25 വര്‍ഷങ്ങള്‍ക്ക് ശേഷം ജാനിക്കുട്ടിയും കുഞ്ഞാത്തോലും; വെള്ളാരം കണ്ണുള്ള സുന്ദരി, ചഞ്ചല്‍ ഇപ്പോഴെവിടെ?

ചില കഥാപാത്രങ്ങളുണ്ട്, കാലമെത്ര പിന്നിട്ടാലും നമ്മുടെ മനസില്‍ മായാതെ നില്‍ക്കുന്നവ. അങ്ങനെ മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ് ജോമോള്‍ അവതരിപ്പിച്ച ജാനിക്കുട്ടി. എന്ന് സ്വന്തം ജാനിക്കുട്ടി എന്ന ചിത്രവും ജോമോള്‍ അവതരിപ്പിച്ച കഥാപാത്രവും മലയാള സിനിമ മറക്കില്ല. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം ഈ ചിത്രത്തിലെ പ്രകടനത്തിന് ജോമോളെ തേടിയെത്തിയിരുന്നു.

എന്ന് സ്വന്തം ജാനിക്കുട്ടിയെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ മനസിലേക്ക് കടന്നു വരുന്ന മറ്റൊരു മുഖമുണ്ട്. വെള്ളാരം കണ്ണുകളുള്ള സുന്ദരി, കുഞ്ഞാത്തോല്‍. ചഞ്ചല്‍ ആണ് ജാനിക്കുട്ടിയുടെ കുഞ്ഞാത്തോലിനെ അവതരിപ്പിച്ചത്. ഇന്നും കുഞ്ഞാത്തോലിനെ മലയാളികള്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ചഞ്ചല്‍ ആണ് കുഞ്ഞാത്തോലായി അഭിനയിച്ച് കയ്യടി നേടിയത്.

jomol

മോഡലിംഗിലൂടെയാണ് ചഞ്ചല്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷന്‍ രംഗത്തേക്ക് എത്തുകയായിരുന്നു. നിരവധി പരിപാടികളുടെ അവതാരകയായിരുന്നു. തുടര്‍ന്നാണ് സിനിമയിലെത്തുന്നത്. 1998 ലാണ് എന്ന് സ്വന്തം ജാനിക്കുട്ടി റിലീസാകുന്നത്. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ ഒരുക്കിയ ക്ലാസിക് ചിത്രവും ചഞ്ചലും എന്നെന്നും ഓര്‍മ്മിക്കപ്പെടുന്നതായി മാറി. ജാനിക്കുട്ടിയേയും കുഞ്ഞാത്തോലിനേയും ചിത്രം കണ്ടവരാരും മറക്കില്ല.

പാലപ്പൂവിന്റെ ഗന്ധവം വെള്ളസാരിയും മുല്ലപ്പൂവും വെള്ളാരം കണ്ണുകളുമുള്ള കുഞ്ഞാത്തോല്‍ മലയാള സിനിമയിലെ യക്ഷി സങ്കല്‍പ്പങ്ങള്‍ക്കുള്ള മറുമരുന്നായിരുന്നു. അതുകൊണ്ടാണ് 25 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും കുഞ്ഞാത്തോലിനേയും ചഞ്ചലിനേയും മലയാളികള്‍ ഓര്‍ത്തിരിക്കുന്നത്. കോഴിക്കോട്ടുകാരിയായ ചഞ്ചല്‍ നര്‍ത്തകിയും കൂടിയാണ്. എന്ന് സ്വന്തം ജാനിക്കുട്ടിയ്ക്ക് ശേഷം ലോഹിതദാസിന്റെ ഓര്‍മ്മച്ചെപ്പ് അടക്കമുള്ള സിനിമകള്‍ ചെയ്തുവെങ്കിലും എന്ന് സ്വന്തം ജാനിക്കുട്ടിയുടെ സ്വീകാര്യത ആവര്‍ത്തിക്കാനായില്ല.

പിന്നീട് വിവാഹിതയായ ചഞ്ചല്‍ ഭര്‍ത്താവ് ഹരിശങ്കറിനൊപ്പം അമേരിക്കയിലേക്ക് പോവുകയായിരുന്നു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ചഞ്ചല്‍ നൃത്ത വിദ്യാലയം ആരംഭിക്കുകയും ചെയ്തു. നീഹാറും നിളയുമാണ് മക്കള്‍. സിനിമ പൂര്‍ണമായും ഉപേക്ഷിച്ചതായും ഇനി അഭിനയിക്കാനില്ലെന്നുമാണ് ചഞ്ചല്‍ പിന്നീട് പറഞ്ഞത്. മക്കള്‍ക്ക് കലാവാസനയുണ്ടെന്നും മകന് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നുമൊക്കെ ഒരിടയ്ക്ക് ചഞ്ചല്‍ പറഞ്ഞിരുന്നു.

എന്ന് സ്വന്തം ജാനിക്കുട്ടിയുടെ സമയത്ത് ജോമോളുമായി വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നു എന്നാണ് ചഞ്ചല്‍ പറയുന്നത്. ജോമോളുടെ വീട്ടില്‍ പോവുകയൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ പതിയെ ആ ബന്ധം അവസാനിച്ചുവെന്നും താരം മുമ്പ് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ചഞ്ചലും ജോമോളും കണ്ടുമുട്ടിയിരിക്കുകയാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

jomol

ജീവിതത്തില്‍ ആദ്യമായി ക്രഷ് തോന്നിയ പ്രേതം ഇതായിരുന്നു, രണ്ട് ചിത്രങ്ങളിലും ഒരുപോലെയുണ്ട്, ഒരു മാറ്റവും ഇല്ല, മറക്കാന്‍ പറ്റാത്ത സിനിമ, യക്ഷി ലുക്ക് ഇത്രയും പെര്‍ഫെക്ട് ആയി ഇതുവരേയും ഒരു സിനിമയിലും കണ്ടിട്ടില്ല, കുട്ടാക്കാലത്തെ മനോഹരമായ ഓര്‍മ്മകളിലൊന്ന് എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. താരം വീണ്ടും അഭിനയത്തിലേക്ക് കടന്നു വരുമോ എന്നും ആരാധകര്‍ ചോദിക്കുന്നു. എന്നാല്‍ തനിക്ക് തിരിച്ചുവരാന്‍ ആഗ്രഹമില്ലെന്നാണ് മുമ്പൊരു അഭിമുഖത്തില്‍ ചഞ്ചല്‍ പറഞ്ഞത്.

ജോമോളും ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ല. എന്നാല്‍ താരം സിനിമയിലേക്ക് തിരികെ വന്നിരിക്കുകയാണ്. മറ്റൊരു മേഖലയിലൂടെയാണ് ജോമോളുടെ തിരിച്ചുവരവ്. സബ് ടൈറ്റില്‍ രംഗത്താണ് താരം തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. അധികം വൈകാതെ ജോമോളെ സ്‌ക്രീനില്‍ കാണാന്‍ സാധിക്കുമെന്നും ആരാധകര്‍ കരുതുന്നു.

More from Filmibeat

Read more about: jomol ജോമോള്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X