twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അപകടത്തില്‍ കാലിന്റെ സ്വാധീനം നഷ്ടമായി, കയ്യൊഴിഞ്ഞ് ഡോക്ടര്‍; 12-ാം വയസില്‍ സിനിമയിലെത്തി കല

    |

    സിനിമാ പ്രേമികള്‍ക്ക് സുപരിചിതയാണ് കലാ മാസ്റ്റര്‍. തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമാണ് കലാ മാസ്റ്റര്‍. ഹിറ്റായി മാറിയ ഒരുപാട് പാട്ടുകള്‍ക്ക് കല മാസ്റ്റര്‍ നൃത്തമൊരുക്കിയിട്ടുണ്ട്. മിക്ക സൂപ്പര്‍ താരങ്ങളുമായി വളരെ അടുത്ത ബന്ധമുണ്ട് കല മാസ്റ്റര്‍ക്ക്. പൊതുവെ ഡാന്‍സ് കളിക്കാന്‍ അറിയാത്തലവരേയും മടിയുള്ളവരേയും വരെ ഡാന്‍സ് കളിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട് കലാ മാസ്റ്റര്‍ക്ക്. റിയാലിറ്റി ഷോ വിധികര്‍ത്താവായെത്തിയും താരം പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.

    Also Read: നാല് തവണ ഒരാളെ തന്നെ വിവാഹം ചെയ്യാൻ ഭാഗ്യം ലഭിച്ചവർ!, പ്രിയതമയ്‌ക്കൊപ്പം വിവാഹവാർഷികം ആഘോഷിച്ച് വിനോദ് കോവൂർAlso Read: നാല് തവണ ഒരാളെ തന്നെ വിവാഹം ചെയ്യാൻ ഭാഗ്യം ലഭിച്ചവർ!, പ്രിയതമയ്‌ക്കൊപ്പം വിവാഹവാർഷികം ആഘോഷിച്ച് വിനോദ് കോവൂർ

    തന്റെ പന്ത്രണ്ടാം വയസിലാണ് കലാ മാസ്റ്റര്‍ സിനിമയിലെത്തുന്നത്. ഇപ്പോഴിതാ തന്റെ കലാ ജീവിതത്തെക്കുറിച്ചും സിനിമയ്ക്ക് പുറത്തെ ജീവിതാനുഭവങ്ങളുമൊക്കെ പങ്കുവെക്കുകയാണ് കലാ മാസ്റ്റര്‍. അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയതായിരുന്നു കലാ മാസ്റ്റര്‍. താരം പങ്കുവച്ച വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.

    ഇന്‍ഡസ്ട്രിയിലേക്ക്

    12ാമത്തെ വയസിലാണ് ഇന്‍ഡസ്ട്രിയിലേക്ക് വന്നത്. കുടുംബത്തിലെ അവസ്ഥ അത്ര നല്ലതായിരുന്നില്ലെന്നുമാണ് കലാ മാസ്റ്റര്‍ പറയുന്നു. കൊറിയോഗ്രാഫറായ ഗിരിജ മാസ്റ്റര്‍ തന്റെ സഹോദരിയാണെന്നും അവരുടെ ഭര്‍ത്താവാണ് രഘു മാസ്റ്റര്‍ എന്നും അതിനാല്‍ നേരത്തെ തന്നെ അവരെ എല്ലാവരും അറിയാമായിരുന്നുവെന്നും താരം പറയുന്നു. അഞ്ചാം വയസിലാണ് കല മാസ്റ്റര്‍ ഭരതനാട്യം പഠിക്കുന്നത്. പിന്നാലെ താന്‍ സിനിമയിലെത്തിയതിനെക്കുറിച്ചും കലാ മാസ്റ്റര്‍ മനസ് തുറക്കുന്നുണ്ട്.

    Also Read: 'ശാന്തനാണ് പക്ഷെ മര്യാദക്ക് ഡീൽ ചെയ്തില്ലെങ്കിൽ മോന്തയുടെ ഷെയ്പ്പ് മാറും'; നവീനെ കുറിച്ച് ശാലിനി നായർ!Also Read: 'ശാന്തനാണ് പക്ഷെ മര്യാദക്ക് ഡീൽ ചെയ്തില്ലെങ്കിൽ മോന്തയുടെ ഷെയ്പ്പ് മാറും'; നവീനെ കുറിച്ച് ശാലിനി നായർ!

    സ്‌കൂള്‍ വെക്കേഷന്‍ സമയത്തായിരുന്നു സിനിമയിലേക്ക് വന്നത്. കുളു മണാലിയില്‍ വെച്ചായിരുന്നു ഷൂട്ട്. പക്ഷെ തിരിച്ചുവരുന്നതിനിടയില്‍ ബസ് ആക്സിഡന്റായി. അപകടത്തില്‍ കൈയ്യിലും കാലിലുമൊക്കെ പരുക്കായി. പരുക്ക് കാരണം കാലിന്റെ സ്വാധീനം നഷ്ടമായേക്കുമെന്ന് വരെ ഡോക്ടര്‍മാര്‍ അന്ന് കലയുടെ കുടുംബത്തോട് പറഞ്ഞിരുന്നു. പക്ഷെ നാട്ടിലേക്ക് തിരിച്ചുവന്നതിന് ശേഷം കാല്‍ ശരിയായി.

