ദാമ്പത്യത്തിനിടെ അനുഭവിച്ച അസാധ്യ പ്രണയം; അത് പോരാ എനിക്ക് കവിളിലൊരു ഉമ്മ വേണമെന്ന് പറഞ്ഞു

ശക്തമായ കഥാപാത്രങ്ങളിലൂടേയും തന്റെ നിലപാടുകളിലൂടേയും ശ്രദ്ധ നേടിയ നടിയാണ് ജോളി ചിറയത്ത്. ഈയ്യടുത്തിറങ്ങിയ വിചിത്രമടക്കമുള്ള സിനിമകളിലൂടെ കയ്യടി നേടിയിരുന്നു ജോളി. ഇപ്പോഴിതാ തന്റെ ജീവിതം പറയുന്ന പുസത്കവുമായി എത്തിയിരിക്കുകയാണ് ജോളി. ഇതിനിടെ തന്റെ ദാമ്പത്യ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചുള്ള ജോളിയുടെ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു.

അടുത്തിടയായിരുന്നു ജോളിയുടെ ആത്മകഥ പുറത്തിറങ്ങിയത്. നിന്ന് കത്തുന്ന കടലുകള്‍ എന്നാണ് പുസ്തകത്തിന്റെ പേര്. ഇപ്പോഴിതാ തന്റെ മുന്‍ ഭര്‍ത്താവിനെ അവസാനമായി കെട്ടിപ്പിടിച്ചതിനെക്കുറിച്ചുള്ള ജോളിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ജോളി മനസ് തുറന്നത്.

Jolly Chirayath Opens Up About Her Ex Husband And His Extra Marital Relationship

''തിരിച്ചുവരാന്‍ നേരം എന്നെ എവിടെ ഇറക്കണം എന്നതല്‍ ബാലുവിന് കണ്‍ഫ്യൂഷനുണ്ടായിരുന്നു. വീട്ടില്‍ വരാന്‍ അസൗക്യരം പോലെ. സാരമില്ല. എന്നെ കലൂര്‍ ജംഗ്ഷനില്‍ വിട്ടാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ എനിക്ക് തോന്നി, ഇനി ബാലുവിനെ ഒരിക്കലും ഇത്ര അടുത്ത് കാണാന്‍ സാധിക്കില്ല എന്ന്. എനിക്കൊരു ഉറപ്പുമില്ല അതിന്. കാര്‍ ഒന്ന് സൈഡ് ഒതുക്കാന്‍ പറഞ്ഞു. ബാലുവിനോട് ചേട്ടായി ഒന്നിറങ്ങൂവെന്ന് പറഞ്ഞു. ബാലുവിനെ ഞാന്‍ ചേട്ടായി എന്നായിരുന്നു വിളിച്ചിരുന്നത്. ഇപ്പോഴും അങ്ങനെയാണ് വിൡക്കുന്നത്. പക്ഷെ ബാലു എന്നെ ഇപ്പോള്‍ ജോളി എന്നാണ് വിളിക്കുന്നത്. അത് കേള്‍ക്കുമ്പോള്‍ ഭയങ്കര വേദനയാണ് കെട്ടോ'' ജോളി പറയുന്നു.

അങ്ങനെ പോയാല്‍ എങ്ങനെയാണ്, എനിക്കൊന്ന് കെട്ടിപ്പിടിക്കണം എന്ന് പറഞ്ഞ് ഞാന്‍ കെട്ടിപ്പിടിച്ചു. ഈ കുട്ടിയുടെ കാര്യം എന്ന് പറഞ്ഞ് ബാലുവും കെട്ടപ്പിടിച്ചു. ഇതു പോരാ, എന്റെ കവിളത്തൊരു ഉമ്മ കൂടി തരണമെന്ന് ഞാന്‍ പറഞ്ഞു. ഈ കൂട്ടിയെ കൊണ്ട് തോറ്റു എന്ന് പറഞ്ഞ് കവിളത്തൊരു ഉമ്മ പറഞ്ഞു. ആ എന്നെക്കൊണ്ട് തോറ്റതു കൊണ്ടാണല്ലോ ചേട്ടായി ഇട്ട് പോയത് എന്ന് ഞാന്‍ പറഞ്ഞു. പെട്ടെന്ന് ആള് ഇമോഷണല്‍ ആയിക്കാണണം. മാസ്‌ക് ധരിച്ചിരിക്കുകയാണല്ലോ. ഞാനും ഉമ്മ നല്‍കി. അദ്ദേഹം കയറി പോയെന്നും ജോളി പറയുന്നു.

