പാന്റിന് നീളമില്ലാത്തതുകൊണ്ട് ഒഴിവാക്കുമോ എന്ന് പേടിച്ചു, കണ്ടു നിന്നവര്‍ കൂവലും ചിരിയും: ജോജു

മലയാള സിനിമയിലെ മിന്നും താരമാണ് ജോജു ജോര്‍ജ്. സിനിമയില്‍ വേരുകളോ ബന്ധങ്ങളോ ഇല്ലാതെയാണ് ജോജു അഭിനേതാവാകാനുള്ള മോഹവുമായി എത്തുന്നത്. അതുകൊണ്ട് തന്നെ ഏറെ കാലം അദ്ദേഹത്തിന് കഷ്ടപ്പെടേണ്ടി വന്നിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു ജോജു കരിയര്‍ ആരംഭിക്കുന്നത്. ആള്‍ക്കൂട്ടത്തില്‍ ഒരാളായി തുടങ്ങി, പിന്നീട് ചെറിയ ചെറിയ കഥാപാത്രങ്ങള്‍ ചെയ്താണ് ശ്രദ്ധ നേടുന്നത്.

തുടക്കത്തില്‍ ക്യാരക്ടര്‍ റോളുകളായിരുന്നു ജോജുവിനെ തേടിയെത്തിയത്. ഒടുവില്‍ നായകനാകാനുള്ള ജോജുവിന്റെ മോഹം കാലം പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളായ ജോജു മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം അടക്കം നേടിയിട്ടുണ്ട്. ഇന്ന് വിലയേറിയ താരമായ ജോജു പക്ഷെ താന്‍ വന്ന വഴികള്‍ ഒരിക്കലും മറന്നിട്ടില്ല.

Joju George

ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന കാലത്തെ ഓര്‍മ്മകളും കഷ്ടപ്പാടുകളുമൊക്കെ ജോജു പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ രസകരമായൊരു അനുഭവം പങ്കുവെക്കുകയാണ് ജോജു. പുതിയ സിനിമയായ ഇരട്ടയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ജോജു മനസ് തുറക്കുന്നത്. ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ജോജു എത്തുന്നത്.

മുമ്പും നിരവധി സിനിമകളില്‍ ജോജു പോലീസ് വേഷം അണിഞ്ഞിട്ടുണ്ട്. ഇതിനാല്‍ പോലീസ് വേഷവുമായി ബന്ധപ്പെട്ടൊരു അനുഭവമാണ് ജോജു പങ്കുവെക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

പോലീസ് വേഷവുമായി ബന്ധപ്പെട്ട് ഒരു അനുഭവങ്ങളുണ്ട് എന്റെ ജീവിതത്തില്‍. ഞാനൊരു സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിട്ട് അഭിനയിക്കാന്‍ പോയിരുന്നു. പോലീസായിട്ടായിരുന്നു അഭിനയിക്കേണ്ടത്. എനിക്ക് ഉയരമുണ്ട്. ഇട്ടിരുന്ന പാന്റിന്റെ അരവണ്ണം കറക്ടായിരുന്നുവെങ്കിലും പാന്റ് മുട്ട് വരെയെ ഇറക്കമുണ്ടായിരുന്നുള്ളൂ. വേറെ പാന്റില്ലെന്നും അവര്‍ പറഞ്ഞു. എന്ത് ചെയ്യും? സിദ്ധീഖ് ലാല്‍ സാറിന്റെ ഫ്രണ്ട്‌സ് ആയിരുന്നു ആ സിനിമ.

ചിത്രത്തില്‍ ജയറാമേട്ടനെ അറസ്റ്റ് ചെയ്യാന്‍ വരുന്ന പോലീസുകാരന്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്നില്ല. തല മാത്രം പുറത്തേക്ക് ഇട്ട് നോക്കുകയാണ് ചെയ്യുന്നത്. കാരണം ഡ്രസ് ഇല്ലാത്തത് കാരണം എന്നെ ഒഴിവാക്കരുത് എന്ന് കരുതി ഞാന്‍ ജീപ്പിന്റെ സൈഡില്‍ കാല് വച്ച് തല പുറത്തേക്ക് ഇട്ട് നോക്കുകയായിരുന്നു. ഒരു പോലീസുകാരനും അങ്ങനെ നോക്കിയിട്ടുണ്ടാകില്ല.

അന്ന് ഷൂട്ടിംഗ് കാണാന്‍ ചുറ്റിനും, മതിലിന് പുറത്തുമൊക്കെ ഒരുപാട് പേര്‍ നില്‍ക്കുന്നുണ്ട്. ഞാന്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങിയതും അവര്‍ കൂവാനും ചിരിക്കാനുമൊക്കെ തുടങ്ങി. കാരണം അവര്‍ നോക്കുമ്പോള്‍ കാണുന്നത് ഒരു പോലീസുകാരന്‍ മുട്ട് വരെ ഇറക്കമുള്ള പാന്റുമിട്ട് നില്‍ക്കുകയാണ്. ഷൂ ഇട്ടിട്ടുമുണ്ട്. ഈ സമയത്ത് അവരോട് പറയാന്‍ പറ്റുമോ ചേട്ടാ ഇത് ഫ്രെയിമില്‍ കാണാന്‍ പറ്റില്ല, ഞാന്‍ ജീപ്പിന്റെ സൈഡില്‍ കൂടെ നോക്കുന്ന പോലീസുകാരനാണെന്ന് എന്നാണ് ജോജു പറയുന്നത്.

Joju George

ജോജു ഇരട്ട വേഷത്തിലെത്തുന്ന ചിത്രമാണ് ഇരട്ട. അഞ്ജലി, സ്രിന്ദ, ശ്രുതി ജയന്‍, ശ്രീകാന്ത് മുരളി, സാബുമോന്‍, കിച്ചു ടെലസ്, ദിനേശ് ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. രോഹിത് എംജി കൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണം ജോജുവും മാര്‍ട്ടിന്‍ പ്രകാട്ടും സിജോ വടക്കനും ചേര്‍ന്നാണ്. ജേക്ക്‌സ് ബിജോയ് സംഗീതവും വിജയ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ സിനിമ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

പുലിമട, തുറമുഖം തുടങ്ങിയ സിനിമകളാണ് ജോജുവിന്റേതായി അണിയറയിലുള്ളത്. നായാട്ട്, തുറമുഖം, മധുരം, ഫ്രീഡം ഫൈറ്റ് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് 2021 ല്‍ ജോജുവിനെ തേടി മികച്ച നടനുള്ള പുരസ്‌കാരം എത്തുന്നത്. നേരത്തെ ദേശീയ അവാര്‍ഡിലും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലും പ്രത്യേക പരാമര്‍ശവും ഒരു തവണ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ജോജുവിനെ തേടിയെത്തിയിരുന്നു.

Read more about: joju george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X