കണ്ണന്‍ മോതിരം വിരലില്‍ ഇട്ടുതന്നു, പെട്ടെന്ന് പിന്നില്‍ ആനയുടെ ചിന്നംവിളി; അന്ന് ഓടിയ ഓട്ടം..!

മലയാളത്തിലും തമിഴിലുമെല്ലാം സ്വന്തമായൊരു ഇടം കണ്ടെത്തിയ നടനാണ് കാളിദാസ് ജയറാം. അച്ഛന്‍ ജയറാമിന്റേയും അമ്മ പാര്‍വ്വതിയുടേയും പാതയിലൂടെയാണ് കാളിദാസും സിനിമയിലെത്തുന്നത്. ബാലതാരമായി തന്നെ കയ്യടി നേടിയ കാളിദാസ് പിന്നീട് നായകനായും സ്വന്തമായൊരു ഇടം കണ്ടെത്തുകയായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് കാളിദാസ്.

വിവാഹത്തിനുള്ള ഒരുക്കത്തിലാണ് കാളിദാസ് ജയറാം. ഈയ്യടുത്താണ് കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. താരിണിയാണ് കാളിദാസിന്റെ പ്രിയസഖി. കാളിദാസ് തന്നെയാണ് തന്റെ പ്രണയത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയ കഥ പങ്കുവെക്കുകയാണ് കാളിദാസും താരിണിയും.

Kalidas Jayaram

കാളിദാസ് താരിണിയെ പ്രപ്പോസ് ചെയ്ത കഥയാണ് ഇരുവരും പങ്കുവെക്കുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരങ്ങള്‍ ആ കഥ പങ്കുവെച്ചത്. തുടര്‍ന്ന് വായിക്കാം.

''മൈസൂരില്‍ നിന്ന് മസനഗുഡിയിലേക്കാണ് യാത്ര. താരിമണിയുടെ നാട് അവിടെയാണ്. മഞ്ഞ് കൂട്ടിനെത്തിയ വഴിയിലൂടെ നിങ്ങുമ്പോള്‍ സിനിമയിലെന്ന പോലെ ഒരു രംഗം ഞാന്‍ പ്ലാന്‍ ചെയ്തു. മസനഗുഡിയിലെത്തുന്നു. ഞങ്ങള്‍ കാട്ടില്‍ ട്രക്കിങ്ങിന് പോകുന്നു. ഒട്ടും പ്രതീക്ഷിക്കാത്തൊരു നിമിഷത്തില്‍ മോതിരം സമ്മാനിച്ച് പ്രൊപ്പോസ് ചെയ്യുുന്നു.'' കാളിദാസ് പറയുന്നു.

''സെപ്റ്റംബര്‍ നാലിന് ആയിരുന്നു വിവാഹ നിശ്ചയം. അതിനു രണ്ട് മാസം മുമ്പായിരുന്നു ആ യാത്ര. നല്ല ഡ്രസ് ഒക്കെ എഠുത്തോ കുറച്ച് ഫോട്ടോസ് എടുക്കാമെന്ന് കണ്ണന്‍ പറഞ്ഞെങ്കിലും ആളുടെ മനസിലെ തിരക്കഥ മനസിലായിരുന്നില്ല. കാട്ടിനുള്ളിലൂടെ നടന്ന് ഒരു വലിയ ആല്‍മരത്തിന് താഴെയെത്തിയപ്പോള്‍ കണ്ണന്‍ പെട്ടെന്നു നിന്നു. ഒന്നും മിണ്ടാതെ ചിരിയോടെ മോതിരം കയ്യിലിട്ടു തന്നു. ഒരു നിമിഷത്തേക്ക് എനിക്ക് ഒന്നും പറയാന്‍ പോലും കഴിഞ്ഞില്ല. പെട്ടെന്നാണ് പിന്നില്‍ ആനയുടെ ചിന്നം വിളി കേട്ടത്'' താരിണി പറയുന്നത്.

മോതിരമിട്ട ശേഷം ഒരുമിച്ചുള്ള ആ ഓട്ടം യെസ് ആയി തന്നെ ഞാന്‍ കരുതിയെങ്കിലും ശരിക്കുള്ള മറുപടി കിട്ടിയത് പിന്നെയാണെന്നും കാളിദാസ് പറയുന്നു. തങ്ങളുടെ പ്രണയത്തിന്റെ തുടക്കം എങ്ങനെയായിരുന്നുവെന്നും താരങ്ങള്‍ പറയുന്നുണ്ട്.

''2021 ഡിസംബര്‍ നാലിനാണ് ഒരു സുഹൃത്തിന്റെ ഗെറ്റ് ടു ഗദറിന് താരിണിയെ ആദ്യം കാണുന്നത്. കണ്ടപ്പോഴേ എനിക്ക് മിണ്ടണമെന്ന് തോന്നി. അതെങ്ങനെ വിശദീകരിക്കണമെന്നറിയില്ല. അന്നു പരിചയപ്പെട്ടെങ്കിലും കൂടുതല്‍ സംസാരിച്ചില്ല. പിന്നീട് ഒരു മെസേജ് ഇട്ടു. അതിന് ശേഷം ഞാന്‍ ന്യു ഇയര്‍ ഗെറ്റ് ടു ഗദര്‍ സംഘടിപ്പിച്ചപ്പോള്‍ താരിണി വന്നു. എല്ലാവരും പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ രാത്രി മുഴുവന്‍ രാവിലെ ആറ് മണിവരെ സംസാരിച്ചു കൊണ്ടിരുന്നു'' എന്നാണ് കാളിദാസ് പറയുന്നത്.

Kalidas Jayaram

കണ്ണന്റെ മനസില്‍ ഇഷ്ടമുണ്ടെന്ന് സംസാരിച്ച് തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ എനിക്ക് മനസിലായി. ഇനിയുള്ള ജീവിതത്തില്‍ ഒന്നിച്ചു മുന്നോട്ട് പോകാം എന്നു തീരുമാനിച്ച പ്രത്യേക നിമിഷമൊന്നുമില്ല. പക്ഷെ പരിചയപ്പെട്ടു പത്തു പന്ത്രണ്ടു ദിവസമായപ്പോഴേക്കും രണ്ടാള്‍ക്കും അങ്ങനെ തോന്നി തുടങ്ങിയെന്ന് താരിണി പറയുന്നു.

ഒരു പ്രണയം വളരണമെങ്കില്‍ രണ്ടു വശത്തു നിന്നും താല്‍പര്യവും ശ്രമവുമുണ്ടാകണം. എനിക്കുള്ള ഇഷ്ടം താരിണിയ്ക്ക് എന്നോടുണ്ടാകുമോ എന്ന സംശയമുണ്ടായിരുന്നു. സിനിമയിലെ പോലെ ഐ ലവ് യു എന്ന് പറയലൊന്നും ഉണ്ടായിട്ടില്ലെങ്കിലും പരസ്പരം രണ്ടാള്‍ക്കും മനസിലായി ഇഷ്ടമായെന്ന് കാളിദാസും പറയുന്നു.

Read more about: kalidas jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X