മണി തെങ്ങില്‍ നിന്നും വീണു, പിറ്റേന്ന് അഞ്ച് ഗുളികയും കഴിച്ച് അഭിനയിക്കാന്‍ വന്നു; കരഞ്ഞു പോയി: രഞ്ജിത്ത്‌

മലയാളികള്‍ക്ക് പരിചിതനായ നടനാണ് രഞ്ജിത്ത്. വില്ലന്‍ വേഷങ്ങളിലൂടെയാണ് രഞ്ജിത്ത് ശ്രദ്ധ നേടുന്നത്. രാജമാണിക്യത്തിലും ചന്ദ്രോത്സവത്തിലും നാട്ടുരാജാവിലുമെല്ലാം വില്ലനായി എത്തി അദ്ദേഹം കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം രഞ്ജിത്ത് വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. കടകന്‍ എന്ന സിനിമയിലൂടെയാണ് രഞ്ജിത്തിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്.

ഇതിനിടെ ഇപ്പോഴിതാ നടന്‍ കലാഭാവന്‍ മണിയെക്കുറിച്ച് രഞ്ജിത്ത് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. കടകന്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാമ് രഞ്ജിത്ത് മണിയെക്കുറിച്ച് സംസാരിച്ചത്. ഹരിശ്രീ അശോകനും അഭിമുഖത്തില്‍ രഞ്ജിത്തിനൊപ്പമുണ്ടായിരുന്നു. രഞ്ജിത്തിന്റെ വാക്കുകളിലേക്ക്.

Kalabhavan Mani

''കലാഭാവന്‍ മണി വളരെ വലിയൊരു മനുഷ്യനാണ്. ഇപ്പോള്‍ നമ്മുടെ കൂടെയില്ല. ഞാനും മണിയും ആദ്യം കാണുന്നത് തമിഴ് സിനിമയുടെ സെറ്റില്‍ വച്ചാണ്. ഞാനും മമ്മൂട്ടി സാറും അഭിനയിച്ചൊരു സിനിമയില്‍ മണിയും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പ്രധാന കഥാപാത്രമാണ് അവരുടേത്. അതില്‍ തെങ്ങില്‍ കയറുന്ന രംഗമുണ്ട്. ഒരു സമയം റിയല്‍ ആയിരിക്കണം എന്ന് പറഞ്ഞ് അവര്‍ തന്നെ ഒരു സഹായവും ഇല്ലാതെ കയറി. പെട്ടെന്ന് കയര്‍ പൊട്ടി അദ്ദേഹം താഴെ വീണു. നടുവിനാണ് പരുക്ക്'' രഞ്ജിത്ത് പറയുന്നു.

അടുത്ത ദിവസം പകരം വടുവേലുവിനെ കൊണ്ട് വരാമെന്നൊക്കെ ചര്‍ച്ച നടക്കുകയാണ്. അല്ലെങ്കില്‍ വേറെ ആളെ കൊണ്ടു വരാം എന്നൊക്കെ പറയുന്നത്. പക്ഷെ വയ്യാത്ത കാലും വച്ച് അദ്ദേഹം വന്നു. അഞ്ച് പെയിന്‍ കില്ലര്‍ ഒരുമിച്ച് കഴിച്ചിട്ട് അഭിനയിക്കാന്‍ വന്നു. കാല് പോയാലും സാരമില്ല, സിനിമയാണ് വലുതെന്നായിരുന്നു പറഞ്ഞത്. എനിക്ക് അഭിനയിക്കണം. എന്നെ സിനിമയില്‍ നിന്നും മാറ്റരുതെന്നും പറഞ്ഞു. ഞാന്‍ കരഞ്ഞു പോയി. അദ്ദേഹം മഹാനായ നടനാണെന്നും രഞ്ജിത്ത് പറഞ്ഞു.

ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ മലയാളത്തില്‍ അഭിനയിച്ച സിനിമയാണിത്. കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ജനങ്ങളുടെ മനസില്‍ ഇടം തന്നിട്ടുണ്ട്. അതിന് നന്ദി പറയുകയാണ്. എനിക്ക് മലയാള സിനിമകള്‍ ഒരുപാട് ഇഷ്ടമാണ്. തമിഴില്‍ ഞാന്‍ നൂറിലധികം സിനിമകള്‍ ചെയ്തിട്ടുണ്ട്. കഥയ്ക്ക് പ്രാധാന്യം നല്‍കുന്ന ഇന്‍ഡസ്ട്രിയാണ് മലയാളം. ഇന്ത്യയില്‍ തന്നെ അത് മലയാളമാണ്. ആ ബഹുമാനം എനിക്ക് എന്നുമുണ്ട്. ഞാന്‍ ചെയ്ത കഥാപാത്രങ്ങളും നല്ലതായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Kalabhavan Mani

തന്നെ താരമാക്കിയ രാജ്യമാണിക്യത്തിലെ കഥാപാത്രത്തെക്കുറിച്ചും രഞ്ജിത്ത് സംസാരിക്കുന്നുണ്ട്. രാജമാണിക്യം സിനിമയിലെ ആ വേഷം എനിക്ക് തന്നതിന് രഞ്ജിത്ത് സാറിനോടാണ് നന്ദി പറയേണ്ടത്. ഈ സിനിമയുടെ ഔട്ട്പുട്ട് എങ്ങനെയായിരിക്കുമെന്ന് ഷൂട്ടിംഗ് സമയത്ത് എനിക്ക് അറിയില്ലായിരുന്നു. ഈ സിനിമയ്ക്ക് ശേഷം ഞാന്‍ എവിടെ പോയാലും ആളുകള്‍ എന്നെ തിരിച്ചറിയുന്നത് സൈമണ്‍ നാഡാര്‍ എന്ന കഥാപാത്രത്തിലൂടെയാണെന്നാണ് രഞ്ജിത്ത് പറയുന്നത്.

അതേസമയം, മലയാളം സിനിമ ഇന്‍ഡസ്ട്രിയിലേക്ക് എന്നെ ആദ്യം വിളിച്ചത് മോഹന്‍ലാല്‍ സാറാണ്. സാറിന് വേണം അതിന് നന്ദി പറയാന്‍. നാട്ടുരാജാവ് എന്ന സിനിമയിലൂടെയാണ് ഞാന്‍ ആദ്യമായി മലയാളത്തിലേക്ക് വരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Read more about: kalabhavan mani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X