For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിട്ടിയ സിനിമ സൗബിനിലേക്ക് പോകുന്നത് നോക്കി നില്‍ക്കേണ്ടി വന്ന മണികണ്ഠന്‍; വൈറല്‍ കുറിപ്പ്

  |

  കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ കയറി വന്ന താരമാണ് മണികണ്ഠന്‍ ആചാരി. കമ്മട്ടിപ്പാടത്തില്‍ മണികണ്ഠന്‍ അവതരിപ്പിച്ച ബാലന്‍ ചേട്ടനെ മലയാളികള്‍ ഒരിക്കലും മറക്കില്ല. ബാലന്‍ ചേട്ടന്‍ കയ്യടിക്കെടാ എന്ന ഡയോലഗ് മലയാളികള്‍ എത്രയോ വട്ടം ആവര്‍ത്തിച്ച് പറഞ്ഞിരിക്കുന്നു.

  Recommended Video

  പല സിനിമകളിൽ നിന്നും മാറ്റി നിർത്തി, വികാരഭരിതനായി Manikandan R Achari | *Interview

  Also Read: 'അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് നടിയായത്, 14 വയസിൽ തഴയപ്പെട്ടപ്പോൾ വിഷാദത്തിലായി'; ഹേമമാലിനി പറയുന്നു!

  എന്നാല്‍ മാര്‍ക്കറ്റ് വാല്യു ഇല്ലെന്ന കാരണത്താല്‍ തനിക്ക് നഷ്ടമാകുന്ന അവസരങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മണികണ്ഠന്‍ മനസ് തുറന്നിരുന്നു. ഇലവിഴാ പൂഞ്ചിറ ആദ്യം തനിക്ക് ലഭിച്ച അവസരമായിരുന്നുവെന്നും എന്നാല്‍ മാര്‍ക്കറ്റ് വാല്യുവില്ലാത്തതിനാല്‍ സൗബിനെ തേടി പോവുകയായിരുന്നുവെന്നുമാണ് മണികണ്ഠന്‍ പറയുന്നത്.

  ഇപ്പോഴിതാ മണികണ്ഠനെക്കുറിച്ച് ഒരു ആരാധകന്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാവുകയാണ്. ജിതിന്‍ ജോസഫ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  മണികണ്ഠന്‍ ആചാരിയുടെ ഫില്‍മിബീറ്റ്‌സ് അഭിമുഖം കാണാന്‍ ഇടയായി. സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒളിച്ചു പോകുന്നത് തിരിച്ചറിഞ്ഞ ഒരു മനുഷ്യന്റെ നിസ്സഹായതയും നിരാശയുമെല്ലാം അതില്‍ കാണാനായി. മലയാള സിനിമയില്‍ തനിക്കു ഇപ്പോള്‍ നല്ല റോളുകള്‍ ലഭിക്കുന്നില്ലെന്നും സാറ്റലൈറ്റ് മൂല്യം ഇല്ലാത്തതാണ് കാരണമായി പറയുന്നതെന്നും അദ്ദേഹം പരിതപിക്കുന്നു.


  ഇലവീഴാ പൂഞ്ചിറയുടെ സ്‌ക്രിപ്റ്റുമായി ഷാഹി കബീര്‍ ആദ്യം എത്തിയത് മണികണ്ഠന്റെ അടുത്തായിരുന്നു. പ്രൊഡ്യൂസറെ കിട്ടാന്‍ രണ്ടു പേരും ശ്രമിച്ചെങ്കിലും, എന്റെ പേര് കേട്ടപ്പോള്‍ പലരുടെയും മുഖം മാറി എന്ന് മണികണ്ഠന്‍ തുറന്നു പറയുന്നു. മാര്‍ക്കറ്റ് വാല്യു ഇല്ല എന്ന കാരണത്താല്‍ കയ്യില്‍ വന്ന നല്ല സ്‌ക്രിപ്റ്റ് സൗബിന്‍ ഷാഹിറിലേക്ക് പോകുന്നത് നോക്കി നിസ്സഹായനായി നില്‍ക്കാനേ അദ്ദേഹത്തിന് സാധിച്ചൊള്ളു. വ്യക്തിപരമായി, മണികണ്ഠനെക്കാള്‍ മികച്ച നടനാണ് സൗബിന്‍ എന്ന് വിശ്വസിക്കുന്നില്ല... പക്ഷെ മണികണ്ഠനില്ലാത്ത സിനിമ ബന്ധങ്ങളും വിപുലമായ സൗഹൃദങ്ങളും സൗബിനുണ്ട്.

