ഭയങ്കര ചീപ്പായിപ്പോയി, പറഞ്ഞ ടോണ്‍ മാറിപ്പോയി; പെപ്പയോടും കുടുംബത്തോടും മാപ്പ് പറഞ്ഞ് ജൂഡ്

നടന്‍ ആന്റണി വര്‍ഗ്ഗീസിനെതിരെ നടത്തിയ ആരോപണത്തില്‍ മാപ്പുമായി സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. പെപ്പെ സിനിമ ചെയ്യാന്‍ പണം വാങ്ങിയ ശേഷം പിന്മാറിയെന്നായിരുന്നു ജൂഡിന്റെ ആരോപണം. അഡ്വാന്‍സ് തുകയ്ക്ക് പെങ്ങളുടെ കല്യാണം നടത്തിയ ശേഷമാണ് പെപ്പെ പിന്മാറിയതെന്നായിരുന്നു ഒരു അഭിമുഖത്തില്‍ ജൂഡ് പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ ജൂഡിന് മറുപടിയുമായി പെപ്പെ എത്തിയിരുന്നു. ഇതോടെയാണ് ജൂഡ് മാപ്പ് ചോദിച്ചത്.

റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജൂഡ് പ്രതികരിച്ചത്. തന്റെ ടോണ്‍ മാറിപ്പോയതാണെന്നും തന്റെ ഉള്ളില്‍ ദേഷ്യമില്ലായിരുന്നുവെന്നുമാണ് ജൂഡ് പറഞ്ഞത്. അതേസമയം പണം തിരികെ നല്‍കി ഒരു കൊല്ലത്തിന് ശേഷമാണ് പെങ്ങളുടെ കല്യാണം നടന്നതെന്ന് നേരത്തെ പെപ്പെ വ്യക്തമാക്കിയിരുന്നു. ജൂഡിനെതിരെ തന്റെ അമ്മ പരാതി നല്‍കുമെന്നും പെപ്പെ അറിയിച്ചിരുന്നു.

Antony Varghese

''ഞാനങ്ങനെ വായിലെ നാവ് കൊണ്ട് ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. മിനിഞ്ഞാന്ന് ഒരു അഭിമുഖത്തില്‍ പാവം പെപ്പയെ പറഞ്ഞിരുന്നു. അതിന്റെ കുറ്റബോധത്തിലാണ് ഞാന്‍ ഇരിക്കുന്നത്. അവന്‍ പെങ്ങളുടെ കല്യാണം നടത്തിയത് സിനിമയ്ക്ക് അഡ്വാന്‍സ് വാങ്ങിയ കാശിനാണെന്ന് പറഞ്ഞു. സത്യമാണോന്ന് പോലും എനിക്കറിയാത്ത കാര്യമായിരുന്നു. അവന്റെ പെങ്ങളുടെ കല്യാണം നടന്നിരുന്നു ആ സമയത്ത്. അപ്പോള്‍ ഞാന്‍ കരുതി ആ കാശു കൊണ്ടാണെന്ന്. എന്നിട്ട് ആ കാശ് നിര്‍മ്മാതാവിന് തിരിച്ചു കൊടുത്തത്. പറഞ്ഞ ടോണും മാറിപ്പോയി, പറഞ്ഞ കാര്യവും വേണ്ടായിരുന്നു. അവന്റെ പെങ്ങള്‍ക്കും കുടുംബത്തിനുമൊക്കെ ഒരുപാട് വിഷമമായിട്ടുണ്ടാകും. ഉറപ്പായിട്ടും ആയിട്ടുണ്ടാകും. ഞാന്‍ അവരോട് മാപ്പ് പറയുകയാണ്'' എന്നാണ് ജൂഡ് പറഞ്ഞത്.

ഞാന്‍ അവരെ വിൡച്ചിരുന്നു. ഇത് പറയാനായിട്ട്. പക്ഷെ അവരുടെ ഫോണ്‍ കിട്ടിയില്ല. എങ്ങനെ എടുക്കാനാണ്. ഇത്രയും പറഞ്ഞിട്ട് ഒരാള് വിളിച്ചിട്ട് സമയത്ത് ആര് എടുക്കാനാണ്. പേര് പറയണ്ടായിരുന്നു. ഞാനാ നിര്‍മ്മാതാവിനെ മാത്രമാണ് ഓര്‍ത്തത്. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും പിള്ളേരുമൊക്കെ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് ഓര്‍ത്തപ്പോള്‍ അത്രയെങ്കിലും ഞാന്‍ പറയണ്ടേ എന്ന് ഓര്‍ത്ത് പറഞ്ഞതാണ്. ഉള്ളിലില്ലാത്ത ദേഷ്യമായിരുന്നു പുറത്ത് വന്നത്. എനിക്കൊരു ദേഷ്യവുമുണ്ടായിരുന്നില്ല. ഭയങ്കര ചീപ്പായിപ്പോയി, മോശമായിപ്പോയി എന്നും ജൂഡ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പത്രസമ്മേളനത്തിലൂടെയാണ് പെപ്പെ മറുപടി നല്‍കിയത്. താന്‍ പണം തിരികെ നല്‍കിയതിന്റെ തെളിവടക്കം പെപ്പെ പുറത്ത് വിടുകയും ചെയ്തിരുന്നു. പിന്നാലെ ഫെയ്‌സ്ബുക്കിലൂടെയും പെപ്പെ പ്രതികരിക്കുകയുണ്ടായി. സിനിമയുടെ വിജയം തന്നെ നശിപ്പിക്കാനായി ഉപയോഗിക്കുകയാണ് ജൂഡ് എന്നാണ് പെപ്പെ പറഞ്ഞത്.

