രാവിലെ ആറ് മണിവരെ സംസാരിച്ചിരുന്നു! കണ്ണന്റെ മനസിലെ ഇഷ്ടം മനസിലായി; പ്രണയകഥ പറഞ്ഞ് താരങ്ങള്‍

ഈയ്യടുത്താണ് നടന്‍ കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം നടന്നത്. രണ്ട് വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിലൂടെയാണ് തന്റെ പ്രണയം കാളിദാസ് ലോകത്തോട് വിളിച്ച് പറയുന്നത്. ഓണത്തിന് കുടുംബത്തോടൊപ്പമെടുത്ത ചിത്രത്തില്‍ കണ്ട ആ പെണ്‍കുട്ടിയെ തേടിയായിരുന്നു പിന്നാലെ സോഷ്യല്‍ മീഡിയയുടെ അലച്ചില്‍. അധികം വൈകാതെ ഇതാണ് തന്റെ പങ്കാളി താരിണി കലിങ്കരായര്‍ എന്ന് കാളിദാസ് തന്നെ തുറന്ന് പറഞ്ഞു.

വിവാഹ നിശ്ചയത്തിന് പിന്നാലെ തങ്ങളുടെ പ്രണയകഥ പറയുകയാണ് കാളിദാസും താരിണിയും. വനിതയ്ക്ക് അഭമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

Kalidas Jayaram

''2021 ഡിസംബര്‍ നാലിനാണ് ഒരു സുഹൃത്തിന്റെ ഗെറ്റ് ടു ഗദറിന് താരിണിയെ ആദ്യം കാണുന്നത്. കണ്ടപ്പോഴേ എനിക്ക് മിണ്ടണമെന്ന് തോന്നി. അതെങ്ങനെ വിശദീകരിക്കണമെന്നറിയില്ല. അന്നു പരിചയപ്പെട്ടെങ്കിലും കൂടുതല്‍ സംസാരിച്ചില്ല. പിന്നീട് ഒരു മെസേജ് ഇട്ടു. അതിന് ശേഷം ഞാന്‍ ന്യു ഇയര്‍ ഗെറ്റ് ടു ഗദര്‍ സംഘടിപ്പിച്ചപ്പോള്‍ താരിണി വന്നു. എല്ലാവരും പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ രാത്രി മുഴുവന്‍ രാവിലെ ആറ് മണിവരെ സംസാരിച്ചു കൊണ്ടിരുന്നു'' എന്നാണ് കാളിദാസ് പറയുന്നത്.

കണ്ണന്റെ മനസില്‍ ഇഷ്ടമുണ്ടെന്ന് സംസാരിച്ച് തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ എനിക്ക് മനസിലായി. ഇനിയുള്ള ജീവിതത്തില്‍ ഒന്നിച്ചു മുന്നോട്ട് പോകാം എന്നു തീരുമാനിച്ച പ്രത്യേക നിമിഷമൊന്നുമില്ല. പക്ഷെ പരിചയപ്പെട്ടു പത്തു പന്ത്രണ്ടു ദിവസമായപ്പോഴേക്കും രണ്ടാള്‍ക്കും അങ്ങനെ തോന്നി തുടങ്ങിയെന്ന് താരിണി പറയുന്നു.

ഒരു പ്രണയം വളരണമെങ്കില്‍ രണ്ടു വശത്തു നിന്നും താല്‍പര്യവും ശ്രമവുമുണ്ടാകണം. എനിക്കുള്ള ഇഷ്ടം താരിണിയ്ക്ക് എന്നോടുണ്ടാകുമോ എന്ന സംശയമുണ്ടായിരുന്നു. സിനിമയിലെ പോലെ ഐ ലവ് യു എന്ന് പറയലൊന്നും ഉണ്ടായിട്ടില്ലെങ്കിലും പരസ്പരം രണ്ടാള്‍ക്കും മനസിലായി ഇഷ്ടമായെന്ന് കാളിദാസും പറയുന്നു.

യാത്ര, ഭക്ഷണം, വൈല്‍ഡ് ലൈഫ്, എന്റേയും കണ്ണന്റേയും ഇഷ്ടങ്ങള്‍ കൂടുതലും സമാനമാണ്. അതുകൊണ്ട് തന്നെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ പരസ്പരം സംസാരിക്കാം. നല്ല സുഹൃത്തുക്കളാണ് ഞങ്ങള്‍. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മറ്റൊരാളെ ജീവിതപങ്കളിയായി സങ്കല്‍പ്പിക്കാനാകാതായെ്ന്നാണ് താരിണി പറയുന്നത്.

Kalidas Jayaram

കണ്ണന്‍ വന്നശേഷം എന്റെ ജീവിതം മാറി. കണ്ണനെ പരിചയപ്പെട്ട ശേഷം ഒരു ദിവസം പോലും ഞാന്‍ സങ്കടപ്പെട്ടിരുന്നില്ല. അതൊരു മാജിക് പോലെയാണെന്നാണ് താരിണി പറയുന്നത്. നമ്മള്‍ ഹാപ്പിയായിരിക്കുക. അപ്പോള്‍ ഒപ്പമുള്ളവരേയും ഹാപ്പിയാക്കാം. നമ്മുടെ മുന്‍പിലേക്ക് ഓരോ ദിവസവും കുറേ കാര്യങ്ങള്‍ വരും. എല്ലാം ചിലപ്പോള്‍ വിചാരിച്ച പോലെ നടക്കണമെന്നില്ല. അതേക്കുറിച്ച് കൂടുതല്‍ ചിന്തിച്ചു വിഷമിച്ചിട്ടു കാര്യമൊന്നുമില്ലെന്ന് കാളിദാസ് പറയുന്നു.

പരിഹരിക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുക. അനാവശ്യമായി ജീവിതം സങ്കീര്‍ണമാക്കാതിരിക്കുക. അതേയുള്ളൂ ഞാന്‍ മനസിലാക്കിയ സന്തോഷത്തിന്റെ മാജിക്കെന്നും താരം പറയുന്നുണ്ട്.

Read more about: kalidas jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X