടങ്ങുന്നത്. പിന്നെ ചെറുതായി ആങ്കറിംഗ് ചെയ്ത് തുടങ്ങി. ഒരു വര്‍ഷം ഓടിനടന്ന് ഇവന്റ്സ് ചെയ്തു. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ കാര്‍ വാങ്ങി. പിന്നെയാണ് ഡിഫോര്‍ ഡാന്‍സിലേക്ക് എത്തുന്നതെന്നും ജുവല്‍ പറയുന്നു.

  തുടർന്നാണ് ജുവലിനെ തേടി സിനിമയെത്തുന്നത്. പത്തേമാരിയിലൂടെയാണ് ജുവല്‍ അരങ്ങേറുന്നത്. മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. പിന്നാലെ നിരവധി സിനിമകളിലും അഭിനയിച്ചു ജുവല്‍. പാപ്പനിലാണ് ജുവല്‍ മേരി അവസാനമായി അഭിനയിച്ചത്. ക്ഷണികം ആണ് പുതിയ സിനിമ. അവതാരക എന്ന നിലയിലും സജീവമായി തന്നെ ജുവല്‍ ഉണ്ട്.

  Read more about: jewel mary
  English summary
  Jewel Mary Recalls Her School Days And How She Was A Student Who Often Thrown Out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X