For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുല്‍ഫത്തിനെ സ്‌റ്റേജിലേക്ക് വിളിച്ചതിന് മമ്മൂക്ക ദേഷ്യപ്പെട്ടു, ദുല്‍ഖര്‍ തടഞ്ഞു; നടന്നത് പറഞ്ഞ് ജുവല്‍

  |

  മലയാളികള്‍ക്ക് സുപരിചിതയാണ് ജുവല്‍ മേരി. അവതാരകയെന്ന നിലയിലാണ് ജുവല്‍ മേരി താരമാകുന്നത്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുള്ള ജുവല്‍ മേരി എഴുത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അവതരണത്തിനിടെ തനിക്ക് പറ്റിപ്പോയ അബദ്ധങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ജുവല്‍ താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: പിആര്‍ വര്‍ക്ക് ആണെങ്കിലും റോബിന്‍ അതില്‍ വിജയിച്ചു; അവന്റെ കഴിവാണിത്, പ്രേക്ഷകര്‍ പൊട്ടന്മാരല്ലെന്ന് ഫിറോസ്

  മുമ്പൊരു അവാർഡ് ചടങ്ങിനിടെ മമ്മൂട്ടിയുടെ ഭാര്യയായ സുല്‍ഫത്തിനെ ജുവല്‍ വേദിയിലേക്ക് ക്ഷണിച്ചതും തുടർന്ന് നടന്ന സംഭവങ്ങളും വലിയ വാർത്തയായിരുന്നു. ആ സംഭവത്തെക്കുറിച്ചാണ് ജുവല്‍ മനസ് തുറന്നിരിക്കുന്നത്.

  ഞാന്‍ ആയതു കൊണ്ടാണ് മാനേജ് ചെയ്തത്. വേറെ ആരെങ്കിലും ആയിരുന്നുവെങ്കില്‍ അവിടെ നിന്ന് കരയുമായിരുന്നു. ചാനലിന്റെ ഭാഗത്തു നിന്നുമുള്ള റിക്വസ്റ്റായിരുന്നു ദുല്‍ഖറിന് സുല്‍ഫത്ത് മാഡം അവാര്‍ഡ് കൊടുക്കണം എന്നത്. അത് അവരോട് പറഞ്ഞിട്ടില്ല. മാഡം സ്റ്റേജില്‍ അപൂര്‍വ്വമായേ വരാറുള്ളൂ. ഞാനൊന്ന് ശ്രമിച്ച് നോക്കാം എന്ന് പറഞ്ഞു. സ്റ്റേജില്‍ കയറി ഞാന്‍ അവാര്‍ഡ് കൊടുക്കാന്‍ വേണ്ടി സുല്‍ഫത്ത് മാഡം വരണമെന്ന് അനൗണ്‍സ് ചെയ്തുവെന്നാണ് ജുവല്‍ പറയുന്നത്.

  Also Read: 'അപ്പോഴെ അമ്മ അവശതയിലായിരുന്നു ശേഷം രോ​ഗ ബാധിതയായി, അപകടത്തിന് ശേഷം വന്ന ആലോചനയാണ്'; സിദ്ധാർഥ്!

  പക്ഷെ മമ്മൂക്ക എടുത്ത വായ്ക്ക്, ഓണ്‍ ക്യാമറയില്‍ തന്നെ നടക്കൂല എന്ന് പറഞ്ഞു. നമ്മള്‍ തകര്‍ന്നു. പക്ഷെ ഞാന്‍ മുഖത്ത് ഭാവമൊന്നും കാണിക്കാതെ കാത്തു നിന്നു. എന്റെ തലയില്‍ അറിയാം ഇത് എഡിറ്റ് ചെയ്യാന്‍ പറ്റുന്നതാണെന്ന്. ലൈവ് ഓഡിയന്‍സ് കുറച്ചേയുള്ളൂ. എന്ത് വന്നാലും ചളുങ്ങരുത്. തളരരുത് രാമന്‍ കുട്ടി. നമ്മളെ കല്ലെറിയാന്‍ ഇഷ്ടം പോലെ ആള്‍ക്കാരുണ്ടാകും. പക്ഷെ നമ്മള്‍ തളരരുത്.

