ഞാന്‍ ബൈസെക്ഷ്വല്‍ ആണെന്ന് പറഞ്ഞപ്പോള്‍ പിന്തുണക്കാത്തവരുണ്ട്, മോശം കമന്റുകള്‍ കേട്ടു: അനഘ രവി

പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങളുമായി വിജയ യാത്ര തുടരുകയാണ് മമ്മൂട്ടി ച്ിത്രം കാതല്‍ ദ കോര്‍. ജ്യോതിക നായികയായ ചിത്രത്തിന്റെ സംവിധാനം ജിയോ ബേബിയാണ്. സ്വവര്‍ഗ്ഗ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം വലിയ ചര്‍ച്ചയായി മാറുകയാണ്. മമ്മൂട്ടിയുടെ പ്രകടനവും കയ്യടി നേടുകയാണ്.

കാവല്‍ ദ കോറിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ് യുവ നടി അനഘ രവി. നേരത്തെ ന്യൂ നോര്‍മല്‍ എന്ന ഹ്രസ്വ ചിത്രത്തിലൂടെ കയ്യടി നേടിയിരുന്നു അനഘ. കാതലില്‍ മമ്മൂട്ടിയുടേയും ജ്യോതികയുടേയും മകളായിട്ടാണ് അനഘയെത്തിയത്. ബൈസെക്ഷ്വല്‍ ആണ് താനെന്ന് നേരത്തെ തുറന്ന് പറഞ്ഞിട്ടുള്ള വ്യക്തി കൂടിയാണ് അനഘ. ഇപ്പോഴിതാ താന്‍ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും തന്റെ സെക്ഷ്വാലിറ്റിയെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് അനഘ.

Kaathal

കാതല്‍ ഇത്രയും വലിയ ചര്‍ച്ചയാകുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അനഘ പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനഘയുടെ പ്രതികരണം. എന്നാല്‍ സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്നു ഉറപ്പായിരുന്നു. കഥയും അത് അവതരിപ്പിച്ച രീതിയും ആളുകള്‍ സ്വീകരിക്കുമെന്നു തോന്നിയിരുന്നുവെന്നും അനഘ അഭിപ്രായപ്പെടുന്നു. തന്റെ കഥാപാത്രവും ഇത്ര നന്നായി സ്വീകരിക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നാണ് അനഘ പറയുന്നത്. തന്റെ ന്യു നോര്‍മല്‍ എന്ന ഹ്രസ്വ ചിത്രം കണ്ടാണ് ജിയോ ബേബി തന്നെ ചിത്രത്തിലേക്ക് വിളിക്കുന്നതെന്നും അനഘ പറയുന്നുണ്ട്.

കാതലിന്റെ പ്രമേയത്തെ അനുകൂലിക്കുന്നവര്‍ മാത്രമല്ല വിമര്‍ശിക്കുന്നവരുമുണ്ട്. ഇത്തരം അഭിപ്രായങ്ങളോടും അനഘ പ്രതികരിക്കുന്നുണ്ട്. എല്ലാവര്‍ക്കും സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എല്ലാ സിനിമയും എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നില്ല എന്നുമാണ് അനഘ പറയുന്നത്. കൂടാതെ തന്റെ കുടുംബത്തില്‍ത്തന്നെ സിനിമയോട് എതിര്‍പ്പുള്ളവരുണ്ടെന്നും അതൊക്കെ സ്വാഭാവികമാണെന്നും അനഘ പറയുന്നു.

അതേസമയം, ഞാന്‍ ബൈസെക്ഷ്വല്‍ ആണെന്ന് മുന്‍പു തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. എന്റെ പ്രതികരണത്തെ പിന്തുണയ്ക്കാത്തവരുണ്ടെന്നും അനഘ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ പിന്തുണച്ചിട്ടും അതിനെ അതിശയോക്തിയായി കാണുന്നവരുണ്ടെന്നും അനഘ പറയുന്നു. അപ്പോഴും അതിനെ നോര്‍മലൈസ് ചെയ്തിട്ടില്ലെന്നാണ് മനസ്സിലാകുന്നതെന്നും താരം അഭിപ്രായപ്പെട്ടു. തുറന്നു പറഞ്ഞപ്പോള്‍ ആദ്യമൊക്കെ എനിക്കു മോശം കമന്റുകള്‍ കേള്‍ക്കേണ്ടി വന്നിരുന്നുവെന്നും അനഘ വെളിപ്പെടുത്തുന്നു.

ചിലര്‍ക്ക് അംഗീകരിക്കാന്‍ മടിയുണ്ടാകും. അത്തരം അഭിപ്രായങ്ങളില്‍ വിഷമമൊന്നുമില്ല. അതേസമയം, ഞാന്‍ ഇങ്ങനെയാണെന്നു തിരിച്ചറിയുന്നതുവരെ അത്തരം റിലേഷന്‍ഷിപ്പിനെ വേറൊരു തലത്തിലാണ് കണ്ടിരുന്നതെന്നും അനഘ പറയുന്നു. ചിത്രത്തിലെ മമ്മൂട്ടിയുമായുള്ള അഭിനയത്തെക്കുറിച്ചും അനഘ പറയുന്നുണ്ട്.

Kaathal

ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിലെ രംഗമായിരുന്നു മമ്മൂട്ടിയ്‌ക്കൊപ്പം ആദ്യം ചിത്രീകരിച്ചത്. മമ്മൂക്കയുടെ കൂടെയുള്ള ആ സമയം മറക്കാനാകില്ല. ഒരു നിമിഷം കൊണ്ട് അദ്ദേഹം കഥാപാത്രത്തിലേക്കു മാറുന്നത് നേരില്‍ കണ്ടുവെന്നാണ് അനഘ പറയുന്നു. അതിനു തൊട്ടുമുന്‍പുവരെ ഞാന്‍ കണ്ടിരുന്ന ആളല്ല അപ്പോള്‍ അവിടെ ഇരിക്കുന്നത്. ശരിക്കും എന്റെ അപ്പയായി. കണ്ണിലെ തിളക്കം വരെ കാണാമായിരുന്നുവെന്നും അനഘ പറയുന്നു. അതൊരു മാജിക്കല്‍ മൊമന്റ് ആയിരുന്നുവെന്നാണ് അനഘ പറയുന്നത്. മമ്മൂട്ടിയ്ക്കും ജ്യോതികയ്ക്കും പുറമെ സുധി കോഴിക്കോടും കാതല്‍ ദ കോറില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

More from Filmibeat

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X