ജയേട്ടന്‍ മരിച്ചിട്ടൊന്നുമില്ല, ശബ്ദം നിലച്ചെന്നേയുള്ളൂ; വിങ്ങലോടെ കൈതപ്രം

ഭാവഗാനം നിലച്ചു. പ്രിയപ്പെട്ടവരില്‍ പ്രിയപ്പെട്ടവനായ പി ജയചന്ദ്രന് വിട ചൊല്ലി മലയാളം. ആറ് പതിറ്റാണ്ട് മലയാളി ജീവിത്തിന്റെ ഭാഗമായി മാറിയ ശബ്ദമാണ് ഇന്ന് നിലച്ചിരിക്കുന്നത്. ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണ് ഗാനരചയീതാവായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഏഷ്യാനെറ്റിനോ ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജയചന്ദ്രന്‍ മരിച്ചിട്ടില്ലെന്നാണ് കൈതപ്രം പറയുന്നത്.

''ജയേട്ടന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തുന്നു. അദ്ദേഹം മരിച്ചു എന്നൊന്നും പറയാന്‍ സാധിക്കില്ല. ആ ശബ്ദം നിലച്ചുവെന്നേ പറയാനാകൂ. അദ്ദേഹം മരിച്ചിട്ടില്ല. മനസില്‍ ഇപ്പോഴുമുണ്ട്. സംഗീതത്തിലൂടെ നമുക്കുള്ളില്‍ ജീവിച്ചിരിപ്പുണ്ട്.'' എന്നാണ് കൈതപ്രം പറയുന്നത്.

P Jayachandran

അദ്ദേഹത്തിന് ഞാന്‍ നല്‍കിയ ഒരുപാട് ഗാനങ്ങളുണ്ട്. ഞങ്ങള്‍ക്ക് ഒരുമിച്ച് കൂടാന്‍ സാധിക്കാത്ത ഗാനങ്ങളെ ഓര്‍ത്താണ് ഇപ്പോള്‍ സങ്കടം. അദ്ദേഹം ആദ്യമായി സംഗീതം ചെയ്തുകൊണ്ട് ഭക്തിഗാനങ്ങള്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നു. അന്നത് ചെയ്യാന്‍ എനിക്ക് പറ്റിയില്ല. പിന്നീട് അദ്ദേഹം അത് ചോദിച്ചതുമില്ല. ഇന്ന് എനിക്ക് അതില്‍ വലിയ ദുഖമുണ്ട്. എനിക്ക് വേണമെങ്കില്‍ എനിക്കത് ചെയ്യാമായിരുന്നു. രണ്ട് ദിവസം മുമ്പും ഞാന്‍ ജയേട്ടനോട് ആ പാട്ട് ചെയ്യണമെന്ന് പറയണമെന്ന് ആലോചിച്ചിരുന്നു. ഒരുപാട് സങ്കടമുണ്ട് അതില്‍ എന്നും കൈതപ്രം പറയുന്നു.

ദാസേട്ടന്‍ കഴിഞ്ഞാല്‍, എനിക്ക് ഏറ്റവും ആരാധ്യനായിട്ടുള്ള ഗായകന്‍ ആണ് ജയേട്ടന്‍. അദ്ദേഹത്തിന് തീരെ അവസരങ്ങളില്ലാത്തൊരു കാലമുണ്ടായിരുന്നു. അദ്ദേഹം സങ്കടപ്പെട്ട് നടക്കുന്ന സമയായിരുന്നു. എന്നെ കാണുമ്പോള്‍ പാട്ടുകളെക്കുറിച്ച് ചോദിക്കുമായിരുന്നു. അപ്രതീക്ഷിതമല്ലെങ്കിലും ഈ വാര്‍ത്ത സങ്കടമുണ്ടാക്കുന്നതാണ്. മലയാളത്തിന് വല്ലാത്തൊരു നഷ്ടം തന്നെയാകും അദ്ദേഹത്തിന്റെ മരണമെന്നും കൈതപ്രം പറയുന്നുണ്ട്.

P Jayachandran

തൃശ്ശൂര്‍ അമല ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെനാളുകളായി അര്‍ബുദ രോഗത്തിന് ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം അദ്ദേഹം പാടിയിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2020 ല്‍ ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.

സംഗീത കുടുംബത്തിലായിരുന്നു ജനനം. കളിത്തോഴന്‍ എന്ന സിനിമയില്‍ ജി ദേവരാജന്‍ സംഗീതം നിര്‍വ്വഹിച്ച മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനം പാടിയാണ് പിന്നണി ഗാന രംഗത്തിലേക്ക് എത്തുന്നത്. അഞ്ച് തവണ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുര്‌സകാരവും രണ്ട് തവണ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഒരു തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്.

More from Filmibeat

Read more about: p jayachandran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X