69ാമത് ഫിലിം ഫെയർ, മികച്ച സിനിമ 2018: പുരസ്കാര വേദിയിൽ വയനാട്ടിലെ ദുരന്തത്തെ കുറിച്ച് ജൂഡ് ആന്റണി
69ാമത് സൗത്ത് ഫിലിം ഫെയർ അവാർഡുകൾ പ്രഖ്യാപിച്ചു. ഇത്തവണ ഹൈദരബാദിൽ വെച്ചായിരുന്നു അവാർഡ് നിശ ഉണ്ടായിരുന്നത്. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡുകളിൽ ഒന്നാണ് സൗത്ത് ഫിലിം ഫെയർ. മലയാളത്തിന് മികച്ച പുരസ്കാരങ്ങൾ നേടാൻ സാധിച്ചു. മലയാള സിനിമയിൽ നിന്ന് മമ്മൂട്ടി ഉൾപ്പെടെ പ്രമുഖ താരങ്ങളെല്ലാം അവാർഡ് ഷോയിൽ പങ്കെടുത്തു. മലയാളത്തിലെ മികച്ച സിനിമക്കുള്ള അവാർഡ് നേടിയത് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത '2018'നാണ്.
അർഹതയുള്ള അവാർഡ് തന്നെയാണ് 2018 നേടിയിരിക്കുന്നത്. ബെസ്റ്റ് ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ ഓസ്കാർ അവാർഡിലേക്ക് ഇന്ത്യയുടെ ഒഫീഷ്യൽ എൻ്ഡ്രി ആയിരുന്നു 2018 സിനിമ. അത്രയും മികച്ച രീതിയിൽ എടുത്ത ചിത്രമായിരുന്നു. 2018ൽ കേരളം നേരിട്ട പ്രളയത്തെ കുറിച്ചായിരുന്നു ചിത്രം കഥ പറഞ്ഞത്. മികച്ച സിനിമക്കുള്ള അവാർഡ് വാങ്ങാൻ വന്ന ഈ നിമിഷവും ജൂഡ് ആന്റണി കേരളത്തെ ഉള്ളുലച്ച വേദനയിൽ നിൽക്കുകയാണ്. ജൂഡ് ആന്റണിയുടെ വാക്കുകൾ ഇങ്ങനെ.

"ഇത്രയും വലിയ താരങ്ങൾക്കു മുന്നിൽ വെച്ച് അവാർഡ് വാങ്ങാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. മാത്രമല്ല ഹൈദരബാദിൽ വെച്ച് ഈ അവാർഡ് നേടിയതിലും സന്തോഷം. കാരണം എന്റെ സിനിമ 2018 ന്റെ പല ഭാഗങ്ങളും ഹൈദരബാദിൽ വെച്ചാണ് ഷൂട്ട് ചെയ്തത്. ഈ സിനിമ എല്ലാവർക്കും ഒരേ പോലെ ഇഷ്ടപ്പെട്ടതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. നിങ്ങൾക്ക് എല്ലാവർക്കും അറിയാം 2018 എന്ന ഈ സിനിമ കേരളത്തിൽ ഉണ്ടായ പ്രളയത്തെ ആസ്പതമാക്കി എടുത്തതാണ് എന്ന്."
"ഞാനും ഇതിൽ അഭിനയിച്ച പല താരങ്ങളും 2018ലെ ആ പ്രളയത്തെ അതിജീവിച്ചവരാണ്. അതിനാൽ തന്നെ ഈ ഒരു വിഷയത്തെ സംബന്ധിച്ച് ഞങ്ങൾക്ക് ഒരു സിനിമ ചെയ്യണമെന്നും പ്രേക്ഷകരിലേക്ക് അതൊരു മെസേജ് പോലെ എത്തിക്കണമെന്നും ഞങ്ങൾ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ നിർഭാഗ്യവശാൽ വീണ്ടും അത്തരമൊരു ദുരന്തമുഖമാണ് കേരളം നേരിട്ടിരിക്കുന്നത്. വയനാട്ടിലെ ഈ അപകടത്തെ കുറിച്ച് നിങ്ങൾക്കെല്ലാവർക്കും അറിയാമെന്ന് കരുതുന്നു."
"അതിനാൽ എനിക്ക് ഒരു അപേക്ഷ മാത്രമേ ഉള്ളൂ വയനാട്ടിലെ ജനങ്ങളെ സഹായിക്കുക, അവരെ സപ്പോർട്ട് ചെയ്യുക. എന്റെ ഈ അവാർഡ് ഞാൻ മലയാളികൾക്കു വേണ്ടി സമർപ്പിക്കുന്നു." ജൂഡ് ആന്റണി അവാർഡിന്റെ സന്തോഷത്തിലും വയനാട്ടിലെ ഉരുൾപൊട്ടലിന്റെ നടുക്കത്തിലാണ് ഇപ്പോഴും.

അവിടുത്തെ ജനങ്ങളെ ചേർത്തു പിടിക്കണമെന്നാണ് ജൂഡ് അവാർഡ് വാങ്ങിയ ശേഷം വേദിയിൽ നിന്നു കൊണ്ട് പറഞ്ഞത്. ജൂഡിനൊപ്പം പുരസ്കാര വേദിയിൽ നടി ഐശ്വര്യ രാജേഷും ഉണ്ടായിരുന്നു. ഫിലിം ഫെയർ ഫേസ്ബുക്ക് പേജിലൂടെയാണ് ജൂഡ് ആന്റണിയുടെ ഈ വാക്കുകൾ ശ്രദ്ധേയമായത്.
2023ലാണ് ജൂഡ് 2018 എന്ന ചിത്രം പുറത്തിറക്കുന്നത്. വിലയൊരു താരനിര ഉണ്ടായിരുന്ന ചിത്രം കൂടിയാണ് 2018. ഒരുപക്ഷേ 2019ൽ റിലീസ് ചെയ്ത വൈറസിനു ശേഷമാണ് ഇത്രയും താരങ്ങൾ ഒരുമിച്ചുള്ള ഒരു സിനിമ അതും കേരളം സാക്ഷ്യം വഹിച്ച മറ്റൊരു ദുരന്തം. ഇന്ന് വയനാടും അത്തരമൊരു ദുരിത ജീവിതത്തിലൂടെ കടന്നു പോകുമ്പോൾ പുരസ്കാരം നേടിയ താരങ്ങളെല്ലാം വയനാട്ടിലെ ജനങ്ങൾക്കു വേണ്ടി സംസാരിക്കുന്നു.


Click it and Unblock the Notifications