ഞാന്‍ അവിടെ നിന്നു. ആ ഒരു നില്‍പ്പ് വല്ലാത്തൊരു നില്‍പ്പായിരുന്നു. പെരുമഴ പോലത്തൊരു നില്‍പ്പായിരുന്നു. ഞാന്‍ കരയുകയായിരുന്നു. എനിക്ക് റോസ് ക്രോസ് ചെയ്യാന്‍ പോലും സാധിക്കുന്നില്ല. കണ്ണില്‍ നിന്നും കുടുകുടാന്ന് വരികയാണ്. പക്ഷെ എനിക്ക് തോന്നുന്നത് ഈ പ്രോസസിലൂടെ കടന്നു പോകണം ഒന്ന് സെറ്റില്‍ ആകണമെങ്കില്‍ എന്നാണ്. പിന്നെ കാണുന്നത് മകന്റെ കല്യാണ ആലോചനയുമായി ബന്ധപ്പെട്ടാണ്. പക്ഷെ അപ്പോഴേക്കും ഞാന്‍ സെറ്റില്‍ഡായി. ഓക്കെയാണെന്നും ജോളി പറയുന്നു.

Jolly Chirayath Opens Up About Her Ex Husband And His Extra Marital Relationship

ബാലു എന്നെ വഞ്ചിച്ചുവെന്നൊന്നും ഞാന്‍ പറയില്ല. കാരണം 20 വര്‍ഷത്തെ ദാമ്പത്യത്തിന് ഇടയില്‍ എനിക്കുമൊരു ഡീവിയേഷനുണ്ടയിട്ടുണ്ട്. ദാമ്പത്യത്തില്‍ ഇരിക്കെ തന്നെയാണ് ഞാന്‍ അസാധ്യമായൊരു പ്രണയം അനുഭവിക്കുന്നത്. അതിനെ നിഷേധിക്കാന്‍ ഞാന്‍ തയ്യാറല്ല. ആരെന്ത് പറഞ്ഞാലും കല്ലെറിഞ്ഞാലും ശരി. ഇതേ സാധ്യത ആ മനുഷ്യനുമുണ്ട്. എന്നോടും ആ സ്ത്രീയോടും അയാള്‍ നീതി കാണിച്ചിട്ടുണ്ടെന്നും ജോളി പറയുന്നു. തന്റെ മുന്‍ ഭര്‍ത്താവിന്റെ ഇപ്പോഴത്തെ പങ്കാളിയെ കെട്ടിപ്പിടിച്ചതിനെക്കുറിച്ചും ജോളി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

അവര്‍ ഒരു കുറ്റവാളിയെ പോലെ ജീവിക്കേണ്ടവരല്ല എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. അവര്‍ എന്നോട് മാപ്പ് പറഞ്ഞത് എനിക്ക് വലിയ പ്രശ്‌നമുണ്ടാക്കി. കാരണം സ്‌നേഹിച്ചു എന്നതു കൊണ്ടോ സെക്‌സ് ചെയ്തു എന്നതു കൊണ്ടോ ഒരു മനുഷ്യനും മറ്റൊരു മനുഷ്യനോട് മാപ്പ് പറയേണ്ടതോ കുറ്റകൃത്യം ചെയ്തത് പോലെ ജീവിക്കേണ്ടതോ ഇല്ല. അത് തീര്‍ത്തും വ്യക്തിപരമായ കാര്യമാണ്. അതില്‍ നമ്മള്‍ തലിയേടണ്ട കാര്യമില്ല. അവരെ കുറ്റവാളിയാക്കേണ്ടതില്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പിന്നെ എനിക്കും ആ വേദനയെ മറി കടക്കണമായിരുന്നുവെന്നാണ് ജോളി പറയുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X