''എനിക്കെതിരെ ജൂഡേട്ടന്‍ സോഷ്യല്‍ മീഡിയയില്‍ രണ്ടു ദിവസം മുന്‍പേ നടത്തിയ പ്രസ്താവനകള്‍ നിങ്ങള്‍ കണ്ടതാണല്ലോ, അതിനുള്ള എല്ലാ
മറുപടിയും ഇന്ന് രാവിലെ പറഞ്ഞതാണ് , പക്ഷെ പെങ്ങളുടെ കല്യാണത്തിനെ പറ്റി പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ ഇവിടെ കൂടി പറയണമെന്നു തോന്നി.. ജൂഡേട്ടന്‍ പറഞ്ഞ നിര്‍മ്മാതാവ് തന്ന കാശ് തിരിച്ചു കൊടുത്തത് 2020 ജനുവരി27 ന് ( 27-01-2020) പിന്നെ എന്റെ സഹോദരിയുടെ കല്യാണം നടന്നത് 2021 ജനുവരി 18 നു (18-01-2021) . ഒരു വര്ഷം മുന്‍പേ തിരികെ കൊടുത്ത കാശ് വച്ച് എങ്ങനെയാണ് ഞാന്‍ പെങ്ങളളുടെ കല്യാണം നടത്തിയത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല'' എന്നായിരുന്നു പെപ്പെ പറഞ്ഞത്.

Antony Varghese

''കാശ് തിരികെ കൊടുത്ത തീയതിയും പെങ്ങളുടെ കല്യാണം നടന്ന തീയതിയും തെളിയിക്കുന്ന സ്‌ക്രീന്‍ ഷോട്ട് ഇതോടൊപ്പം കൊടുക്കുന്നു.
ടൈം ട്രാവല്‍ സ്റ്റോറിയില്‍ സത്യം ഉണ്ടെന്ന് തോന്നുന്നു അങ്ങനെ ആണല്ലോ ഇവിടെ നടനിരിക്കുന്നത്. ആ കല്യാണം നടത്തിയതില്‍ ഏറിയ പങ്ക് വര്‍ഷങ്ങളോളം എന്റെ അപ്പയും അമ്മയും കഷ്ടപെട്ട് ഉണ്ടാക്കിയ കാശ് തന്നെയാണ് , വളരെ ചെറിയ പങ്ക് മാത്രമേ ഞാനും പെങ്ങളും ചിലവഴിച്ചു കാണൂ'' എന്നും പെപ്പെ കുറിപ്പില്‍ പറയുന്നു.

''അങ്ങനെ ഉള്ളപ്പോള്‍ ഞാന്‍ ഇതെങ്കിലും പറഞ്ഞില്ലേല്‍ അവരോടു ചെയ്യുന്ന തെറ്റല്ലേ ?? പിന്നെ എന്തെങ്കിലും അറിഞ്ഞു കഴിഞ്ഞാല്‍ കുടുംബത്തെ മൊത്തം ആക്ഷേപിക്കുന്നത് അത്ര നല്ലതല്ല,ഇത്രയും ദിവസം എന്റെ ഭാര്യയുടെയും പെങ്ങളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി അവര്‍ കേട്ട അനാവശ്യങ്ങള്‍ കുറച്ചൊന്നും അല്ലാ. ദയവു ചെയ്തു അവരെ വെറുതെ വിടൂ. പിന്നെ എന്തുകൊണ്ടാണ് ആ പടത്തില്‍നിന്ന് മാറിയത് എപ്പോഴാണ് മാറിയത് എന്നുള്ള കാര്യങ്ങള്‍ എല്ലാം രാവിലെ പറഞ്ഞു കഴിഞ്ഞു. അതുകൊണ്ട് കൂടുതല്‍ കാര്യങ്ങളിലേക്ക് ഞാന്‍ കെടക്കുന്നില്ല, ഒന്നേ പറയാന്‍ ഒള്ളൂ എനിക്കെതിരെ എന്തും പറഞ്ഞോളൂ പക്ഷെ എന്റെ കുടുംബത്തെ വിട്ടേക്കൂ. ഇതൊരു അപേക്ഷയണ്'' എന്ന് പറഞ്ഞാണ് പെപ്പെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

More from Filmibeat

Read more about: antony varghese jude antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X