പ്രസവാനന്തര വിഷാദം അനുഭവിച്ചു, ഭര്‍ത്താവിനെ കുറേ ബുദ്ധിമുട്ടിച്ചു! മറികടന്നത് അവര്‍ കാരണം
തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ച നടിയാണ് കാജല്‍ അഗര്‍വാള്‍. നിരവധി ഹിറ്റുകളിലെ നായിക. സോഷ്യല്‍ മീഡിയയിലും ഒരുപാട് ആരാധകരുള്ള കാജല്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ്. ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവാണ് കാജലിന്റെ ഭര്‍ത്താവ്. 2020 ലായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. ഈയ്യടുത്ത് കാജല്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് കാജല്‍. ഇന്നലെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് കാജല്‍ മറുപടി നല്‍കിയിരുന്നു. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചൊക്കെ താരം കു ആന്റ് എയില്‍ മനസ് തുറക്കുന്നുണ്ട്. ഇതിനിടെ ഒരാള്‍ താരത്തോട് പോസ്റ്റ്പാര്‍ട്ടം ഡ്രിപഷനെക്കുറിച്ച് ചോദിച്ചതും അതിന് കാജല്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്.

മകന്‍ നീലിന് ജന്മം നല്‍കിയ സമയത്ത് തനിക്ക് പോസ്റ്റ്പാര്‍ട്ടം ഡ്രിപഷന്‍ അനുഭവപ്പെട്ടിരുന്നുവെന്ന് കാജല്‍ തുറന്നു പറയുന്നു. അതില്‍ നിന്നും താന്‍ എങ്ങനെയാണ് പുറത്ത് കടന്നതെന്നും കാജല്‍ പറയുന്നുണ്ട്. ഭര്‍ത്താവ് ഗൗതമിനെ ഈ സമയത്ത് താന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും താരം പറയുന്നു. തന്റെ കുടുംബത്തിന്റെ പിന്തുണയാണ് തന്നെ രക്ഷിച്ചതെന്നാണ് കാജല്‍ പറയുന്നത്. എങ്ങനെ വിഷാദത്തില്‍ നിന്നും പുറത്ത് കടക്കാമെന്നും കാജല്‍ പറയുന്നുണ്ട്.
''അതെ, ഞാനും അനുഭവിച്ചിട്ടുണ്ട്. അത് സാധാരണയാണ്. കുടുംബത്തിന്റെ ഈ സമയത്ത് ഏറ്റവും പ്രധാനം. നിങ്ങള്‍ക്കു വേണ്ടി സമയം കണ്ടെത്തുന്നത് ഒരുപാട് സഹായിക്കും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യം ചെയ്യുക. പെട്ടെന്നുള്ള വര്‍ക്കൗട്ടും സുഹൃത്തുക്കളെ പോയി കാണുന്നതുമൊക്കെ തെറാപ്പി പോലെ ഉപകാരപ്രദമാണ്. ഭാഗ്യവശാല്‍ ഞാന്‍ പെട്ടെന്ന് തന്നെ അതിനെ മറികടന്നു. എല്ലാം മനസിലാക്കുന്ന എന്റെ കുടുംബമാണ് കാരണം. എന്റെ ഭര്‍ത്താവിനേയും ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്'' എന്നാണ് കാജല്‍ നല്കിയ മറുപടി.

മറ്റൊരാളോടും ഇതേക്കുറിച്ച് കാജല്‍ സംസാരിക്കുന്നുണ്ട്. ഗര്‍ഭാകാലം വരുത്തിയ മാറ്റങ്ങളെക്കുറിച്ചാണ് കാജല്‍ സംസാരിച്ചത്. ''ശാരീരികത്തേക്കാളും കൂടുതല്‍ മനസികമാണ് വെല്ലുവിളികള്‍. ജീവിതം മനോഹരമായ നിമിഷങ്ങള്‍ വാഗ്ദാനം ചെയ്യും. ആ നിമിഷങ്ങളില്‍ ജീവിക്കുക. അതില്‍ നിന്നും ഏറ്റവും മികച്ചത് സൃഷ്ടിക്കുക. ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്ന അനുഗ്രഹമാണ് കുഞ്ഞുണ്ടാവുക എന്നത്. പോസ്റ്റ്പാര്‍ട്ടമിന് രണ്ട് മാസത്തിന് ശേഷം അഭിനയത്തിലേക്ക് പോകാന്‍ പറ്റിയതും അനുഗ്രഹമാണ്. കുഞ്ഞിന് മുമ്പുള്ള ശരീരത്തിലേക്ക് തിരികെ പോവുക സമയമെടുക്കുന്ന ഒന്നാണ്'' എന്നാണ് കാജല്‍ പറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ തന്റെ മകന്റെ ചിത്രങ്ങള്‍ കാജല്‍ സ്ഥിരമായി പങ്കുവെക്കാറുണ്ട്. ഇന്ത്യന്‍ 2 ആണ് കാജലിന്റെ ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന സിനിമ. അതേസമയം കാജല്‍ അഭിനയം നിര്‍ത്തുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ 2വിന് ശേഷം കാജല്‍ അഭിനയം നിര്‍ത്തും, മകനും കുടുംബത്തിനും വേണ്ടി സമയം മാറ്റിവെക്കാനാണ് അങ്ങനൊരു തീരുമാനമെടുത്തത് എന്നൊക്കെയാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകളോട് കാജല്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications