പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്; അച്ഛന്‍ പറഞ്ഞത് രക്തത്തില്‍ അലിഞ്ഞിരിക്കുകയാണ്
ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ജ്യോതിര്‍മയി. പത്ത് വര്‍ഷത്തിലധികമായി സിനിമാ ലോകത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്ന ജ്യോതിര്‍മയി സ്വപ്‌നതുല്യമായൊരു തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്ത ബൊഗെയ്ന്‍വില്ലയിലൂടെയാണ് ജ്യോതിര്‍മയിയുടെ തിരിച്ചുവരവ്.
രണ്ടാം വരവില്‍ രൂപത്തിലും ഭാവത്തിലും അടിമുടി മാറിയിട്ടുണ്ട് ജ്യോതിര്‍മയി. മുടി പറ്റ വെട്ടി, നര കയറിയ ജ്യോതിര്‍മയിയുടെ ലുക്ക് വൈറലായി മാറിയിരുന്നു. ചിത്രത്തിലെ സ്തുതി എന്ന പ്രൊമോ സോംഗിലെ ജ്യോതിര്‍മയിയുടെ ഡാന്‍സും വൈറലായി മാറിയിരുന്നു. സിനിമയില്‍ തന്റെ പ്രകടനം കൊണ്ട് ഞെട്ടിക്കുകയും ചെയ്തു ജ്യോതിര്‍മയി. സിനിമ കണ്ടിറങ്ങിയവരെല്ലാം സംസാരിക്കുന്നത് ജ്യോതിര്‍മയിയുടെ പ്രകടനത്തെക്കുറിച്ചാണ്.

ഇപ്പോഴിതാ തന്റെ അച്ഛനേയും അമ്മയേയും കുറിച്ച് ജ്യോതിര്‍മയി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. തന്റെ പ്രോചദനം അച്ഛനും അമ്മയുമാണെന്നാണ് ജ്യോതിര്‍മയി പറയുന്നത്. മിഡില്‍ ക്ലാസ് വ്യക്തികളായ അവരാണ് പണത്തേക്കാള്‍ പ്രാധാന്യം സന്തോഷങ്ങള്‍ക്ക് നല്‍കാന്‍ തന്നെ പ്രരിപ്പിക്കുന്നതെന്നാണ് ജ്യോതിര്‍മയി പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജ്യോതിര്‍മയി. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''അച്ഛന്‍ ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രി ചെയ്യാന്‍ തുടങ്ങുന്ന സമയത്താണ് മരിക്കുന്നത്. അച്ഛനുമായി വളരെ അടുത്ത ബന്ധമായിരുന്നു എനിക്കുണ്ടായിരുന്നത്. എന്ത് ചെയ്യുമ്പോഴും നമ്മുടെ നൂറ് ശതമാനവും നല്‍കി, ആത്മാര്‍ത്ഥമായി തന്നെ ചെയ്യണം എന്ന് പഠിപ്പിച്ചത് അച്ഛനാണ്. അത് കുറേക്കാലം കഴിഞ്ഞാലും മറക്കാതെ രക്തത്തിലെന്നത് പോലെ എന്നില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. എത്രത്തോളം വിജയകരമാകുമെന്ന് അറിയില്ലെങ്കിലും എപ്പോഴും അതിനാണ് ശ്രമിക്കാറുള്ളത്. ബൊഗെയ്ന്‍വില്ല ഞാന്‍ നല്‍കിയ എഫേര്‍ട്ട് വെറുതെയായില്ലെന്ന വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു.'' ജ്യോതിര്‍മയി പറയുന്നു.
എന്റെ അമ്മ കുറേക്കാലം ഞാന്‍ എവിടെ പോയാലും കൂടെ തന്നെയുണ്ടാകും. എന്റെ സന്തത സഹചാരിയായിരുന്നു. കണക്ക് ട്യൂഷനൊക്കെ എടുക്കുമായിരുന്നു അമ്മ. അമ്മ അവിയലൊക്കെ ഉണ്ടാക്കുമ്പോള്‍ ഓരോ കഷണവും കൃത്യം അളവായിരിക്കും. സ്‌കെയില്‍ വച്ച് വരച്ചാണോ മുറിക്കുന്നതെന്ന് ഞങ്ങള്‍ ചോദിക്കുമായിരുന്നു. ഓരോന്നും കൃത്യമായി ചെയ്യണം എന്നാല്‍ മാത്രമേ അതിന്റേതായ സ്വാദുണ്ടാകൂവെന്നാണ് അമ്മ പറയുന്നത്. എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യണം, അങ്ങനെയുള്ള കണിശമൊക്കെയുണ്ടായിരുന്നു അമ്മയ്‌ക്കെന്നാണ് ജ്യോതിര്‍മയി പറയുന്നത്.
മിഡില്‍ ക്ലാസ് ആളുകളായിരുന്നു. അതുകൊണ്ട് തന്നെ ഇല്ലായ്മകളില്‍ വല്ലാത്ത വ്യാകുലതകളൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഞാന്‍ അവരെ കണ്ടിട്ടില്ല. ഉള്ളതില്‍ സന്തുഷ്ടരായിരുന്നു. എല്ലാ ആഘോഷങ്ങളും ഉണ്ടായിരുന്നു. അത് പണമെറിഞ്ഞുള്ള ആഘോഷങ്ങളായിരുന്നില്ല, എല്ലാവരും ചേര്‍ന്നുള്ള ആഘോഷങ്ങളായിരിക്കും. സന്തോഷം കണ്ടെത്തിയിരുന്നു. അതൊക്കെയാണ് ഞാന്‍ കാത്തുസൂക്ഷിക്കുന്നതും എന്നിലൂടെ മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിക്കുന്നതെന്നും ജ്യോതിര്‍മയി പറയുന്നു.
അതേസമയം ബോക്‌സ് ഓഫീസില്‍ മികച്ച വിജയമായി മുന്നേറുകയാണ് ബൊഗെയ്ന്‍വില്ല. ജ്യോതിര്‍മയി നായികയായി എത്തുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ലാജോ ജോസ് എഴുതിയ റൂത്തിന്റെ ലോകം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമയൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ജ്യോതിര്‍മയിയുടെ പ്രകടനവും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.


Click it and Unblock the Notifications











