അമലിന്റെ വേറെ സിനിമയില്‍ അഭിനയിച്ചേനെ; അമ്മയ്ക്ക് കാന്‍സര്‍ ആയതോടെ ഒഴിവാക്കി: ജ്യോതിര്‍മയി

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ജ്യോതിര്‍മയി. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബൊഗെയ്ന്‍വില്ല എന്ന ചിത്രത്തിലൂടെയാണ് ജ്യോതിര്‍മയിയുടെ തിരിച്ചുവരവ്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്ന സിനിമ ഈ ആഴ്ചയാണ് ബോക്‌സ് ഓഫീസിലേക്ക് എത്തുക. ആരാധകര്‍ ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

അതേസമയം താന്‍ എവിടേക്കും പോയിട്ടില്ല, തന്നെ ആരും അന്വേഷിച്ചിരുന്നില്ല എന്നതാണ് ഇടവേളയുടെ കാരണമായി ജ്യോതിര്‍മയി പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മന്‌സ തുറന്നത്. ജ്യോതിര്‍മയിയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

jyothirmayi

''എവിടെയായിരുന്നു ഇത്രയും കാലം എന്ന ചോദ്യം ഞാന്‍ കേള്‍ക്കുന്നുണ്ട്. പതിനൊന്ന് വര്‍ഷത്തിലധികമായി ഏതെങ്കിലുമൊരു സിനിമയുടെ ഭാഗമായിട്ട്. എവിടേയും പോയില്ല, ഞാനിവിടെയൊക്കെത്തന്നെ ഉണ്ടായിരുന്നു. അഭിനയം അവസാനിപ്പിച്ചെന്നോ ഇനി സിനിമ ചെയ്യില്ലെന്നോ എവിടേയും പറഞ്ഞിട്ടില്ല. അധികമാരും എന്നെ അന്വേഷിച്ചില്ല. വിൡച്ചില്ല. ഇടയ്ക്ക് ഒന്ന് രണ്ട് പ്രൊജക്ടുകള്‍ വന്നു. ചില കഥകള്‍ കേള്‍ക്കുകയും ചെയ്തു. പക്ഷെ എന്തുകൊണ്ടോഇഷ്ടം തോന്നിയില്ല.

ഇടവേളയ്ക്ക് ശേഷം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ നല്ലൊരു കഥാപാത്രത്തിന്റെ കൂട്ടുവേണമെന്ന് മനസ് ആഗ്രഹിച്ചു. ആവര്‍ത്തന വിരസമായ വേഷങ്ങള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. വ്യത്യസ്തമായൊരു വേഷത്തിനുള്ള കാത്തിരിപ്പ് ഇങ്ങനെ നീണ്ടു.'' എന്നാണ് ജ്യോതിര്‍മയി പറയുന്നത്.

സിനിമയില്‍ നിന്നും വിട്ടു നിന്ന സമയത്തെല്ലാം ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്നിട്ടുണ്ട്. അവതരിപ്പിച്ച വേഷങ്ങളും എന്റെ യഥാര്‍ത്ഥ ജീവിതവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇടപെടലുകള്‍, കാഴ്ചപ്പാടുകള്‍, വസ്ത്രധാരണം, മൊത്തത്തിലുള്ള ലുക്ക് എല്ലാം സിനിമകളില്‍ കണ്ടതില്‍ നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. ഇത് ഇന്നയാളാണല്ലോ എന്ന് ചിലരൊക്കെ മനസിലാക്കി. മറ്റ് ചിലര്‍ കാണാന്‍ നടി ജ്യോതിര്‍മയിയെപ്പോലെയുണ്ടെന്ന് പറഞ്ഞു. എല്ലാം ഞാന്‍ ചിരിച്ചു കൊണ്ട് ആസ്വദിക്കുകയായിരുന്നുവെന്നും താരം പറയുന്നു.

ബോഗെയ്ന്‍വില്ലയില്‍ ഞാന്‍ അഭിനയിക്കണമെന്ന് അമലിന്റെ നിര്‍ബന്ധമായിരുന്നു എന്നാണ് താരം പറയുന്നത്. താരമൂല്യമുള്ളൊരു നടിയെ ഉള്‍പ്പെടുത്തി സിനിമ ചെയ്യുന്നതല്ലേ നല്ലതെന്ന എന്റെ ചോദ്യത്തെ അമ്മ തുടക്കത്തിലേ തള്ളിക്കലഞ്ഞുവെന്നാണ് ജ്യോതിര്‍മയി പറയുന്നത്. ജ്യോതി ചെയ്തില്ലെങ്കില്‍ മറ്റൊരാളെ വച്ച് ചെയ്യുകയില്ലെന്ന് അമല്‍ തറപ്പിച്ചു പറഞ്ഞു. ഞാന്‍ വീണ്ടും അഭിനയിച്ചു കാണണമെന്ന് എന്റെ അമ്മയും ഏറെ ആഗ്രഹിച്ചിരുന്നു. അമ്മയുടേയും അമലിന്റേയും നിരന്തര പ്രോത്സാഹനമാണ് എന്നെ ഈ സിനിമയിലേക്ക് എത്തിച്ചതെന്നും താരം പറയുന്നു.

jyothirmayi

അതേസമയം, ബോഗെയ്ന്‍വില്ലയ്ക്ക് മുമ്പ് അമലിന്റെ തന്നെ മറ്റൊരു പ്രൊജക്ടിന്റെ ഭാഗമാകാന്‍ ഒരുങ്ങിയിരുന്നു. ആ സമയത്താണ് അമ്മയ്ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. അതോടെ അത് ഒഴിവാക്കിയെന്നാണ് താരം പറയുന്നത്. ആറു മാസം മുമ്പ് അമ്മ ഞങ്ങളെ വിട്ടുപോയി. അവസാനകാലത്തെല്ലാം അമ്മ എനിക്കൊപ്പം തന്നെയായിരുന്നു. ജീവിതത്തില്‍ എന്നും ഓര്‍ക്കുന്ന നിമിഷങ്ങളാണ് അതെല്ലാം എന്നും ജ്യോതിര്‍മയി കൂട്ടിച്ചേര്‍ക്കുന്നു.

ഒക്ടോബര്‍ 17 നാണ് ബൊഗെയ്ന്‍വില്ലയുടെ റിലീസ്. ചിത്രത്തില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചുവടുവെക്കുന്ന സ്തുതി ഗാനം വൈറലായി മാറിയിരുന്നു. വീണ നന്ദകുമാര്‍, ഷറഫുദ്ദീന്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. ലാജോ ജോസിന്റെ റൂത്തിന്റെ ലോകം നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read more about: jyothirmayi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X