For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  40 ദിവസം എന്നെ പുറത്തേക്ക് വിട്ടില്ല; അവനെ മാറോട് ചേര്‍ത്ത് വച്ചതോടെ ചുറ്റുമുള്ളതൊക്കെ ഇല്ലാതായി

  |

  ആരാധകരുടെ പ്രിയങ്കരിയാണ് കാജല്‍ അഗര്‍വാള്‍. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം തന്റെ സാന്നിധ്യം അറിയിച്ച മിന്നും താരമാണ് കാജല്‍. ഇപ്പോഴിതാ തന്റെ ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് കാജല്‍. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു കാജലിനും ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവിനും ആണ്‍കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ അമ്മയായതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് കാജല്‍.

  Also Read: രാത്രി ഉറങ്ങാതെ കൂനിയിരുന്ന് ബീഡി തെറുക്കും, ഒടുവില്‍ അമ്മയ്ക്ക് കൂനായി; ബിനീഷിന്റെ അമ്മ സ്റ്റാര്‍ മാജിക്കില്‍

  കഴിഞ്ഞ ദിവസം തന്റെ മകന്‍ ജനിച്ച് നാല് മാസം ആയതിന്റെ സന്തോഷം പങ്കുവച്ച് മകന്‍ നീലിന്റെ ചിത്രം പങ്കുവച്ചിരുന്നു കാജല്‍. ലവ് ഓഫ് മൈ ലൈഫ് എന്നാണ് മകനെക്കുറിച്ച് കാജല്‍ പറയുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പിന്നാലെ ഇപ്പോഴിതാ നേഹ ധൂപിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗര്‍ഭകാലത്തെക്കുറിച്ചും അമ്മയായതിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് കാജല്‍.

  ''ഗര്‍ഭകാലത്തും ഞാന്‍ ജോലി ചെയ്തിരുന്നു. പൂര്‍ത്തിയാക്കാന്‍ ഒരുപാട് കമ്മിറ്റ്‌മെന്റുകളുണ്ടായിരുന്നു. അവന്‍ ജനിച്ചപ്പോള്‍ 40 ദിവസത്തേക്ക് എന്റെ ജീവിതം എന്റെ അമ്മ ഏറ്റെടുത്തു. എന്നെ വീട്ടില്‍ നിന്നും പുറത്ത് പോകാന്‍ അനുവദിച്ചില്ല. പക്ഷെ എന്നിട്ടും ഞാന്‍ ജോലി ചെയ്തിട്ടില്ല. അവന്‍ അടുത്ത മുറിയില്‍ കിടന്നുറങ്ങുന്നുണ്ടാകും, ഇപ്പുറത്തെ മുറിയില്‍ വച്ച് ഞാന്‍ ജോലി ചെയ്യും. അങ്ങനെ ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു' കാജല്‍ പറയുന്നു.

  Also Read: 21 കോടിയുടെ നഷ്ടം, പെട്ടിയും കിടക്കയുമെടുത്ത് സ്ഥലം വിട്ട രൺബീർ; പിരിയുന്നതിനിടെ സംഭവിച്ചത്

  ''ഡെലിവറി സമയത്തൊക്കെ ഞാന്‍ പ്രാര്‍ത്ഥിക്കുകായിരുന്നു. ഡോക്ടര്‍മാര്‍ നല്‍കിയിരുന്ന നിര്‍ദ്ദേശങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. കുഞ്ഞിനെ എന്റെ നെഞ്ചില്‍ ചേര്‍ത്തുവച്ചതോടെ ചുറ്റുമുള്ള ലോകം തന്നെ അപ്രതക്ഷ്യമായി. ഞാനും അവനും മാത്രമായി. ഞാന്‍ സന്തോഷം കൊണ്ട് കരഞ്ഞു. ഒമ്പത് മാസത്തെ ബുദ്ധിമുട്ടുകളും വെല്ലുവിളികളുമെല്ലാം ആ നിമിഷം ഇല്ലാതായി. എനിക്ക് ഒന്നിനെക്കുറിച്ചും ചിന്തിക്കാന്‍ സാധിച്ചില്ല. എന്റെ കൈയ്യില്‍ കിടക്കുന്ന മകനെക്കാള്‍ വലുതായിരുന്നില്ല ഒന്നും. എന്റെ കുഞ്ഞ് എന്റെ ജീവന്റെ തുടര്‍ച്ചയാണ്. എനിക്ക് സംഭവിച്ച ഏറ്റവും വലിയ സന്തോഷം. ലവ് ഓഫ് മൈ ലൈഫ്. എനിക്കരൊരിക്കലും അവനെ നഷ്ടപ്പെടാനാകില്ല'' എന്നാണ് താരം പറഞ്ഞത്.