  മമ്മൂക്ക പറ്റൂലെന്ന് പറഞ്ഞ്. ദുല്‍ഖര്‍ പോകണ്ട എന്ന അര്‍ത്ഥത്തില്‍ അമ്മയുടെ കൈയ്യൊക്കെ പിടിക്കുന്നുണ്ട്. ആ പറഞ്ഞത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷെ അവാര്‍ഡ് കൊടുക്കേണ്ടത് ദുല്‍ഖറിനാണെന്ന്. മമ്മൂക്കയുടെ മുഖമൊക്കെ മാറി. ഒടുവില്‍ നല്ലൊരു കൈയ്യടി കൊടുത്താല്‍ സുല്‍ഫത്ത് മാം വരുമെന്ന് ഞാന്‍ പറഞ്ഞു. ഓഡിയന്‍സ് കയ്യടിച്ചു. അങ്ങനെ ഒരു തരത്തില്‍ അവര്‍ സ്‌റ്റേജിലേക്ക് വന്നുവെന്നും ജുവല്‍ പറയുന്നു.

  ദുല്‍ഖറിനാണ് അവാര്‍ഡ് എന്ന് അനൗണ്‍സ് ചെയ്തതോടെ അവരുടെ മുഖമൊക്കെ മാറി. എല്ലാവരും സന്തോഷത്തിലായി. ദുല്‍ഖറിനും ഭയങ്കര ഹാപ്പിയായി. ഞാന്‍ നോക്കുമ്പോള്‍ മമ്മൂക്ക അതിന്റെ വീഡിയോ എടുക്കുകയാണ്. അത്രയേയുള്ളൂ മമ്മൂക്ക. ആ സ്‌പോട്ടില്‍ അത് തീര്‍ന്നു. അന്ന് ഡിന്നറിന്റെ സമയത്ത് മാഡത്തോട് സംസാരിച്ചു. സോറി പറയാന്‍ പോയതാണ്. മോളേ എനിക്ക് ടെന്‍ഷനാണ് അതുകൊണ്ടാണെന്ന് പറഞ്ഞു. പക്ഷെ നല്ലതായിരുന്നുവെന്നും പറഞ്ഞു. എനിക്ക് സന്തോഷമായെന്നാണ് ജുവല്‍ പറയുന്നത്. പിന്നാലെ മറ്റൊരു സംഭവത്തെക്കുറിച്ചും താരം പറയുന്നുണ്ട്.

  പേഴ്‌സണലി എനിക്ക് ഹര്‍ട്ട് ആയൊരു സംഭവമുണ്ട്. എന്റെ ഭാഗത്തു നിന്നും അങ്ങനൊരു അബദ്ധം പറ്റിയല്ലോ എന്നായിപ്പോയി. യുകെയില്‍ വച്ചായിരുന്നു. അനില്‍ കപൂറുണ്ട്. പുള്ളിയാണ് ബെസ്റ്റ് ആക്ടര്‍ ആരെന്ന് അനൗണ്‍സ് ചെയ്യേണ്ടത്. ബെസ്റ്റ് ആക്ടര്‍ എന്നാല്‍ ഏറ്റവും ഹൈപ്പിലുള്ള അവാര്‍ഡാണ്. ഞാനാണെങ്കില്‍ മൂന്നാല് മണിക്കൂര്‍ പരിപാടിയൊക്കെ ചെയ്ത് കിളി പോയി നില്‍ക്കുകയാണ്. എന്റെയടുത്ത് കാര്‍ഡ് കൊണ്ടു തന്നു. ഞാനത് അനില്‍ കപൂറിന് കൊടുക്കണം. അദ്ദേഹമത് അനൗണ്‍സ് ചെയ്യുമെന്നാണ് പ്ലാനെന്നാണ് ജുവല്‍ പറയുന്നത്.

  പക്ഷെ പറഞ്ഞുപിടിച്ച് വന്നപ്പോള്‍ ഞാന്‍ അത് അനൗണ്‍സ് ചെയ്തു പോയി. അതാണെങ്കില്‍ അനില്‍ കപൂറിന് മനസിലായതുമില്ല. ആള്‍ക്കാര്‍ കൂവാന്‍ തുടങ്ങി. പക്ഷെ ഇത് ഷൂട്ടാണെന്നും കട്ട് ചെയ്യാന്‍ പറ്റുമെന്നും അറിയാമല്ലോ. ഞാന്‍ പതിയെ കാര്‍ഡ് അദ്ദേഹത്തിന് കൊടുത്തിട്ട് വായിക്കാന്‍ പറഞ്ഞു. പുള്ളി വായിച്ചു. ഞാന്‍ നന്നായിട്ട് മാസ്‌ക് ചെയ്യുമെന്നും ജുവല്‍ കൂട്ടിച്ചേർക്കുന്നു.

  Read more about: jewel mary
  English summary
  Jewel Mary Recalls How Mammootty Got Angry As She Invited Sulfath To Give An Award
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X