തൊമ്മനും മക്കളും സിനിമയിലെ ആ സീൻ മാറ്റിയത് മമ്മൂക്ക പറഞ്ഞിട്ടാണ്: ജുബിൽ രാജൻ പി. ദേവ്

ഷാഫിയുടെ സംവിധാനത്തിൽ 2005ൽ പുറത്തിറങ്ങിയ ആക്ഷൻ കോമഡി മൂവിയാണ് തൊമ്മനും മക്കളും. ചിത്രത്തിന്റെ ഏറ്റവും മർമ പ്രധാന കഥാപാത്രം തൊമ്മൻ എന്ന രാജൻ പി ദേവ് ചെയ്ത വേഷമാണ്. 2000 നു ശേഷം അദ്ദേഹത്തിന്റെ സിനിമകൾ കൂടുതലും കോമഡി, അല്ലെങ്കിൽ സപ്പോർട്ടിം​ഗ് റോളുകൾ ആയിരുന്നു. എന്നാൽ ഇതിലെ തൊമ്മൻ എന്ന കഥാപാത്രം വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടിയത് ആയിരുന്നു.

തൊമ്മനും മക്കളും പക്കാ കോമഡി ജോണറിൽ തന്നെയാണ് തുടങ്ങുന്നത്. എന്നാൽ ഏകദേശം ആദ്യ പകുതിക്കു ശേഷം സിനിമയുടെ സ്വഭാവം മാറുന്നുണ്ട്. അതു പോലെയാണ് രാജൻ പി. ദേവിന്റെ കഥാപാത്രവും. കോമഡിക്കൊപ്പം ഇമോഷണൽ സീനുകളും അതി ​ഗംഭീരമായിട്ടാണ് അദ്ദേഹം അവതരിപ്പിച്ചത്. അത്തരത്തിൽ മമ്മൂട്ടിയുമൊത്തുള്ള ഒരു ഇമോഷണൽ രം​ഗത്തെ കുറിച്ച് കൗമുദി മൂവിസിലൂടെ സംസാരിക്കുകയാണ് രാജൻ പി. ദേവിന്റെ മകൻ ജുബിൽ രാജൻ പി. ദേവ്.

rajan p dev

"തൊമ്മനും മക്കളും സിനിമയിലെ പ്രധാന സീനുകളിലൊന്നാണ് ക്ലൈമാക്സിനോട് അടുത്തുള്ള ആ ഇമോഷണൽ സീൻ. അതിൽ മമ്മൂക്കയും രാജൻ പി. ദേവും തമ്മിലുള്ള സീനായിരുന്നു പ്രധാനം. സത്യത്തിൽ ഇരുവരും തമ്മിലുള്ള ഒരു ഫൈറ്റ് സീൻ ആയിരുന്നു സിനിമയിൽ ഉണ്ടായിരുന്നത്. അത് മാറ്റാൻ പറഞ്ഞത് മമ്മൂക്കയാണ്. കാരണം, അത്രയും നാൾ സ്നേഹത്തോടെ കഴിഞ്ഞ അപ്പനും മോനും പെട്ടെന്ന് തമ്മിലടിച്ചാൽ പ്രേക്ഷകർക്ക് അത് ദഹിക്കില്ലെന്നാണ് മമ്മൂക്ക പറഞ്ഞത്."

"അതിന് പകരം തൊമ്മൻ തല്ലാൻ വരുമ്പോൾ കൈ തടഞ്ഞിട്ട് ഞാൻ അപ്പന്റെ സ്വന്തം മോനല്ലാത്തതു കൊണ്ടല്ലേ എന്നെ തല്ലുന്നത്. എന്നെ തല്ലിക്കോ എന്നതായിരുന്നു. സത്യത്തിൽ വല്ലാതെ ഇമ്പാക്ട് ഉണ്ടാക്കിയ ഡയലോ​ഗ് തന്നെയായിരുന്നു അത്. അതിലൂടെ വല്ലാത്തൊരു ഇമോഷണൽ സീനും കിട്ടി. ഒരുപക്ഷേ പഴയ രീതിയിൽ എടുത്തിരുന്നെങ്കിൽ ഇത്രക്കും ഇമ്പാക്ട് ഉണ്ടാവില്ല. ശരിക്കും മമ്മൂക്കയും ലാലും ചെയ്ത ശിവനും സത്യനും തൊമ്മന്റെ മക്കളായി മാറിയ പോലെയാണ് സിനിമ കാണുമ്പോൾ നമുക്ക് തോന്നുന്നത്. അവരെ മാത്രമേ സിനിമയിലുടനീളം കാണാനും സാധിക്കൂ." ജുബിൽ രാജൻ പി. ദേവ് പറഞ്ഞു.

rajan p dev

ആ കാലത്ത് വലിയ ഹിറ്റായി മാറിയ കോംബോ ആയിരുന്നു ലാൽ-മമ്മൂട്ടി- രാജൻ പി. ദേവ്. മാത്രമല്ല ഇവർക്കൊപ്പമുള്ള സലീം കുമാറിന്റെ രാജാക്കണ്ണ് എന്ന കഥാപാത്രം ഇപ്പോഴും ചിരി പടർത്തുന്നതാണ്. സിനിമയിലെ ചില സീനുകളിൽ ഇവരെ മൂന്നു പേരെയും സൈഡ് ആക്കിയ പ്രകടനമായിരുന്നു സലീം കുമാറിന്റേത്. രാജൻ പി. ദേവിന്റെ കഥാപാത്രത്തിലെ ഏറ്റവും വലിയ കാര്യം എന്തെന്നാൽ തൊമ്മന്റെ ഇമോഷണൽ സീനുകൾ പോലും കാണുന്ന പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിട്ടുണ്ട്. അതുപോലെ കോമഡി സീനുകളിൽ അദ്ദേഹം ചുമ്മാ വന്ന് നിൽക്കുമ്പോൾ പോലും ചിരിപ്പിക്കുകയും ചെയ്തു.

സലീം കുമാർ, കലാശാല ബാബു, സിന്ധു മേനോൻ, ലയ എന്നിവരാണ് മറ്റു പ്രധാന വേഷത്തിലെത്തിയത്. തൊമ്മനും മക്കളും തമിഴിൽ മജ എന്ന പേരിൽ ഷാഫി റീമേക്ക് ചെയ്തിരുന്നു. വിക്രം, പശുപതി, മണിവണ്ണൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. കാമനണ്ണ മക്കളു എന്ന പേരിൽ കന്നടയിലും ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്.

More from Filmibeat

Read more about: mammooty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X