അനിയന്‍ മരിച്ചപ്പോള്‍ ലാലേട്ടന്റെ അമ്മ പറഞ്ഞത്; അച്ഛന്‍, അനിയന്‍, ചിറ്റപ്പന്‍, മിനിമോള്‍...; എല്ലാം നഷ്ടങ്ങള്‍
മലയാളികള്‍ക്ക് സുപരിചിതയാണ് നടി കലാരഞ്ജിനി. ഉര്‍വ്വശിയുടേയും കല്‍പ്പനയുടേയും സഹോദരിയാണ് കലാരഞ്ജിനി. സഹോദരിമാരുടെ പാതയിലൂടെ സിനിമയിലെത്തിയ കലാരഞ്ജിനിയും കോമഡിയിലും സീരിസ് വേഷങ്ങളിലും ഒരു പോലെ തിളങ്ങിയ നടിയാണ്. ഓര്‍ത്തിരിക്കാവുന്ന നിരവധി ഹിറ്റുകള്‍ അവര്‍ സമ്മാനിച്ചിട്ടുണ്ട്.
ജീവിതത്തില്‍ വലിയ ദുരന്തങ്ങളും വിയോഗങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് കലാരഞ്ജിനിയ്ക്ക്. ശബ്ദം നഷ്ടപ്പെട്ട അപകടം മുതല്‍ സഹോദരങ്ങളുടെ മരണം വരെ. എല്ലാത്തിനേയും അതിജീവിച്ചു കൊണ്ട് മുന്നോട്ട് പോവുകയാണ് കലാരഞ്ജിനി. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വിഷമഘട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കലാരഞ്ജിനി. സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ആദ്യം അച്ഛന്‍, അനിയന്‍, ചിറ്റപ്പന്‍, മിനിമോള്‍ അതെല്ലാം നഷ്ടങ്ങള്‍ തന്നെയാണഅ. മിനിമോളുടെ മരണം എല്ലാവരുടേയും വലിയ നഷ്ടമാണ്. അവളുടെ കഴിവിന് അനുസരിച്ചുള്ല അംഗീകാരങ്ങള്‍ കിട്ടിയിട്ടില്ലെങ്കിലും അവള്‍ക്ക് പകരം വെക്കാന്‍ വേറാരുമില്ല. ആ നഷ്ടങ്ങള്‍ നമുക്കൊരിക്കലും മറക്കാന്‍ പറ്റില്ല. അപ്പോഴൊക്കെ സഹപ്രവര്‍ത്തകര്‍ ഞങ്ങളെ ചേര്‍ത്തു പിടിച്ചു. അതൊരു ആശ്വാസമായിരുന്നു.
കൊച്ചിരാജാവില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞങ്ങളുടെ ചിറ്റപ്പന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. അതുകേട്ടയുടനെ ദിലീപും മുരളിച്ചേട്ടനും സഹകരിച്ച് ഞാന്‍ അഭിനയിക്കാനുള്ള സീനുകളെല്ലം വേഗം എടുത്തു തീര്‍ത്തു. പോവാനിറങ്ങുമ്പോള്‍ തന്നെ എന്റെ പ്രതിഫലം മുഴുവനായി ദിലീപ് വാങ്ങിത്തന്നു. എന്നിട്ട് പറഞ്ഞു, ചേച്ചി വേറൊന്നും ഇപ്പോള്‍ നോക്കണ്ട. ആദ്യം ആശുപത്രിയിലെ കാര്യം നോക്കൂ എന്ന്.
അനിയന്‍ പ്രിന്‍സ് മരിച്ചപ്പോള്‍ ലാലേട്ടന്റെ അമ്മ പറഞ്ഞു. മക്കളേ എന്റെ വീട്ടിലും മരണം നടന്നതല്ലേ എന്നിട്ടും ഞാന്‍ പിടിച്ചു നിന്നു. ഇതൊക്കെ മറക്കാനുള്ള ധൈര്യം ദൈവം തരും. ഓരോ ദുരന്തത്തിലും ശ്രീകുമാരന്‍ തമ്പി സാറിന്റെ കുടുംബവും കൂടെ തന്നെയുണ്ടായിരുന്നു.'' കലാരഞ്ജിനി പറയുന്നു.
ഒരു സിനിമാ സെറ്റില്‍ വച്ചുണ്ടായ അപകടത്തിലാണ് കലാരഞ്ജിനിയ്ക്ക് ശബ്ദം നഷ്ടമാകുന്നത്. ചോര ഉണ്ടാക്കാന്‍ തയ്യാറാക്കിയ മിശ്രിതത്തില്‍ കളറിനൊപ്പം വെളിച്ചെണ്ണ ചേര്‍ക്കേണ്ടതിന് പകരം ആസിഡ് ചേര്‍ക്കുകയായിരുന്നു. മേക്കപ്പ് മാന് സംഭവിച്ച ഈ അപകടം മൂലമാണ് കലാരഞ്ജിനിയുടെ ശബ്ദം നഷ്ടമാകുന്നത്. ഏറെനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ശബ്ദം തിരികെ കിട്ടുന്നത്. അതിനാല്‍ ഏറെ കാലം കലാരഞ്ജിനിയ്ക്ക് ശബ്ദം നല്‍കിയത് അമ്പിളിയായിരുന്നു.

''സാധാരണ ചുവന്ന കളറും വെളിച്ചെണ്ണയും യോജിപ്പിക്കുന്നത്. അദ്ദേഹം മറന്നതാണോ അബദ്ധം പറ്റിയതാണോ എന്നറിയില്ല. വെളിച്ചെണ്ണയ്ക്ക് പകരം അസറ്റോണ്‍ യോജിപ്പിച്ചാണ് തന്നത്. ശബ്ദം പൂര്‍ണമായും പോയതു പോലെയായി. ഹോമിയോ മരുന്നൊക്കെ കഴിച്ചാണ് കുറച്ച് ശരിയായത്. അപ്പോഴും ശബ്ദത്തിന്റെ കാര്യത്തിലുള്ള എന്റെ അപകര്‍ഷം മാറിയില്ല. അതുകൊണ്ട് എന്റെ കഥാപാത്രത്തിന് വേണ്ടി അമ്പിളി ഡബ്ബ് ചെയ്യുകയായിരുന്നു പിന്നീട്'' എന്നും കലാരഞ്ജിനി പറയുന്നു.
വർഷങ്ങള്‍ക്ക് ശേഷം ഹൌ ഓള്‍ഡ് ആർ യു എന്ന ചിത്രത്തിലാണ് കലാരഞ്ജിനി സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യുന്നത്. സത്യത്തില്‍ അതുവരെ പലർക്കും കലാരഞ്ജിനിയുടെ ശബ്ദം നഷ്ടമായകാര്യം പോലും അറിയില്ലായിരുന്നു എന്നതാണ് വസ്തുത.


Click it and Unblock the Notifications











