കാജല്‍ അഗര്‍വാള്‍ ഗര്‍ഭിണി; പരസ്യപ്പെടുത്തിയത് ഭര്‍ത്താവ്‌

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് കാജല്‍ അഗര്‍വാള്‍. ഈയ്യടുത്തായിരുന്നു കാജലിന്റെ വിവാഹം നടന്നത്. പിന്നാലെ തന്നെ കാജല്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് താരം സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോഴിതാ കാജലിന്റെ ഭര്‍ത്താവ് ഗൗതം കിച്ച്‌ലു കാജല്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചിരിക്കുകയാണ്. പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന പോസ്റ്റിലൂടെയാണ് തങ്ങള്‍ മാതാപിതാക്കള്‍ ആകാന്‍ പോകുന്ന വാര്‍്ത്തയും ഗൗതം പങ്കുവച്ചിരിക്കുന്നത്.

ഹിയര്‍ ഈസ് ലുക്കിങ് അറ്റ് യു 2022 എന്ന കുറിപ്പോടെ കാജലിനൊപ്പമുള്ള ചിത്രമാണ് ഗൗതം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ കാജലിന്റെ ബേബി ബംപ് വ്യക്തമായി കാണാം. ഇതോടെയാണ് സോഷ്യല്‍ മീഡിയ താരം ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നത്. 2020 ഒക്ടോബറിലായിരുന്നു ഗൗതം കിച്ച്‌ലുവും കാജല്‍ അഗര്‍വാളും വിവാഹിതരാകുന്നത്. അധികം വൈകാതെ തന്നെ ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകളും സജീവമായിരുന്നു.

താരം ഗര്‍ഭിണി

താരം ഗര്‍ഭിണിയാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ താരത്തിന്റെ ഔദ്യോഗിക സ്ഥിരികരണത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പുതുവര്‍ഷത്തെ വരവേല്‍ക്കാനും ആഘോഷിക്കാനും താരവും ഭര്‍ത്താവും ദുബായിലായിരുന്നു ഉള്ളത്. പച്ച നിറത്തിലുള്ള ഗൗണ്‍ ആയിരുന്നു ചിത്രത്തില്‍ കാജല്‍ ധരിച്ചിരിക്കുന്നത്. നിറഞ്ഞ ചിരിയോടെ ഗൗതമിനെ ചേര്‍ത്തു പിടിച്ച് നില്‍ക്കുകയാണ് ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.

വിവാഹം

നീണ്ട കാലത്തെ സൗഹൃദത്തിലൂടെയാണ് കാജലും ഗൗതവും പ്രണയത്തിലാകുന്നത്. കൊവിഡും ലോക്ക്ഡൗണും വന്നതോടെ ഇരുവരും പരസ്പരം അകന്നു നില്‍ക്കാന്‍ സാധിക്കില്ലെന്ന്് തിരിച്ചറിയുകയായിരുന്നു. ഇതോടെയാണ് കാജലും ഗൗതവും വിവാഹിതരാകുന്നത്. ഗൗതമാണ് തന്റെ അച്ഛനോട് വിവാഹത്തെക്കുറിച്ച് സംസാരിച്ചതെന്നും എന്നാല്‍ തന്റെ കുടുംബം താന്‍ വിവാഹം കഴിക്കുന്നത് കാണാനായി കാത്തിരിക്കുകയായിരുന്നുവെന്നും കാജല്‍ പറഞ്ഞിരുന്നു. പിന്നാലെ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഡിസൈനിംഗ് രംഗത്തെ ഭീമനനാണ് ഗൗതം കിച്ച്‌ലു.

ഹിന്ദിയിലൂടെ

ഹിന്ദിയിലൂടെയായിരുന്നു കാജലിന്റെ അ്‌രങ്ങേറ്റം. ക്യൂന്‍ ഹോ ഗയ ന ആയിരുന്നു ആദ്യത്തെ സിനിമ. പിന്നീട് തെന്നിന്ത്യന്‍ സിനിമയിലേക്ക് ചുവടുമാറ്റുകയായിരുന്നു കാജല്‍്. ലക്ഷ്മി കല്യാണത്തിലൂടെ തെലുങ്കില്‍ എത്തി. പിന്നാലെ തമിഴിലും സജീവമായി മാറി. തമിഴിലും തെലുങ്കിലുമായി നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട് കാജല്‍. മഗധീര, ആര്യ 2, ഡാര്‍്‌ലിംഗ്, നാന്‍ മഹാന്‍ അല്ല, ബിസിനസ്മാന്‍, മാട്രാന്‍്, തുപ്പാക്കി, ജില്ല, മാരി, മെര്‍സല്‍, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.ഹിന്ദിയിലും സജീവമായിരുന്നു കാജല്‍്. സിംഗം, സെപ്ഷ്യല്‍ 26, തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിന്ദിയിലും സജീവമായി. നിരവധി സിനിമകളാണ് കാജലിന്റേതായി പുറത്തിറങ്ങാനുള്ളത്. ഹേയ് സിനാമിക, ആചാര്യ, ഇന്ത്യന്‍ 2, പാരീസ് പാരീസ് എന്നിവയാണ് കാജലിന്റെ പുതിയ സിനിമകള്‍.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ആരാധകരുടെ ആശങ്ക

അതേസമയം നിലവില്‍ താരം കമ്മിറ്റ് ചെയ്ത സിനിമകള്‍ക്ക് ശേഷം കാജല്‍ അഭിനയത്തില്‍ നിന്നും പിന്മാറുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹത്തോടെ താരം അഭിനയം മതിയാക്കുകയും ഭര്‍ത്താവിന്റെ ബിസിനസിന്റെ ഭാഗമാകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ പ്രിയനായിക അഭിനയം നിര്‍ത്തുകയാണെന്ന വാര്‍ത്ത ആരാധകരെ വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളോട് കാജല്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. അതേസമയം വിവാഹ ശേഷം കാജല്‍ പുതിയ പ്രൊജക്ടുകളൊന്നും പ്രഖ്യാപിക്കാതിരിക്കുന്നത് ആരാധകരുടെ ആശങ്ക ഉയര്‍ത്തുന്നുണ്ട്. എന്തായാലും താരത്തിന്റെ സ്‌ക്രീനിലേക്കുള്ള തിരിച്ചുചവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഹേയ് സിനാമികയാണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ.

More from Filmibeat

Read more about: kajal agarwal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X