    ജീവിതവും ഹൃദയവുമെല്ലാം ഡാന്‍സ്

    ചെറിയ കുട്ടിയല്ലേ ഡാന്‍സൊക്കെ ചെയ്യാനാവുമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത് എന്നു കല ഓര്‍ക്കുന്നു. എല്ലാം പഠിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും ഡാന്‍സിന് പുറമെ ഗ്രൂപ്പ് സോംഗും ചെയ്യുമായിരുന്നുവെന്നും താരം പറയുന്നു. പിന്നീട് സിനിമയില്‍ അസിസ്റ്റന്റായപ്പോള്‍ എല്ലാത്തിലും ആക്ടീവായിരുന്നുവെന്ന് പറയുന്ന കലാ മാസ്റ്റര്‍ പറയുന്നത്, എന്റെ ജീവിതവും ഹൃദയവുമെല്ലാം ഡാന്‍സ്് ആണെന്നാണ്.

    ഗുരുവായൂരപ്പാ എന്ന പാട്ടിനായിരുന്നു കലാ മാസ്റ്റര്‍ ആദ്യമായി ചുവടൊരുക്കിയത്. മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയിലെ നൃത്തമൊരുക്കിയതും കലയായിരുന്നു. പക്ഷെ തുടക്കം മുതലേ നെഗറ്റീവ് കമന്റുകളായിരുന്നു ചന്ദ്രമുഖി ചെയ്യുമ്പോള്‍ താന്‍ കേട്ടതെന്നാണ് കല പറയുന്നത്. ചിത്രത്തിലെ നായികയായ ജ്യോതികയ്ക്ക് ക്ലാസിക്കല്‍ ഡാന്‍സറിയില്ലായിരുന്നു. ഒരുക്കേണ്ടിയിരുന്നതാകട്ടെ രാരാ പാട്ടും. ഇതെന്താണ് കലാ മാസ്റ്റര്‍ ജ്യോതികയ്ക്കായി ഇങ്ങനെ ചെയ്യുന്നത്. ഇത്രയും ടഫ് മൂവ്മെന്‍സോ എന്നായിരുന്നു ജ്യോതിക ചോദിച്ചതെന്നും കല മാസ്റ്റര്‍ ഓര്‍ക്കുന്നു.

    ജോ

    എന്നാല്‍ റിഹേഴ്സല്‍ ചെയ്യണ്ട, നമുക്ക് ടേക്കിലേക്ക് പോവാമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് അത് ചെയ്തതെന്നും ഒടുവില്‍ പൂര്‍ത്തിയായ ശേഷം താന്‍ ജോയ്ക്കും ജോ തനിക്കും സമ്മാനം തന്നിരുന്നു എന്നും കലാ മാസ്റ്റര്‍ പറയുന്നുണ്ട്. മലയാള സിനിമയെക്കുറിച്ചും കലാ മാസ്റ്റര്‍ മനസ് തുറക്കുന്നുണ്ട്. പൊതുവെ കംപോസിംഗിന് ഒരാഴ്ച മുന്നായി സോംഗ് കിട്ടാറുണ്ട്. പക്ഷെ കേരളത്തില്‍ നിന്നും കിട്ടാറില്ല എന്നാണ് കല പറയുന്നത്. ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ത്തന്നെ ഞാന്‍ ചെയ്യും എന്നും അവര്‍ പറയുന്നു.

    ഡാന്‍സ് അറിയാത്ത മമ്മൂട്ടി

    മലയാളത്തിലെ സംവിധായകരെല്ലാമായി ഞാന്‍ കംഫര്‍ട്ടാണ് എന്നാണ് അവര്‍ പറയുന്നത്. മേഘത്തില്‍ ഡാന്‍സ് അറിയാത്ത മമ്മൂട്ടിയേയും ശ്രീനിവാസനേയും ഡാന്‍സ് ചെയ്യിപ്പിച്ച ഓര്‍മ്മയും അവര്‍ പങ്കുവെക്കുന്നുണ്ട്. എനിക്ക് ഡാന്‍സറിയില്ലെന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. ഇതെന്തൊരു സ്റ്റെപ്പാണെന്നൊക്കെയായിരുന്നു ചോദിച്ചത് എന്നാണ് കലാ മാസ്റ്റര്‍ പറയുന്നത്. പാട്ടിലെ മമ്മൂട്ടിയുടെ സ്‌റ്റെപ്പ് പിന്നീട് വന്‍ ഹിറ്റായി മാറിയിരുന്നു. അതേസമയം മമ്മൂക്കയ്ക്ക് ആ സ്റ്റെപ്പ് കൊടുത്തത് ഞാനാണെന്നുമാണ് കലാ മാസ്റ്റര്‍ പറയുന്നത്. ഇത് കാലൊക്കെ പൊക്കുന്നതല്ലേ, വേണ്ടെന്നൊക്കെ പറഞ്ഞെങ്കിലും മമ്മൂക്ക അത് മനോഹരമായി ചെയ്തിരുന്നുവെന്നും കല മാസ്റ്റര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

    Read more about: mammootty
    English summary
    Kala Master Recalls Her Journey Of Becoming A Top Choreographer In South Indian Cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X