പത്ത് കഴിഞ്ഞപ്പോ അച്ചനാകാന്‍ പോയി, വീട്ടുകാരെ ഓര്‍ത്ത് മൂന്ന് വര്‍ഷം പിടിച്ചു നിന്നു: ജോസഫ് അന്നംകുട്ടി
സോഷ്യല്‍ മീഡിയയ്ക്ക് സുപരിചതിനാണ് ജോസഫ് അന്നംകുട്ടി ജോസ്. മോട്ടിവേഷന്‍ വീഡിയോകളിലൂടെയാണ് ജോസഫ് അന്നംകുട്ടി ശ്രദ്ധ നേടുന്നത്. ജീവിതത്തിലെ പ്രതിസന്ധികളില്‍ നിന്നും തിരിച്ചുകയറാന്‍ പലര്‍ക്കും അന്നംകുട്ടിയുടെ വീഡിയോകള്‍ സഹായിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ജോസഫ് അന്നംകുട്ടി.
താന്‍ പള്ളീലച്ചനാകാന്‍ പോയതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ജോസഫ് അന്നംകുട്ടി. കുടുംബത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. അപ്പന്റെ ആഗ്രഹപ്രകാരമായിരുന്നു ജോസഫ് അന്നംകുട്ടി പള്ളീലച്ചനാകാന്‍ പോയത്. ആ കഥ ഇങ്ങനെയാണ്.

പത്താം ക്ലാസിന് ശേഷം പള്ളീലച്ചനാകാന്‍ പോയി. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് സെമിനാരിയില്‍ പോയതാണ്. ലൈഫിന്റെ ദിശയെ ഭയങ്കരമായി സ്വാധീനിച്ച പുരോഹിതന്‍ ഫാ. ബേബി ജോസ് കട്ടികാടിനെ പരിചയപ്പെട്ടത് അവിടെയാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെയാണ് വായനയിലേക്ക് കടക്കുന്നത്. എന്നെ പള്ളീലച്ചനാക്കിയാല്‍ നന്നാകുമെന്ന ചിന്തയൊക്കെ അപ്പനുണ്ടായിരുന്നു. വെറുതെ ഒരു രസത്തിന് പോയതാണെന്നാണ് ജോസഫ് അന്നംകുട്ടി പറയുന്നത്.
ഇടയ്ക്ക് നിര്‍ത്തിപ്പോകുമ്പോള്‍ അപ്പനും അമ്മയും എന്ത് വിചാരിക്കും അവര്‍ക്ക് സങ്കടമാകില്ലേ എന്നോര്‍ത്ത് മൂന്ന് വര്‍ഷം പിടിച്ചു നിന്നു. പ്ലസ് ടു അവിടെ പൂര്‍ത്തിയാക്കിയ ശേഷം പിന്നെ ഞാനിങ്ങ് പോന്നു. അവിടെ പ്ലസ് ടു പൂര്‍ത്തിയാക്കിയതു കൊണ്ട് 92 ശതമാനം മാര്‍ക്കുണ്ടായിരുന്നു. അവിടെ ഫുട്‌ബോളൊക്കെയുണ്ടായിരുന്നെങ്കിലും പ്രധാനപ്പെട്ട എന്റര്‍ടെയ്ന്‍മെന്റ് പഠനമായിരുന്നു. സ്റ്റഡി ടൈമില്‍ പഠിച്ചേ പറ്റൂ. വേറൊന്നും ചെയ്യാനില്ല. അങ്ങനെയങ്ങ് പഠിച്ചുവെന്നും താരം പറയുന്നു.
സെമിനാരിയില്‍ പഠനം നിര്‍ത്തി തിരിച്ചുവന്നപ്പോ അപ്പനും അമ്മയ്ക്കും സങ്കടമുണ്ടായിരുന്നു. വലിയ ഹൃദയമുള്ളവരാണല്ലോ അവര്‍. നിനക്കിത് നേരത്തെ പറയാമായിരുന്നില്ലേ, ഞങ്ങള്‍ക്ക് വേണ്ടി നീ അങ്ങനെ ബുദ്ധിമുട്ടി നില്‍ക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു. പിന്നെ നേരെ ബംഗളൂരുവിലേക്ക് വിട്ടതും ഏറ്റവും നല്ല ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊന്നായ ക്രൈസ്റ്റില്‍ പഠിപ്പിച്ചതും അതുകൊണ്ടാണെന്നും അന്നംകുട്ടി പറയുന്നു. തന്റെ ചാനലിനെക്കുറിച്ചും വീഡിയോകളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.
യൂട്യൂബ് ചാനല്‍ സജീവമാക്കാനുള്ള ആലോചനകളാണ്. ഇടയ്ക്ക് വീഡിയോകള്‍ ചെയ്യാന്‍ മടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വളരെ കുറവായിരുന്നു. എന്നാലും കമന്റുകള്‍ വായിക്കാറുണ്ട്. മരണത്തിന് മുന്നില്‍ നിന്ന് തിരിച്ചുവരാന്‍ കാരണമായത് ഈ വീഡിയോയായിരുന്നു എന്നൊക്കെയുള്ള കമന്റുകള്‍ വരാറുണ്ട്. ഇപ്പോഴാണ് കൂടുതല്‍ സജീവമായി ചെയ്യാന്‍ തുടങ്ങിയതെന്നാണ് ജോസഫ് അന്നംകുട്ടി പറയുന്നത്.

അതിനൊപ്പം സുഹൃത്തായ ബിനോജ് അച്ചന്‍ ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു, എടാ സോഷ്യല്‍ മീഡിയയില്‍ പരസ്പരം തെറിവിളിയും റോസ്റ്റിങ്ങും സെക്‌സുമൊക്കെയാണല്ലോ. നമുക്ക് ഒരു എതിര്‍സ്വരം വേണ്ടേ. നിന്റെയായിരുന്നു പിന്നേയും ഉണ്ടായിരുന്നു ഒരു എതിര്‍സ്വരം, നിനക്ക് മടുത്തുകാണുമെന്നറിയാം. എന്നാലും അത് തുടരുന്നതാണ് സമൂഹത്തിന് നല്ലതെന്ന്. ഇപ്പോള്‍ വെറുപ്പ് പടര്‍ത്താന്‍ എളുപ്പമാണെന്നും താരം പറയുന്നു.
അതേസമയം സിനിമയുടെ ചര്‍ച്ചകളും നടക്കുന്നുണ്ടെന്നാണ് ജോസഫ് അന്നംകുട്ടി പറയുന്നത്. ചില കഥകള്‍ സിനിമയാക്കാന്‍ സംവിധാകരുമായി ചര്‍ച്ചകള്‍ നടക്കുകായണെന്നും ഉടനെ തന്നെ സിനിമ സംഭവിക്കുമെന്നും ജോസഫ് അന്നംകുട്ടി അറിയിച്ചു.


Click it and Unblock the Notifications