സംവിധായകന് കുറച്ച് ഫീലായി; ലക്ഷ്മി ഗോപാലസ്വാമി പതുക്കെയാണ് ചെയ്തത്, ഭാനുപ്രിയ വന്നപ്പോൾ: കലാ മാസ്റ്റർ

പന്ത്രണ്ടാം വയസിൽ അസിസ്റ്റന്റ് കൊറിയൊഗ്രാഫറായി സിനിമയിലെത്തിയതാണ് കലാ മാസ്റ്റർ. പിന്നീട് സ്വന്തം അധ്വാനത്തിലൂടെ 1989ൽ പുതു പുതു അർത്ഥങ്കൾ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കൊറിയൊ​ഗ്രാഫറായി. തമിഴിലിലൂടെ കരിയർ തുടങ്ങിയെങ്കിലും മലയാളത്തിലാണ് ഏറ്റവും കൂടുതൽ സിനിമകൾക്ക് വേണ്ടി വർക്ക് ചെയ്തത്. മാത്രമല്ല 2000ൽ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ നാഷണൽ അവാർഡ് നേടിയിരുന്നു. വിശേഷങ്ങളുമായി യെസ് എഡിറ്റോറിയലിലൂടെ കലാ മാസ്റ്റർ സംസാരിക്കുന്നു.

"ഭാനുപ്രിയയെ ഞാനാണ് കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്ക് കൊണ്ട് വന്നത്. ചെറിയൊരു ​ഗ്യാപിന് ശേഷമാണ് ഭാനുപ്രിയ മലയാളത്തിലേക്ക് വരുന്നത്. ലക്ഷ്മി ​ഗോപാല സ്വാമി ഒരു പക്കാ ക്ലാസിക്കൽ ഡാൻസറാണ്. സിനിമാറ്റിക് ക്ലാസിക് ഡാൻസ് ആ കുട്ടിക്ക് അത്രക്കും അറിയില്ല. ഘനശ്യാമ എന്ന് തുടങ്ങുന്ന ആ പാട്ട് റിഹേഴ്സൽ ചെയ്യാതെ നേരിട്ട് ക്യാമറക്കു മുന്നിൽ തന്നെ പെർമോം ചെയ്യുകയായിരുന്നു. കാരണം ലൊക്കേഷനിൽ എത്തിയപ്പോഴാണ് എനിക്ക് പാട്ട് കിട്ടിയത്. അതു കൊണ്ട് മുൻകൂട്ടി ചെയ്യാനുള്ള സമയം ഇല്ലായിരുന്നു."

Kala master 001

"ഈ പാട്ട് കൃഷ്ണനെ അനുസ്മരിക്കുന്നതായിരുന്നു. അപ്പോൾ തന്നെ മനസിലൊരു ഐഡിയ വന്നു. എന്നാൽ ലക്ഷ്മി ​ഗോപാല സ്വാമി പതുക്കെയാണ് കളിക്കുന്നത്. അങ്ങനെ ഭാനുപ്രിയ ചെയ്യുന്ന ആ സ്റ്റൈലിൽ തന്നെ ലക്ഷ്മിയെയും പഠിപ്പിച്ചു. അങ്ങനെയാണ് ആ പാട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആ പാട്ടിന്റെ എല്ലാ ക്രെഡിറ്റും ഭാനുപ്രിയക്കും ലക്ഷ്മി ​ഗോപാല സ്വാമിക്കും ആയിരിക്കും. കാരണം നമ്മൾ എത്ര പഠിപ്പിച്ചു കൊടുത്താലും അവർ നന്നായി പെർഫോം ചെയ്യുമ്പോഴാണ് ആ പാട്ട് മനോഹരമാവുന്നത്. മാത്രമല്ല അതിമനോഹര ​ഗാനമാണത്. ഇത് ഒന്നര ദിവസം കൊണ്ടാണ് ഷൂട്ടിം​ഗ് പൂർത്തിയാക്കിയത്. "

അതുപോലെ രണ്ടാമതൊരു ക്ലാസിക്കൽ ഡാൻസും ചിത്രത്തിലുണ്ട്. എന്നാൽ ഷൂട്ടിം​ഗ് നീണ്ടു പോകുമോ എന്നൊരു പേടി സംവിധായകൻ സത്യൻ അന്തിക്കാടിന് ഉണ്ടായിരുന്നെന്ന് മാസ്റ്റർ പറഞ്ഞു. "സത്യൻ അന്തിക്കാടിന്റെ അസിസ്റ്റൻ്റ്സ് വന്ന് എന്നോട് പറഞ്ഞു- മാസ്റ്റർ ഡയറക്ടറിന് കുറച്ച് ടെൻഷനുണ്ട്. ഇതിപ്പോ ശരിക്കും സിനിമയിൽ ഡാൻസ് മാത്രമേ ഉള്ളൂ. അതുമാത്രമല്ല ഇത്രയും ആർട്ടിസ്റ്റുകൾ ഒരുമിച്ച് ഡാൻസ് ചെയ്യാനുള്ളപ്പോൾ ബാക്കി ഷൂട്ടിം​ഗ് ഇനിയും നീണ്ടു പോയാൻ എന്തു ചെയ്യുമെന്നുള്ള ടെൻഷനും ഉണ്ടെന്ന്." കല മാസ്റ്റർ പറഞ്ഞു.

Kala master 001

എന്നാൽ മാസ്റ്റർ പുലർച്ചെ തന്നെ ആ പാട്ടിന്റെ കൊറിയൊ​ഗ്രാഫി ചെയ്തിരുന്നു. ആ പാട്ടിനാണ് നാഷണൽ അവാർഡ് ലഭിച്ചത്. ഭാനുപ്രിയ ഈ സിനിമയുടെ പ്രധാന ആകർഷണമായിരുന്നു. അഭിനേത്രി എന്നതിലുപരി അവർ ഒരു അസാധ്യ നർത്തകിയാണ്. അമേരിക്കയിൽ നിന്ന് ഭാനുപ്രിയ ചെന്നൈയിൽ എത്തിയ ഉടനെ കലാ മാസ്റ്ററാണ് ഭാനുപ്രിയയെ ഈ ചിത്രത്തിലേക്ക് കൊണ്ടു വരുന്നത്. മാസ്റ്ററിന്റെ ഏറ്റവും പ്രിയപ്പെട്ട നർത്തകി കൂടെയാണ് ഭാനുപ്രിയ.

42 വർഷമായി കലാ മാസ്റ്റർ സിനിമയിലെത്തിയിട്ട്. ഇന്നും മാസ്റ്റർ ചെയ്ത പാട്ടുകൾക്ക് വലിയ സ്വീകാര്യതയുണ്ട്. പ്രണയ വർണങ്ങൾ, ഹരികൃഷ്ണൻസ്, പഞ്ചാപി ഹൗസ്, ഫ്രണ്ട്സ്, ഉസ്താദ്, മറവത്തൂർ കനവ്, നിറം തുടങ്ങി എത്രയെത്ര സിനിമകൾക്ക് വേണ്ടിയാണ് മലയാളത്തിൽ കലാ മാസ്റ്റർ പ്രവർത്തിച്ചിട്ടുള്ളത്. ചെയ്ത പാട്ടുകളെല്ലാം ഹിറ്റും ആയിരുന്നു.

Read more about: sathyan anthikad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X