twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അടുത്ത ദിവസം കല്യാണം, രജിനികാന്തിനേയും കാത്ത് വീടിന് മുന്നില്‍; മണിക്കൂറുകളുടെ നില്‍പ്പിനൊടുവില്‍ ആ വിളി!

    |

    തമിഴകത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ സ്റ്റാര്‍ ആണ് രജിനികാന്ത്. അദ്ദേഹത്തെ പോലൊരു താരം ഇനിയുണ്ടാകില്ലെന്ന് യാതൊരു സംശയത്തിന് ഇടയില്ലാതെ പറയുക. ഓരോ സിനിമകളും ആവേശത്തോടെയാണ് ആരാധകരും സിനിമാ ലോകവും കാത്തിരിക്കുന്നത്. സിനിമയ്ക്ക് പുറത്തെ ജീവിതത്തിലും രജിനികാന്ത് വ്യത്യസ്തനാണ്.

    ചിരിയില്‍ മയക്കി പവിത്ര ലക്ഷ്മി; കാണാം ഈ സുന്ദര ചിത്രങ്ങള്‍

    മാധ്യമങ്ങളില്‍ അധികം പ്രത്യക്ഷപ്പെടാത്ത വ്യക്തിയാണ് രജിനികാന്ത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അഭിമുഖം എന്നത് വളരെ അപൂര്‍വ്വമായൊരു അവസരമാണ്. ഇപ്പോഴിതാ രജിനികാന്തുമായി നടത്തിയ അഭിമുഖത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മാധ്യമപ്രവര്‍ത്തകയായ ധന്യ രാജേന്ദ്രന്‍. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അവര്‍ ഓര്‍മ്മകള്‍ പങ്കുവച്ചത്. ആ വാക്കുകളിലേക്ക്.

    ശിവാജി റിലീസ്

    ഇന്ന് എന്റെ ചെക്ക് ബുക്കിനായി തിരയുമ്പോള്‍ വിഗ്നേഷിന് രജിനികാന്ത് നല്‍കിയ ഈ ഓട്ടോഗ്രാഫ് കാണാന്‍ ഇടയായി. ഇത് സംഭവിച്ചത്, ആകസ്മികമെന്ന് പറയട്ടെ, 2007 ജൂണ്‍ 14 നായിരുന്നു. ഈ കഥ എല്ലാവരോടും പറയാന്‍ ആഗ്രഹിക്കുന്നു. ഇതാ ഇങ്ങനെയാണ് കഥ.

    2007 ജൂണ്‍ 18 നായിരുന്നു ഞാന്‍ വിഗ്നേഷ് വെല്ലുരിനെ വിവാഹം കഴിക്കേണ്ടിയിരുന്നത്. 2007 ജൂണ്‍ 15ന് രജിനികാന്തിന്റെ ശിവാജി റിലീസ് ദിവസമായിരുന്നു. സിനിമയുടെ റിലീസ് കവര്‍ ചെയ്യണമെന്നും രജിനികാന്തിന്റെ ഇന്റര്‍വ്യു എടുക്കണമെന്നും ബോസ് അര്‍ണബ് ഗോസ്വാമി വ്യക്തമാക്കിയിരുന്നു. ഞാന്‍ അദ്ദേഹത്തെ എന്തുകൊണ്ട് കേട്ടുവെന്ന് ചോദിക്കരുത്. ഞാന്‍ വാര്‍ത്തകളോട് ഓബ്‌സെസ്ഡ് ആയിരുന്നു. അതുകൊണ്ട് ഞാന്‍ ചെന്നൈയില്‍ തന്നെ നിന്നു. എന്റെ കല്യാണത്തിന് ഞാന്‍ എത്തുമോ എന്ന് എന്റെ അച്ഛന്‍ ആശങ്കപ്പെട്ടിരിക്കുമ്പോഴും.

