പ്രണവും കല്യാണിയും കല്യാണം കഴിക്കുമോ എന്ന് നോക്കുന്നതെന്തിന്? കഷ്ടമെന്ന് ജോണി ആന്റണി

മലയാളികള്‍ക്ക് സുപരിചിതനാണ് ജോണി ആന്റണി. സംവിധായകനായി ശ്രദ്ധ നേടിയ ജോണി ആന്റണി ഇപ്പോള്‍ നടന്‍ എന്ന നിലയിലും കയ്യടി നേടുകയാണ്. വരനെ ആവശ്യമുണ്ട്, ഹോം, ഹൃദയം തുടങ്ങിയ സിനിമകളിലെല്ലാം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ് ചിരി പടങ്ങളുടെ സംവിധായകന്‍ ആയ ജോണി ആന്റണി. ഇപ്പോഴിതാ പ്രണവിനേയും കല്യാണിയേയും കുറിച്ചുള്ള വാര്‍ത്തകളെക്കുറിച്ചും ചോദ്യങ്ങള്‍ക്കുമുള്ള ജോണി ആന്റണിയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

പ്രണവും കല്യാണിയും ഒരുമിച്ച ചിത്രമായിരുന്നു ഹൃദയം. ഈ ചിത്രത്തില്‍ കല്യാണിയുടെ അച്ഛന്റെ വേഷത്തിലായിരുന്നു ജോണി ആന്റണിയെത്തിയത്. പ്രണവും കല്യാണിയും കല്യാണം കഴിക്കുമോ എന്ന് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും നിരന്തരം ചോദിക്കാറുള്ളതാണ്. ഈ വിഷയത്തില്‍ ജോണി ആന്റണിയുടെ പ്രതികരണം ഇപ്പോള്‍ ചര്‍്ച്ചയായി മാറിയിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജോണി ആന്റണിയുടെ പ്രതികരണം. ആ വാക്കുകള്‍ വിശദമായി വായിക്കാം.

കല്യാണം

പ്രണവിനേയും കല്യാണിയേയും കാണുമ്പോള്‍ ഇവര്‍ കല്യാണം കഴിക്കുമെന്ന് തോന്നിയിട്ടുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇല്ലെന്നായിരുന്നു അതിന് ജോണി ആന്റണി നല്‍കിയ മറുപടി. 'പ്രണവും കല്യാണിയും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ്. അവരെ കാണുമ്പോള്‍, 'ഇവര് കല്യാണം കഴിക്കുമോ', എന്ന് നോക്കേണ്ട കാര്യമെന്താണ്. എന്റെ മകളും വേറെ ഒരു പയ്യനും നടന്ന് വരുമ്പോള്‍, 'ഇവര് കല്യാണം കഴിക്കുമോ' എന്ന് നമുക്ക് തോന്നുമോ. നിങ്ങള്‍ ന്യൂജനറേഷന്‍ ഇങ്ങനെ ചോദിക്കുന്നത് വളരെ കഷ്ടമാണ്,'' എന്നായിരുന്നു ജോണി ആന്റണിയുടെ മറുപടി. താരത്തിന്റെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്.

പിടിച്ചുകെട്ടി അഭിനയിപ്പിക്കുന്നതല്ല

അഭിനയിച്ച സിനിമകളില്‍ ഏതെങ്കിലും വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. ഈ ചോദ്യത്തിന് ''എന്നെ ആരും പിടിച്ചുകെട്ടി കൊണ്ടുപോയി അഭിനയിപ്പിക്കുന്നതല്ലല്ലോ. നമ്മള്‍ പോയി അഭിനയിച്ചിട്ട്, പിന്നീട് ഇഷ്ടമില്ല എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. ഇഷ്ടമല്ലെങ്കില്‍ അത് സഹിക്കുക,'' എന്നായിരുന്നു ജോണി ആന്റണിയുടെ മറുപടി. പരാജയപ്പെടുമെന്ന് ഉറപ്പുള്ള സിനിമകളില്‍ പ്രതിഫലം നോക്കി അഭിനയിച്ചിട്ടുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. ഇല്ലെന്ന് പറഞ്ഞ ജോണി ആന്റണി, ഒരു സിനിമ പരാജയപ്പെടുമെന്ന് എങ്ങനെയാണ് ആദ്യമേ പറയാനാകുന്നത്. അങ്ങനെയാണെങ്കില്‍ ഈ ലോകത്ത് പരാജയപ്പെടുന്ന സിനിമകള്‍ ഉണ്ടാകുകയേ ഇല്ലല്ലോ എന്നും മറുപടി നല്‍കി.

പ്രണയം

അതേസമയം, സിനിമയുടെ നിര്‍മ്മാതാവുമായി വഴക്കിട്ടിട്ടുണ്ടെന്നും ജോണി ആന്റണി പറഞ്ഞു. അന്യ ഭാഷ സിനിമകളില്‍ നിന്നും സീനുകള്‍ കോപ്പി ചെയ്യതിട്ടുണ്ടോ എന്ന ചോദ്യത്തിന്് ഉണ്ട് എന്ന് പറഞ്ഞ ജോണി ആന്റണി സിനിമ ഏതാണെന്ന് പറയുമില്ലെന്നും പറ്റുമെങ്കില്‍ കണ്ടു പിടിച്ചോ എന്നും പറഞ്ഞു. മക്കളൊരു പ്രണയം പറഞ്ഞാല്‍ അംഗീകരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ജോണി ആന്റണിയുടെ മറുപടി. പ്രണയം പറയേണ്ട കാര്യമില്ലല്ലോ. മക്കളായിരിക്കില്ല മിക്കവാറും അവളായിരിക്കും ഇങ്ങനൊരു പയ്യനുണ്ടെന്ന് പറയുക. കൊള്ളാവുന്നനാണെങ്കില്‍, അന്തസായി പൊന്നു പോലെ നോക്കുമെങ്കില്‍ തീര്‍ച്ചയായും കെട്ടിച്ചു കൊടുക്കും. സ്ത്രീ സരക്ഷിതയായിരിക്കണം, സ്ത്രീകളെ ബഹുമാനിക്കുന്നവാകണമെന്നാണ് ജോണി ആന്റണി പറയുന്നത്.

Recommended Video

Dhanya Mary Varghese talks about Bigg Boss Malayalam Season 4
സംവിധാനം

നടന്‍ ആയപ്പോള്‍ സംവിധാനം ചെയ്യാന്‍ മടിയായോ ഇല്ലെന്നും എന്നാലും ഉടനെ പ്രതീക്ഷിക്കാന്‍ പറ്റില്ലെന്നാണ് ജോണി ആന്റണി പറയുന്നത്. ഇപ്പോള്‍ അഭിനയത്തിന്റെ കാര്യമാണ് നടക്കുന്നത്. അതങ്ങനെ പോകട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി. മോഹന്‍ലാല്‍ ചിത്രം ആറാട്ടിലാണ് ജോണി ആന്റണി അവസാനമായി അഭിനയിച്ചത്. മലയാളികളെ ഒരുപാട് ചിരിപ്പിച്ച സിനിമകളുടെ സംവിധായകന്‍ ആണ് ജോണി ആന്റണി. സിഐഡി മൂസ, തുറുപ്പുഗുലാന്‍, സൈക്കിള്‍, ഈ പട്ടണത്തില്‍ ഭൂതം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത് ജോണി ആന്റണിയാണ്. പിന്നീടാണ് ഇദ്ദേഹം നടനായി മാറുന്നത്. നടനായും ജോണി ആന്റണി കയ്യടി നേടുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X