For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡയലോഗ് ശരിയായില്ല, താങ്കള്‍ ഏത് മതക്കാരനാണെന്ന് മമ്മൂക്ക; ഭീഷ്മ അനുഭവം പങ്കുവച്ച് ജിനു ജോസഫ്‌

  |

  നീണ്ടൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മ പര്‍വ്വം. മികച്ച പ്രതികരണങ്ങളുമായി വന്‍ വിജയമായി മാറിയിരിക്കുകയാണ് ചിത്രം. ബിഗ് ബി പുറത്തിറങ്ങി പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും ഒരുമിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ കൂട്ടുകെട്ടിനൊപ്പം ഒരാള്‍ കൂടെയുണ്ട്. ജിനു ജോസഫ് ആണത്. ഇന്ന്് മലയാള സിനിമയിലെ നിറ സാന്നിധ്യമായ ജിനുവിന്റെ അരങ്ങേറ്റം അമല്‍ നീരദിന്റെ ആദ്യ സിനിമയായ ബിഗ് ബിയിലൂടെയായിരുന്നു. അ്മലിന്റെ സിനിമകളിലെല്ലാം ജിനു അഭിനയിച്ചിട്ടുണ്ട്.

  വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മമ്മൂട്ടിക്കൊപ്പം ഒരു അമല്‍ നീരദ് സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ജിനു. ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായ രസകരമായ സംഭവങ്ങളും ജിനു പങ്കുവെക്കുന്നുണ്ട്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ജിനു ജോസഫിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  jinu joseph

  മമ്മൂട്ടിയോടൊപ്പം ചില സീനെടുക്കുന്നതിനിടെ വാക്കുകള്‍ കിട്ടാതെ താന്‍ വിഷമിച്ചതിനെ കുറിച്ചും അത് കണ്ട് മമ്മൂക്ക ചോദിച്ച ചോദ്യത്തെ കുറിച്ചുമാണ് ജിനു മനസ് തുറക്കുന്നത്.' എന്റെ ആദ്യ സിനിമ ബിഗ് ബിയാണ്. മമ്മൂക്കയും അമലുമായിട്ടാണ് ആദ്യ സിനിമ. 15 കൊല്ലത്തിന് ശേഷം വീണ്ടും മമ്മൂക്കയുടെ കൂടെ അഭിനയിക്കുകയാണ്. മമ്മൂക്ക കുറച്ചുകൂടി യങ് ആയതായിട്ടാണ് എനിക്ക് തോന്നിയത്. ഞാന്‍ ആദ്യമായി സെറ്റില്‍ വന്നപ്പോള്‍ മമ്മൂക്കയെ കണ്ട് അടിമുതല്‍ മുടി വരെ നോക്കി. ഈ സിനിമയില്‍ പുള്ളിയെ കാണാന്‍ എന്തൊരു ഗ്ലാമറാണ്. നമ്മള്‍ ശരിക്കും നോക്കിയിരുന്ന് പോകും'. എന്നാണ് ജിനു പറയുന്നത്. പിന്നാലെ രസകരമായൊരു സംഭവവും ജിനു പങ്കുവെക്കുന്നുണ്ട്.

  എന്റെ ആദ്യ സീന്‍ മമ്മൂക്ക സ്റ്റെപ്പില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ ഞാന്‍ എന്തൊക്കെയോ സംസാരിക്കുന്നതാണ്. അത് തന്നെ ഒരു പതിനഞ്ച് ടേക്ക് പോയി. എന്റെ ഒരു വാക്കില്‍ ഇങ്ങനെ സ്റ്റക്കായി സ്റ്റക്കായി നില്‍ക്കുകയാണ്. കത്തോലിക്ക എന്ന വാക്കോ മറ്റോ ആണ്.അങ്ങനെ ഒരു അഞ്ചെട്ട് ടേക്ക് പോയപ്പോള്‍ മമ്മൂക്ക അടുത്ത് വന്ന് എന്നോട് ചോദിച്ചു, താങ്കള്‍ ഏത് മതക്കാരനാണെന്ന്, ഞാന്‍ കത്തോലിക്ക ആണെന്ന് പറഞ്ഞപ്പോള്‍ പിന്നെന്താടോ തനിക്കിത്ര ബുദ്ധിമുട്ടെന്ന് മമ്മൂക്ക ചിരിയോടെ ചോദിച്ചു' എന്നാണ് ജിനു പറയുന്നത്. അതേസമയം, മമ്മൂട്ടി വളരെ സപ്പോര്‍ട്ടീവാണെന്നും ജിനു പറയുന്നു. നമ്മളെ ഒരിക്കലും ഡിസ്‌കറേജ് ചെയ്യില്ല. ഇത് കഴിഞ്ഞ് എനിക്കും ഒരു പാരഗ്രാഫ് വരുന്നുണ്ട്. അപ്പോള്‍ ഞാനും കുറേ അരിപെറുക്കുമെന്നൊക്കെ പറഞ്ഞ് സിറ്റുവേഷന്‍ കൂളാക്കി എന്നെ കംഫര്‍ട്ടാക്കിയെന്നും ജിനു പറയുന്നു.

  Recommended Video

  Bheeshma Parvam Collection Report | FilmiBeat Malayalam

  വന്‍ താരനിര തന്നെ അണിനിരന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. മമ്മൂട്ടി നായകനായ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, നദിയ മൊയ്തു, അനഘ, വീണ നന്ദകുമാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭനയിക്കുന്നുണ്ട്. മികച്ച പ്രതികരണങ്ങളാണ് എങ്ങും ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം 50 കോടിയുടെ കളക്ഷന്‍ നേടിയെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന് മുമ്പായി മമ്മൂട്ടിയും അമല്‍ നീരദും ഒരുമിച്ച ചിത്രമാണ് ഭീഷ്മ പർവ്വം. ചിത്രത്തില്‍ പള്ളീലച്ചന്റെ വേഷത്തിലായിരുന്നു ജിനു ജോസഫ് എത്തിയത്. ജിനുവിന്റെ പ്രകടനം കയ്യടി നേടിയിരുന്നു. നേരത്തെ ഭീമന്റെ വഴി എന്ന സിനിമയിലെ ജിനുവിന്റെ പ്രകടനവും കയ്യടി നേടിയിരുന്നു.

  Read more about: jinu joseph mammootty
  English summary
  Jinu Joseph Talks About Acting With Mammootty In Bheeshma Parvam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X