    ഇന്റര്‍വ്യുകള്‍ നല്‍കാറില്ല

    രജനിയുടെ ഇന്റര്‍വ്യു കിട്ടുന്ന കാര്യത്തില്‍ എനിക്ക് വലിയ ചിന്തയുണ്ടായിരുന്നില്ല. കാരണം അദ്ദേഹം ഇന്റര്‍വ്യുകള്‍ നല്‍കാറില്ല. അതുകൊണ്ട് ആശങ്കപ്പെടാനില്ല. ആദ്യ ദിവസത്തെ തിരക്കും മറ്റും കവര്‍ ചെയ്യണം പോകണം. പക്ഷെ എന്റെ നിര്‍ഭാഗ്യത്തിന് എന്‍ഡിടിവിയ്ക്ക് അദ്ദേഹത്തിന്റെ ചെറിയൊരു അഭിമുഖം ലഭിച്ചു. ഹൈദരാബാദിലെ ഹോട്ടലില്‍ നിന്നും പുറപ്പെടുമ്പോള്‍. അര്‍ണബ് ഉച്ചത്തില്‍ അലറുകയായിരുന്നു (ഓഫ് എയറിനെ അപേക്ഷിച്ച് അദ്ദേഹം ടിവിയില്‍ പിന്നേയും മാന്യമായിട്ടാണ് സംസാരിക്കുന്നത്). ഡെസ്‌ക്കില്‍ നിന്നും ആരെങ്കിലും വിളിച്ചാല്‍ അര്‍ണബ് അലറുന്നത് എനിക്ക് കേള്‍ക്കാന്‍ പറ്റുമായിരുന്നു. ഞാന്‍ ദീപ്തി മേനോനും എന്റെ ബോസ് വിവേക് നാരായണനും മെസേജ് അയച്ചു, ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കാന്‍ പോവുകയാണ്. എന്നെ വിശ്വസിക്കണം, എങ്ങനെയെങ്കിലും രജനിയെ കൊണ്ട് വരും.

    ടെലിപ്പതി

    അപ്പോഴേക്കും രജനി അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിലെത്തിയിരുന്നു. ഞാന്‍ എന്റെ ക്യാമറമാനേയും കൂട്ടി മൂന്ന് മണിയോടെ അവിടേക്ക് പോയി. തെറ്റിദ്ധരിക്കരുത്, ഞാന്‍ ചില ഭാഗ്യങ്ങളിലൊക്കെ വിശ്വസിക്കുന്നുണ്ട്. ഞാന്‍ ജെപിയോടും മറ്റ് ക്രൂ അംഗങ്ങളോടും പ്രാര്‍ത്ഥനയോടെ കാത്ത് നില്‍ക്കാന്‍ പറഞ്ഞു. അവര്‍ മണിക്കൂറുകളോളം അത് ചെയ്തു. പിന്നെ ഞാന്‍ വീടിന്റെ ഫസ്റ്റ് ഫ്‌ളോറിലെ ഒരു ജനാലിയില്‍ തന്നെ നോക്കി മണിക്കൂറുകളോളം നിന്നു. ഞാന്‍ എന്റെ ആന്റിയേയും വിളിച്ചു. അവര്‍ ടെലിപ്പതിയില്‍ വിശ്വസിക്കുന്നവരായിരുന്നു. ഞാന്‍ രജനിയുടെ മനസിലേക്ക് ഫോക്കസ് ചെയ്ത് അദ്ദേഹത്തോട് ജനലിന്റെ അരികിലേക്ക് വരാന്‍ ആവശ്യപ്പെട്ടു.

