ജ്യോതിക ഡയമണ്ട് വള സമ്മാനിച്ചു; എനിക്കും ശ്രീനിവാസനുമിടയിൽ വലിയ അടിയുണ്ടായി: കലാ മാസ്റ്റർ

സിനിമ കാണുമ്പോൾ ആസ്വാദനത്തിന്റെ മറ്റൊരു തലം തീർക്കുന്നതിൽ ഡാൻസ് കൊറിയൊ​ഗ്രാഫിക്ക് വലിയ പങ്കുണ്ട്. സ്ലോപേസ് പാട്ടുകളും ഫാസ്റ്റ് നമ്പറും ക്ലാസിക്കൽ സോം​ഗുകളുമെല്ലാം ഡാൻസിലൂടെ മാത്രം കഥ പറഞ്ഞ ഒരു കാലമുണ്ടായിരുന്നു. ആ സമയത്ത് ഡാൻസ് അറിയാത്തവരെ പോലും കൈയടിപ്പിച്ച കലാകാരിയാണ് കലാ മാസ്റ്റർ. കൊറിയോ​ഗ്രാഫി രം​ഗത്തെ രസകരമായ അനുഭവങ്ങൾ യെസ് എഡിറ്റോറിയലുമായി പങ്കുവെക്കുകയാണ് കല.

പുന്നകൈ മന്നൻ എന്ന ചിത്രത്തിൽ രഘു മാസ്റ്റർ ആയിരുന്നു കൊറിയോ​ഗ്രാഫർ. പക്ഷേ അദ്ദേഹത്തിന് തെലു​ഗു സിനിമ ചെയ്യാൻ ഉള്ളതിനാൽ കല എന്ന സ്കൂൾ വിദ്യാർത്ഥിനിയെ പുന്നകൈ മന്നൻ കൊറിയോ​ഗ്രാഫ് ചെയ്യാൻ ഏൽപ്പിച്ചു. എന്നാൽ കമൽഹാസൻ ഉൾപ്പെടെ എല്ലാവർക്കും പേടിയായിരുന്നു. പിന്നീട് ഈ പെൺകുട്ടിയുടെ ഡാൻസ് ശരിക്കും കമൽഹാസനെ അത്ഭുതപ്പെടുത്തി എന്നാണ് പറയുന്നത്. ആ സ്കൂൾ വിദ്യാർത്ഥിനിയാണ് പിന്നീട് തിരക്കേറിയ ഇന്ത്യയിലെ മികച്ച ഡാൻസ് മാസ്റ്ററായത്.

kala master

"ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഡാൻസ് ചന്ദ്രമുഖിയിലെ രാ രാ സോം​ഗ് ആയിരുന്നു. നൃത്തം പഠിച്ചിട്ടില്ലാത്ത ജ്യോതികയെ ക്ലാസിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തിരുന്നു. 2 ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്ത് തീർത്തത്. പക്ഷേ അതി​ഗംഭീര റിസൾട്ടാണ് ആ ഡാൻസിന് കിട്ടിയത്. ആ പാട്ടിന്റെ എഡിറ്റിം​ഗ് കഴിഞ്ഞയുടൻ സ്റ്റുഡിയോയിൽ വെച്ച് ജ്യോതിക എനിക്ക് ഡയമണ്ട് വള സമ്മാനിച്ചു. ഡാൻസ് അറിയാത്ത ഒരാളെ പഠിപ്പിച്ച് അവർ നന്നായി പെർഫോം ചെയ്യുമ്പോഴാണ് എനിക്ക് സന്തോഷം. "

സത്യത്തിൽ മണിച്ചിത്രത്താഴ് കാണാതെയാണ് ചന്ദ്രമുഖിക്ക് വേണ്ടി സ്റ്റെപ്പുകൾ ചെയ്തതെന്ന് കല പറഞ്ഞിട്ടുണ്ട്. പക്ഷേ എത്ര മനോഹരമായിട്ടാണ് ആ പാട്ട് ചെയ്തത്. സിനിമയേക്കാളുപരി ആ പാട്ടിനെ മാത്രം ആരാധിച്ച ഒരുപാട് പേരുണ്ട്.

