'എന്റെ ജോലിയിൽ ടോപ്പിൽ എത്തണം, വലിയ നടനാകണം; പലർക്കും മുന്നിൽ തലകുനിച്ച് നിന്നിട്ടുണ്ട്': അപ്പാനി ശരത്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പർ ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് ശരത് കുമാർ എന്ന അപ്പാനി ശരത്. അപ്പാനി രവി എന്ന കഥാപാത്രമായാണ് ശരത് ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. വില്ലൻ വേഷത്തിൽ എത്തിയ അപ്പാനി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുകയായിരുന്നു.

സിനിമ ഹിറ്റായതോടെ തമിഴിൽ നിന്നുൾപ്പെടെ കൂടുതൽ അവസരങ്ങൾ നടനെ തേടി എത്തി. മലയാളത്തിലും നിരവധി സിനിമകളുടെ ഭാഗമായെങ്കിലും കരിയറിൽ പിന്നീട് അങ്കമാലി പോലെ ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാൻ ശരത്തിന് കഴിഞ്ഞില്ല.

തന്റെ കരിയറിനെ കുറിച്ചും സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകളെ കുറിച്ചും സംസാരിക്കുകയാണ് നടൻ

നാടകത്തിൽ നിന്നാണ് അപ്പാനി ശരത് സിനിമയിൽ എത്തിയത്. സിനിമാ പശ്ചാത്തലമില്ലാത്ത കുടുംബത്തിൽ ജനിച്ചു വളർന്ന നടന്റെ സിനിമയിലേക്കുള്ള യാത്ര വലിയ ഒരു യാത്രയാണ്. ഇപ്പോഴിതാ, പുതിയ ചിത്രമായ കാക്കിപ്പടയുടെ റിലീസിന്റെ ഭാഗമായി ചാനൽ കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിനെ കുറിച്ചും സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകളെ കുറിച്ചും സംസാരിക്കുകയാണ് നടൻ.

നാടക സംഘത്തിൽ നിന്നാണ് നാടകം പഠിച്ചു തുടങ്ങുന്നത്

'ഞാൻ ബേസിക്കലി നാടകക്കാരനാണ്. ഞാൻ പഠിച്ചത് നാടകമാണ്. കുഞ്ഞു നാൾ മുതൽ നാടകം ചെയ്യുന്നതാണ്. കുട്ടിക്കാലത്ത് എന്റെ വീടിനടുത്തുള്ള നാടക സംഘത്തിൽ നിന്നാണ് നാടകം പഠിച്ചു തുടങ്ങുന്നത്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ അതെന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. പിന്നെ അത് വരുമാനമാർഗമായി മാറി. ജീവതത്തിൽ നിന്ന് ഒഴിച്ചു മാറ്റാൻ പറ്റാത്ത ഒന്നായിട്ട് മാറി,'

'നാടകം ചെയ്യുമ്പോൾ സിനിമ നടനാവണം എന്ന ആഗ്രഹം ഒന്നും ഉണ്ടായിരുന്നില്ല. നാടകത്തിൽ സജീവമായിരുന്നു. കാലടി സർവ്വകലാശായിൽ എത്തിയതോടെയാണ് സിനിമയിലേക്ക് എത്തുന്നത്. അങ്കമാലി ഡയറീസിലേക്ക് എത്തുന്നത് അങ്ങനെയാണ്,'

ചെണ്ട കൊട്ടി നാടകം കളിച്ച കാലമുണ്ട് എനിക്ക്

'നാടകത്തിലെ അത്രയും സ്വാതന്ത്രം സിനിമയിലില്ല. തിരക്കുള്ള റോഡുകളിൽ പല വിധ ഇമോഷൻസിൽ പോകുന്ന ആളുകൾക്കിടയിൽ ചെണ്ട കൊട്ടി നാടകം കളിച്ച കാലമുണ്ട് എനിക്ക്. അതേപോലെ സിനിമയിൽ അഭിനയിച്ചിട്ടും ആ സിനിമ കാണാൻ ആളുകൾ തിയേറ്ററിൽ വരാതിരിക്കുമ്പോൾ അവന് അഭിനയിക്കാൻ അറിയില്ലെന്ന് മുദ്ര കുത്തുന്നതിൽ എനിക്ക് താൽപര്യമില്ല,'

'സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾക്ക് മറുപടി നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ എത്രയെന്ന് വെച്ചാണ് നമ്മൾ വായും പൂട്ടി ഇരിക്കുക. ഞാൻ ഭയങ്കര ക്ഷമയുള്ള ആളാണ്. പക്ഷെ നമ്മളെ ഇങ്ങനെ ദ്രോഹിച്ചു കൊണ്ട് ഇരിക്കുമ്പോൾ പ്രതികരിച്ചു പോകുന്നതാണ്,'

ഇതൊക്കെ ഞാൻ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്

'എനിക്ക് ഒരു കുടുംബമുണ്ട്. എനിക്ക് അവരെ നോക്കണം. നല്ല സിനിമകൾ ചെയ്ത് ആളുകളെ കാണിക്കണം. അതിന്റെ പ്രൊമോഷനുകൾ ചെയ്യണം. ഇതൊക്കെ ഞാൻ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്. എന്റെ ഒരു സിനിമ തീയേറ്ററിൽ ഹൗസ്ഫുള്ളായി ഓടുക അതിനു വേണ്ടി ഞാൻ പണിയെടുക്കുക. ഇതൊക്കെയല്ലേ ഞാൻ ചെയ്യേണ്ട കാര്യങ്ങൾ,'

എന്റെ തൊഴിലിൽ എനിക്ക് ഏറ്റവും ടോപ്പിൽ എത്തണം

'ഇത് ചെയ്യുമ്പോൾ ഇവർ ഈ കമന്റ് ഇടുന്നത് എന്തിനാണ്. ഞാൻ ഒന്ന് വീണു പോയാൽ ആരെങ്കിലും ഉണ്ടാവുമോ, ആരും കാണില്ല. എനിക്ക് നിലനിന്നേ പറ്റൂ. എന്റെ തൊഴിലിൽ എനിക്ക് ഏറ്റവും ടോപ്പിൽ എത്തണം. ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് ഒരു വലിയ നടനാവണം. എല്ലാ അർത്ഥത്തിലും. അതിനു വേണ്ടി ഞാൻ പണിയെടുക്കും,'

'ഞാൻ ഒരുപാട് സ്ഥലത്ത് തോറ്റ് പോയിട്ടുണ്ട്. സിനിമയിൽ എത്തിയതിന് മുൻപും ശേഷവും എല്ലാം തോറ്റ് പോയിട്ടുണ്ട്. ഒരുപാട് പേർക്ക് മുന്നിൽ തല കുനിച്ച് നിന്നിട്ടുണ്ട്. പക്ഷെ ഇതെല്ലാം നൽകുന്ന തീ വലുതാണ്. ഇവിടെ വരെ എത്തിയ ഞാൻ എവിടെയെങ്കിലും എത്തും,' ശരത്ത് പറഞ്ഞു.

More from Filmibeat

Read more about: appani sarath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X