    എന്നെ അകത്തേക്ക് വിളിപ്പിച്ചു

    ടെലിപ്പതി വര്‍ക്ക് ചെയ്‌തോ എന്നറിയില്ല (ഇല്ലെന്ന് എനിക്കുറപ്പാണ്). ഒരു മുതിര്‍ന്ന ജേണലിസ്റ്റ് രജനിയെ എന്റെ അവസ്ഥ അറിയിച്ചിരുന്നു. അതാകും വര്‍ക്ക് ചെയ്തത്. എന്തായാലും ഒരാള്‍ രാത്രി എട്ടുമണിയോടെ ജനലിന്റെ അരികിലെത്തി. പത്ത് മിനുറ്റ് കഴിഞ്ഞ് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പുറത്ത് വന്ന് സര്‍ ആളുകള്‍ കാത്തു നില്‍ക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്നും ദയവ് ചെയ്ത് പോകണമെന്നും പറഞ്ഞു. ഇല്ല, എനിക്ക് കല്യാണം കഴിക്കാന്‍ പോകണം അദ്ദേഹത്തോട് പുറത്ത് വരാന്‍ പറയു എന്ന് ഞാന്‍ പറഞ്ഞു. അയാള്‍ പോയി രജിനികാന്തിനോട് ഇത് തന്നെ പറഞ്ഞു. അഞ്ച് മിനുറ്റ് കഴിഞ്ഞ് എന്നെ അകത്തേക്ക് വിളിപ്പിച്ചു.

    Recommended Video

    ദളപതിയില്‍ തുടങ്ങിയ സൗഹൃദം കാത്തുസൂക്ഷിച്ച് മമ്മൂക്ക | FilmiBeat Malayalam
    ഇരിക്കാന്‍ പറഞ്ഞു

    രജിനികാന്ത് എന്നോട് ആദ്യം ചോദിച്ചത് എപ്പോഴാണ് കല്യാണം എന്നായിരുന്നു. ഞാന്‍ ഈ ഇന്റര്‍വ്യു എനിക്ക് അത്യാവശ്യമാണെന്ന് വിശദീകരിച്ചു കൊടുത്തു. ഒന്ന് ചിന്തിച്ച ശേഷം അദ്ദേഹം എന്നോട് ഇരിക്കാന്‍ പറഞ്ഞു. എനിക്കത് വിശ്വസിക്കാന്‍ സാധിക്കുമായിരുന്നില്ല. രജിനികാന്തിന് അരികില്‍ ഇരിക്കാനോ? മനസില്‍ ലഡ്ഡു പൊട്ടി. അദ്ദേഹം ഇരുന്ന് നല്ലൊരു ഇന്റര്‍വ്യു നല്‍കി. ചിലപ്പോള്‍ പുതിയ ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് അദ്ദേഹം ഇന്റര്‍വ്യു നല്‍കിയത് അന്നാദ്യമായിട്ടായിരിക്കണം. എന്റെ എല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം നല്‍കി. അഭിമുഖത്തിന് ശേഷം എന്റെ വരനെ കുറിച്ച് ചോദിച്ചു. അദ്ദേഹം വലിയ രജിനികാന്ത് ആരാധകനാണ് അതുകൊണ്ട് ഒരു ഓട്ടോഗ്രാഫ് തരണമെന്ന് ഞാന്‍ പറഞ്ഞു, ഒപ്പം പാലക്കാട് സമയത്ത് തന്നെ ഞാന്‍ എത്തുമോ എന്ന് ആശങ്കപ്പെട്ടിരുന്നയാളും.

    അര്‍ണബിന്റെ ഒമ്പത് മണി ഷോയ്ക്ക് മുമ്പ് തന്നെ എന്റെ അഭിമുഖം കിട്ടി. ഞാന്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തു. അടുത്ത ദിവസം സിനിമയുടെ റിലീസ് കവര്‍ ചെയ്തു. പക്ഷെ മറ്റൊരു ചെറിയ പ്രശ്‌നമുണ്ടായിരുന്നു. ഞാന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല. വിഗ്നേഷില്‍ നിന്നും വിമാനടിക്കറ്റിനുള്ള പണം കടം വാങ്ങാന്‍ പറ്റില്ലായിരുന്നു. എങ്ങനെയോ ജൂണ്‍ 16ന് വെയിറ്റിംഗ് ലിസ്റ്റില്‍ കയറിപ്പറ്റി. അങ്ങനെ കല്യാണത്തിന്റെ തലേദിവസം ഞാന്‍ എത്തിച്ചേര്‍ന്നു.

    Read more about: rajinikanth
    English summary
    Journalist Recalls How She Waited Rajinikanth Outside His Home For An Interview, Read More In Malayalam Here
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X