  ''അനാവശ്യമായ കുറ്റബോധമുള്ള അമ്മയാണ് ഞാന്‍. എനിക്ക് ജിമ്മില്‍ പോവുക പോലും പ്രയാസമാണ്. ഭാഗ്യത്തിന് വീട്ടില്‍ സഹായത്തിന് ആളുണ്ട്. തുടക്കത്തില്‍ കുഞ്ഞിനെ വീട്ടില്‍ സഹായികളുടെ കൂടെ മാത്രമാക്കി പോകാന്‍ തോന്നിയിരുന്നില്ല. ആരെങ്കിലും എപ്പോഴും അടുത്തു വേണം, അത് തന്നെ ആയിരിക്കണ്ടേ എന്ന ചിന്തയായിരുന്നു. ഓരോ തവണയും സെറ്റിലെത്തുമ്പോള്‍ , ഒരു ദിവസത്തെ ഷൂട്ടോ പരസ്യ ചിത്രമോ ആണെങ്കില്‍ പോലും ഞാന്‍ പാരഫെര്‍നലീയ കൂടെ കരുതും'' എന്നും താരം പറയുന്നുണ്ട്.

  Also Read: അച്ഛന്റെ ആത്മഹത്യയുടെ കാരണം അറിഞ്ഞത് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം; ജീവിതത്തിലെ വലിയ നഷ്ടത്തെ കുറിച്ച് മഞ്ജു

  ''മൂലപ്പാല്‍ തന്നെ നല്‍കണമെന്ന കാര്യത്തിലും എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പക്ഷെ തുടക്കത്തില്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. വേദന അനുഭവിച്ചിരുന്നു. വിദഗ്ധരേയും ഗൈനക്കോളജിസ്റ്റിനേയും സമീപിക്കേണ്ടി വന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യാനുള്ളത് നമ്മള്‍ ചെയ്യണം. കുട്ടികള്‍ക്ക് ആവശ്യമുള്ള പരിശീലനം നല്‍കണം. കുട്ടികള്‍ വളരെ പെട്ടെന്ന് അഡാപ്റ്റ് ചെയ്യുന്നവരാണ്. എന്തിനോടും അഡാപ്റ്റ് ആകും'' എന്നും കാജല്‍ പറയുന്നു.

  അതേസമയം ഓണ്‍ സ്‌ക്രീനിലേക്ക് മടങ്ങിയെത്തുന്ന കാജലിനെ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് കാജല്‍. തന്റെയും കുടുംബത്തിന്റേയുമൊക്കെ മനോഹരമായ ചിത്രങ്ങള്‍ താരം പങ്കുവെക്കാറുണ്ട്. ഓണ്‍ സ്‌ക്രീനിലേക്കും അധികം വൈകാതെ തന്നെ താരം തിരികെയെത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഹേ സിനാമിക ആണ് കാജലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഉമ, ഗോസ്റ്റി, ഇന്ത്യന്‍ 2 തുടങ്ങിയ സിനിമകളാണ് കാജലിന്റെതായി അണിയറയിലുള്ളത്. മുംബൈ സാഗയാണ് ഒടുവില്‍ പുറത്തിറങ്ങിയ ഹിന്ദി സിനിമ.

  Read more about: kajal aggarwal
  English summary
  Kajal Aggarwal Opens Up About Motherhood And Pregnancy As Her Son Turns 4 Months Old
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X