ഞങ്ങള്‍ ഒരു ടീമായി മുന്നേറുന്നു! പ്രിയപ്പെട്ടവനോട് ചേര്‍ന്ന് നിന്ന് ജ്യോത്സന; 11 വര്‍ഷം പിന്നിട്ട് ദാമ്പത്യം
മലയാളികളുടെ പ്രിയപ്പെട്ട് ഗായികയാണ് ജ്യോത്സ്ന. വ്യത്യസ്തമായ ഗാനങ്ങളാണ് ജ്യോത്സനയുടേതായി പുറത്തുവന്നിട്ടുള്ളത്. മെലഡിയും അടിച്ചുപൊളി പാട്ടുമെല്ലാം ജ്യോത്സനയ്ക്ക് ഒരുപോലെ വഴങ്ങും. ഇത്രത്തോളം എനര്‍ജിയോടെ പാട്ടു പാടുന്ന ഗായികമാര്‍ കുറവാണെന്നാണ് ജ്യോത്സനയെക്കുറിച്ച് ആരാധകര്‍ പറയുന്നത്. പാട്ടില്‍ മാത്രമല്ല, റിയാലിറ്റി ഷോ വിധികര്‍ത്താവായും കയ്യടി നേടുകയാണ് ഇന്ന് ജ്യോത്സ്ന. ആല്‍ബം ഗാനങ്ങളുമായും എത്താറുണ്ട് ഈ ഗായിക.
സോഷയ്ല്‍ മീഡിയയിലും വളരെയധികം സജീവമാണ് ജ്യോത്സന. ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റും തന്റെ വിശേഷങ്ങള്‍ പങ്കിടാറുണ്ട് ജ്യോത്സ്ന. ഇപ്പോഴിതാ ജ്യോത്സനയുടെ പുതിയ പോസ്റ്റും ശ്രദ്ധ നേടുകയാണ്. തന്റെ വിവാഹ വാര്‍ഷിക ദിനത്തിലെ ജ്യോത്സ്നയുടെ പോസ്റ്റാണ് ആണ് വൈറളായി മാറിയിരിക്കന്നതു. അമ്മാവന്റെ മകനായ ശീകാന്തായിരുന്നു ജ്യോത്സ്നയെ വിവാഹം ചെയ്തത്. ഭര്‍ത്താവിനൊപ്പമുള്ള ചിത്രത്തോടെപ്പമാണ് ജ്യോത്സ്ന കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പിന്നാലെ ഇത് ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.

ഞങ്ങള്്# സ്‌നേഹിക്കുന്നുവെന്നാണ് ചി്ത്രം പങ്കുവച്ചു കൊണ്ട് ജ്യോത്സന കുറിച്ചത്. ഞങ്ങള്‍ സ്‌നേഹിക്കുന്നു, ഞങ്ങള്‍ അടി കൂടുന്നു, ഞങ്ങള്‍ ചിരിക്കുന്നു, ഞങ്ങള്‍ കരയുന്നു, ഞങ്ങള്‍ സംസാരിക്കുന്നു, ഞങ്ങള്‍ ശ്രമിക്കുന്നു, പിന്നെയും നാടകും തുടരുന്നുവെന്നാണ് ഗായിക കുറിച്ചിരിക്കുന്നത്. 11 വര്‍ഷവും പിന്നെ ഒരു കുഞ്ഞിന്റെ വരവും, ഇവിടെ ഞങ്ങള്‍ ഒരു ടീമായി മുന്നേറുകയാണെന്നും ജ്യോത്സന പറയുന്നു. ഹാപ്പി ആനിവേഴ്‌സറിയെന്നും ഇനിയും ഒരപാട് ദൂരം പോകാനുണ്ടെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. പിന്നാലെ ആരാധകരും താരങ്ങളുമെല്ലാം കമന്റുമായി എത്തിയിട്ടുണ്ട്.
ആര്‍ജെ മിഥുന്‍, രഞ്ജിനി ജോസ്, അനൂപ ശങ്കര്‍, ഇന്ദുമിഥുന്‍ തുടങ്ങി നിരവധി പേരാണ് ജ്യോത്സ്നയുടെ പോസ്റ്റിന് കമന്റുകളുമായെത്തിയിട്ടുള്ളത്. ആശംസ അറിയിച്ചവര്‍ക്ക് നന്ദി പറയുകയും ചെയ്യുന്നുണ്ട് ജ്യോത്സന. നേരത്തെ, പത്തുപത്തേയ്, അധികം പറഞ്ഞ് ഓവറാക്കുന്നത് ഇഷ്ടമല്ലെന്ന് അറിയാം, എന്നാലും ഐലവ് യൂ എന്ന് സ്വന്തം താടക എന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ജ്യോത്സന വാര്‍ഷിക പോസ്റ്റില്‍ കുറിച്ചത്. ആ പോസ്റ്റും വൈറലായി മാറിയിരുന്നു.
പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെയായി 2002ലായിരുന്നു ജ്യോത്സ്ന മലയാള സിനിമയിലേക്ക് ജ്യോത്സന എത്തുന്നത്. പിന്നീട് നമ്മള്‍ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന പാട്ടിലൂടെ ജ്യോത്സന മലയാളികളുടെ പ്രിയങ്കരിയായി മാറുകയും. ഇന്നും ആരാധകരുള്ള പാട്ടുളെിലൊന്നാണ് സുഖമാണീ നിലാവ്. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമാണ് ജ്യോത്സന ഇന്ന്. ടെലിവിഷന്‍ റിയാലിറ്റി ഷോയിലെ വിധികര്‍ത്താവായി തിളങ്ങുകയാണ് ജ്യോത്സന ഇന്ന്.
Recommended Video
സൂപ്പര്‍ 4ലെ പൊളി ജഡ്ജസില്‍ ഒരാളാണ് ജോ ബേബി എന്ന് ആരാധകര്‍ വിളിക്കുന്ന ജ്യോത്സന. റിമി ടോമി, വിധു പ്രതാപ് , സിതാര എന്നിവര്‍ക്കൊപ്പമാണ് ജ്യോത്സ്നയും ഷോയിലേക്ക് എത്തിയത്. മത്സരാര്‍ത്ഥികളോടുള്ള ഇവരുടെ പെരുമാറ്റവും പാട്ടിലെ വിശേഷങ്ങളുമെല്ലാം ആരാധകരുടെ ചര്‍ച്ചാ വിഷയമാണ്. പരിപാടിയില്‍ നിന്നുമുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. പാട്ടിന് പുറമെ സാമൂഹിക വിഷയങ്ങളിലുള്ള കുറിപ്പുകള്‍ പങ്കുവെച്ചും ജ്യോത്സന എത്താറുണ്ട്. താരത്തിന്റെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്.


Click it and Unblock the Notifications