  സുഹൃത്തുക്കളുടെ സിനിമയില്‍ തീരെ ആപ്റ്റ് അല്ലാതിരുന്നിട്ടു പോലും സൗബിനു പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഇവിടെയാണ് മണികണ്ഠനെ പോലെയുള്ള ആളുകള്‍ തഴയപ്പെടുന്നത്. റെക്കമെന്റ് ചെയ്യാനും സപ്പോര്‍ട്ട് ചെയ്യാനും അദ്ദേഹത്തിനാരും ഇല്ല. സ്വന്തം കഴിവില്‍ മാത്രം വിശ്വസിച്ചു നില്‍ക്കുന്ന അദ്ദേഹത്തെ ഒക്കെ വാല്യു ഇല്ല എന്ന് മുഖത്തു നോക്കി പറഞ്ഞു നിഷ്‌കരുണം ഒഴിവാക്കുമ്പോള്‍, പച്ചയായ തിരസ്‌കരണം ഒരു മനുഷ്യനെ എത്രത്തോളം മാനസികമായി തകര്‍ക്കും എന്ന് പലരും ചിന്തിക്കുന്നില്ല.

  മണികണ്ഠനെ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചില്ല, നല്ല നടനാ യിരുന്നു എന്നൊക്കെ ഞാന്‍ മരിച്ച ശേഷമേ നിങ്ങള്‍ പറയുകയുള്ളോ എന്ന് അദ്ദേഹം ചങ്ക് തകര്‍ന്നു ചോദിക്കുകയാണ്. ചെറിയ ചെറിയ റോളുകള്‍ ചെയ്തു ചെയ്തു തീരെ ചെറുതായി... പിന്നെയും ചെറുതായി അവസാനം എല്ലാവരുടെയും ഓര്‍മയില്‍ നിന്ന് താന്‍ മാഞ്ഞു പോകുമോ എന്ന് അദ്ദേഹം ഭയക്കുന്നു. ദയവു ചെയ്തു പെയിന്റിംഗും കാറ്ററിങ്ങും ഒക്കെ ആയി സിനിമ സ്വപ്നം കണ്ട് നടക്കുന്നവര്‍ക്ക് റോള്‍ കൊടുക്കരുതേ എന്നദ്ദേഹം അപേക്ഷിക്കുകയാണ്.. കാരണം കുറച്ചു സിനിമകള്‍ക്ക് ശേഷം അവസരം കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന വീഴ്ച അവര്‍ക്കു താങ്ങാവുന്നതിലും അപ്പുറം ആയിരിക്കും.


  ഇദ്ദേഹത്തെ പോലുള്ളവരെ മലയാള സിനിമ ചേര്‍ത്ത് നിര്‍ത്തിയാല്‍ സ്വന്തം കഴിവിലും കഠിനാധ്വാനത്തിലും വിശ്വസിക്കുന്ന വിശ്വസിക്കുന്ന , സിനിമ സ്വപ്നം കാണുന്ന ഒട്ടേറെ പേര്‍ക്ക് പ്രചോദനം ആകും.ഒപ്പം ഇന്‍ഡസ്ട്രി കഴിവുള്ളവരെക്കൊണ്ട് നിറയും വളരും. .

  ഉദയനാണ് താരത്തില്‍ പറയുന്ന പോലെ ഒരു വെള്ളിയാഴ്ച മതി സിനിമാക്കാരന്റെ തലവര മാറാന്‍. മണികണ്ഠന്‍ ആചാരിയുടെ കരിയറിലും അങ്ങനെ ഒരു വെള്ളിയാഴ്ച്ച ഉടനെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു... ആഗ്രഹിക്കുന്നു. നിങ്ങ എങ്ങും പോവില്ല ബാലന്‍ ചേട്ടാ... ഇവിടെ ഒക്കെ തന്നെ കാണും.

  Read more about: soubin shahir
  English summary
  Jithin Joseph Writes About Manikandan R Achari Being Replaced By Soubin In Ela Veezha Poonchira
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X