മിസ് തൃശ്ശൂർ ആയിരുന്ന സുന്ദരിയെ പ്രപ്പോസ് ചെയ്തു, അതും ഒരു ബസ് യാത്രയിൽ; ഷാജോണിന്റെ വിവാഹകഥ!

മലയാള സിനിമയിൽ സഹനടനായും വില്ലനായുമെല്ലാം തിളങ്ങി നിൽക്കുന്ന നടനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രി വേദികളിൽ നിന്നാണ് ഷാജോൺ വെള്ളിത്തിരയിലേക്ക് എത്തിയത്. കലാഭവന്‍ മണിയുടെ ഡ്യൂപ്പായിട്ടായിരുന്നു തുടക്കം. പിന്നീട് കോമഡി വേഷങ്ങളിലൂടെ മലയാള സിനിമയില്‍ കാലുറപ്പിച്ചു. തുടർന്ന് ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാള സിനിമയിലെ തിരക്കേറിയ നടന്മാരിൽ ഒരാളായി മാറുകയായിരുന്നു അദ്ദേഹം.

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലെ പൊലീസുകാരന്റെ വേഷമാണ് ഷാജോണിന്റെ കരിയറിൽ വഴിത്തിരിവായത്. അതിനിടെ സംവിധായകനായും ഷാജോൺ അരങ്ങേറ്റം നടത്തിയിരുന്നു. ഇന്ന് മലയാള സിനിമയിൽ സ്വന്തമായൊരു ഇടമുണ്ട് ഷാജോണിന്. അതേ സമയം സിനിമയില്‍ ഹാസ്യ നടനും വില്ലനുമൊക്കെയാണെങ്കിലും ജീവിതത്തില്‍ നല്ല അസ്സല്‍ റൊമാന്റിക് ഹീറോയാണ് ഷാജോണ്‍.

Kalabhavan Shajohn, Kalabhavan Shajohn news, Kalabhavan Shajohn life, Kalabhavan Shajohn latest, Kalabhavan Shajohn family

നല്ലൊരു ഫാമിലി മാൻ കൂടെയാണ് താരം. ഇടയ്ക്കിടെ തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളൊക്കെ ഷാജോൺ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള ഏതാനും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഷാജോൺ. ലവ് എന്ന ക്യാപ്ഷ്യനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ക്യൂട്ട് ഫാമിലി എന്ന് പറഞ്ഞ് നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തുന്നത്. നേരത്തെയും തന്റെ കുടുംബ ചിത്രങ്ങൾ പങ്കുവെച്ച് ഷാജോൺ എത്തിയിട്ടുണ്ട്.

അഭിമുഖങ്ങളിൽ തന്റെ വിവാഹത്തെ കുറിച്ചും നടൻ മുൻപ് പറഞ്ഞിട്ടുണ്ട്. ഇതിനിടെ അതും ആരാധകർക്കിടയിൽ വൈറലായി മാറുന്നുണ്ട്. ഒരിക്കൽ ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയപ്പോഴാണ് ഷാജോണ്‍ തന്റെ പ്രണയ വിവാഹത്തെ കുറിച്ച് പറഞ്ഞത്. മുൻ മിസ് തൃശൂരാണ് ഷാജോണിന്റെ ഭാര്യ. നല്ലൊരു ഡാൻസറുമാണ്.

ഷാജോണ്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിലും മിമിക്രി വേദികളിലുമൊക്കെ സജീവമായി വരുന്ന സമയത്താണ് ഇരുവരും കണ്ടുമുട്ടിയത്. അന്ന് സ്റ്റേജ് പ്രോഗ്രാമുകളിലെ സജീവസാന്നിധ്യമായിരുന്നു ഡിനി. ഡിനിയുടെ ക്ലാസിക് ഡാന്‍സ് കണ്ടാണ് ഷാജോൺ അവരിൽ ആകൃഷ്ടനായത്. പിന്നീട് പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ ഡിനിയെ ശ്രദ്ധിച്ചു തുടങ്ങി. പെരുമാറ്റവും ഇഷ്ടമായി.

Kalabhavan Shajohn, Kalabhavan Shajohn news, Kalabhavan Shajohn life, Kalabhavan Shajohn latest, Kalabhavan Shajohn family

പിന്നീടൊരു വിദേശ ഷോയ്ക്ക് പോയപ്പോഴാണ് ഷാജോൺ പ്രണയം പറയുന്നത്. ഡാന്‍സ് പെര്‍ഫോമന്‍സിനായാണ് ഡിനി എത്തിയത്. ഷോയുടെ ഭാഗമായി ബസ്സില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഷാജോണ്‍ പോയി ഡിനിയോട് കാര്യം പറഞ്ഞു. ആദ്യം കുടുംബ പശ്ചാത്തലമൊക്കെ പറഞ്ഞു. അതിന് ശേഷം വീട്ടിലിപ്പോള്‍ കല്യാണം ആലോചിക്കുന്നുണ്ട് താല്പര്യമുണ്ടോ എന്ന് അങ്ങോട്ട് ചോദിക്കുകയായിരുന്നു. വീട്ടിൽ വന്ന് ചോദിച്ചോളൂ, വീട്ടുകാർക്ക് ഒക്കെ ആണെങ്കിൽ കുഴപ്പമില്ലെന്നായിരുന്നു മറുപടി.

ഉടനെ ദുബായിൽ ഉള്ള സഹോദരനെ കൊണ്ട് ഷാജോൺ സംസാരിപ്പിച്ചു. അപ്പോഴും വീട്ടുകാരോട് സംസാരിച്ചിട്ട് അവർക്ക് ഒക്കെയാണെങ്കിൽ തനിക്കും സമ്മതമാണ് എന്നായിരുന്നു മറുപടി. തുടർന്ന് നാട്ടിലെത്തിയ ശേഷം ഷാജോൺ ഡിനിയുടെ വീട്ടിൽ പോയി വിവാഹം ആലോചിക്കുകയായിരുന്നു. അതിനിടെ ജാഡക്കാരി അല്ലെന്ന് ഉറപ്പാക്കാൻ ചില പരീക്ഷണങ്ങളും ഷാജോൺ നടത്തിയിരുന്നു. അതിനുശേഷമാണ് ബസിൽ വെച്ച് വിവാഹം കഴിക്കുന്ന കാര്യം എടുത്തിട്ടത്.

2004 ല്‍ ആയിരുന്നു ഷാജോണിന്റെയും ഡിനി ജോണിന്റെയും വിവാഹം. ഇപ്പോള്‍ രണ്ട് മക്കളുമായി സന്തോഷത്തോടെ കഴിയുകയാണ് ഇരുവരും. ഹന്ന, യോഹൻ എന്നിങ്ങനെയാണ് മക്കളുടെ പേര്. ദിലീപ് നായകനായ ബാന്ദ്രയിലാണ് ഷാജോൺ അവസാനമായി അഭിനയിച്ചത്. ആട്ടം ആണ് ഷാജോണിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് നടൻ ഇപ്പോൾ. ആനന്ദ് ഏക്കർഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനയ് ഫോർട്ട്, സരിൻ ശിഹാബ്, നന്ദൻ ഉണ്ണി എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്.

More from Filmibeat

Read more about: kalabhavan shajon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X