ഘനശ്യാമ വൃന്ദാരണ്യം, മാർ​ഗഴിയെ മല്ലി​ഗയെ, വാക്കിം​ഗ് ഇൻ ദ മൂൺ ലൈറ്റ് അങ്ങനെ എണ്ണിയാൽ തീരാത്തത്ര ഹിറ്റ് പാട്ടുകളുടെ ഡാൻസ് സ്റ്റെപ്പുകൾ ഇന്നും മലയാളികൾ മറക്കില്ല. കല മാസ്റ്റർ എന്ന പ്രതിഭാശാലിയുടെ മികവുറ്റ വർക്കുകളാണ് ഇവയെല്ലാം. 1996 മുതൽ 2004 വരെ ഏറ്റവും കൂടുതൽ മലയാളം സിനിമകളാണ് ചെയ്തത്. "നിറം സിനിമ പത്ത് മിനുറ്റിലാണ് കൊറിയോ​ഗ്രാഫി ചെയ്തത്. കൊച്ചു കൊച്ചു സന്തോഷങ്ങളിലെ ക്ലാസിക്കൽ ഡാൻസ് 20 മിനുറ്റിലാണ് കൊറിയോ​ഗ്രാഫി ചെയ്തത്. ആ ഡാൻസിന് നാഷണൽ അവാർഡ് കിട്ടിയിട്ടുണ്ട്."

മേഘം സിനിമയിലെ മമ്മൂക്കയുടെ ഡാൻസ് ഇന്നും മലയാളികൾക്ക് ഫേവറൈറ്റാണ്. "ആ ചിത്രത്തിൽ മാർ​ഗഴിയെ ഡാൻസ് ചെയ്യുമ്പോൾ എനിക്കും ശ്രീനിവാസനും ഭയങ്കര ഫൈറ്റ് ഉണ്ടായി. ശ്രീനിവാസൻ ഡാൻസ് ചെയ്യില്ലെന്ന് വാശി പിടിച്ചു. പക്ഷേ ഞാൻ വിട്ടില്ല. അവസാനം മാസ്റ്റർ കൂടെ ഉണ്ടെങ്കിൽ ഞാനൊന്ന് ശ്രമിക്കാം എന്ന് ശ്രീനിവാസൻ പറഞ്ഞു. ഷോട്ട് എടുത്തപ്പോൾ സത്യത്തിൽ എല്ലാവരും ഹാപ്പിയായി."

kala master

"അതുപോലെ ജയസൂര്യയുടെ ആദ്യ ചിത്രം ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിൽ ഡാൻസ് ചെയ്യാൻ ഒരുപാട് പാടുപെട്ടു. അവന് നല്ല അടി കിട്ടിയിട്ടുണ്ട്. അവസാനം ഞങ്ങൾ നല്ല സുഹൃത്തുക്കളുമായി. അവന് ഒന്നും അറിയില്ലായിരുന്നു. പക്ഷേ ഇതുവരെ പറ്റില്ല എന്ന് പറയാത്ത ഒരേയൊരു ആളാണ് മോഹൻലാൽ. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡാൻസറാണ് അദ്ദേഹം."

പന്ത്രണ്ടാം വയസിലാണ് ഡാൻസ് കൊറിയൊ​ഗ്രാഫി രം​ഗത്ത് തുടക്കം കുറിക്കുന്നത്. "അഭിരാമി, ജ്യോതിക, സിമ്രാൻ, തൃഷ, അസിൻ, ശ്രേയ ഇവരെല്ലാവരുടേയും ആദ്യ സിനിമ ഞാൻ ആണ് ചെയ്തത്." പുതുപുതു അർത്ഥങ്ങൾ എന്ന ചിത്രമായിരുന്നു പൂർണമായി കൊറിയോ​ഗ്രാഫി ചെയ്ത ആദ്യ ചിത്രം.

Read more about: sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X